നവീനോടുള്ള പ്രണയം പറഞ്ഞ് ഭാവന! അന്നറിഞ്ഞില്ല നിങ്ങളാണ് എല്ലാമെന്ന്! ചിത്രങ്ങള്‍ വൈറല്‍!

മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ തന്നെ സ്വന്തം താരമായി മാറുകയായിരുന്നു ഈ നായിക. മലയാളത്തില്‍ നിന്നും ഇടവേളയാണെങ്കിലും കന്നഡയില്‍ സജീവമാണ് താരം. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനെയാണ് താരം വിവാഹം ചെയ്തത്. റോമിയോ എന്ന ചിത്രത്തിനിടയിലെ പരിചയമായിരുന്നു പ്രണയമായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നുവെന്ന് ഭാവന കുറിച്ചിട്ടുണ്ട്.

Bhavana

എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചതിങ്ങനെ. മൈന്‍ ഫോര്‍ എവര്‍, എവരിഡേ ഈസ് വാലന്‍റൈന്‍സ് ഡേ തുടങ്ങിയ ഹാഷ്‌ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X