ഭാവനയുടെ പരമ്പരാഗത ലുക്കും സ്റ്റൈലിഷ് ലുക്കും കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും? പുറത്ത് വിട്ട് നടി
കന്നഡ സിനിമാ നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്തിരിക്കുകയാണ് നടി ഭാവന. ഇടക്കാലത്ത് ടെലിവിഷന്‍ പരിപാടിയിലൂടെ ഭാവന വീണ്ടും കേരളത്തില്‍ എത്തിയെങ്കിലും കന്നഡ സിനിമയിലാണ് സജീവമായിരിക്കുന്നത്. ഇപ്പോള്‍ നായികയായി അഭിനയിക്കുന്ന സിനിമകളുടെ തിരക്കിലാണ് നടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള ഭാവന പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായിട്ടാണ് നടി എത്തിയിിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു നടി പുറത്ത് വിട്ടത്. അതിനൊപ്പം ട്രെഡീഷണല്‍ കമ്മലും നെറ്റിച്ചുട്ടിയും ധരിച്ചിരുന്നു. 'പരമ്പരാഗത ലുക്കിനെ കണ്ട സ്റ്റൈലിഷ് ലുക്ക്' എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏതോ ഷൂട്ടിങിന് വേണ്ടിയുള്ള തയ്യാറെടുപ്പിനിടെ കാരവനില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഭാവന ഫോട്ടോ പങ്കുവെച്ചത്. 99 എന്ന മൂവിയാണ് ഭാവനയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്ക് ആയിരുന്നു 99.
ഇനി ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജറങ്കി 2 എന്നീ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ഇതെല്ലാം കന്നഡയിലുള്ളത്. 2017 ല്‍ റിലീസിനെത്തിയ ആദം ജോണ്‍ ആണ് ഭാവന അവസാനം മലയാളത്തില്‍ അഭിനയിച്ച സിനിമ. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ താന്‍ ഇനിയും മലയാളത്തിലേക്ക് അഭിനയിക്കാന്‍ വരുമെന്ന കാര്യം ഭാവന തന്നെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications