ഭാവനയ്ക്കിത് സന്തോഷം സങ്കടവുമുള്ള ദിവസമാണ്! അച്ഛന്റെയും അമ്മയുടെയും ആരും കാണാത്ത ചിത്രങ്ങളുമായി നടി
പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കുമ്പോഴാണ് ഭാവന സിനിമയിലേക്ക് എത്തുന്നത്. ശേഷം മലയാള സിനിമയിലെ മികച്ചൊരു നടിമാരുടെ നിരയിലേക്ക് ഉയര്‍ന്നു. ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ച് കൈയടി വാങ്ങി. വിവാഹം കഴിഞ്ഞതോടെ കന്നഡ സിനിമാ ഇന്‍ഡസ്ട്രിയിലാണ് ഭാവന സജീവം.
വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ മരണമാണെന്ന് പലപ്പോഴും ഭാവന പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വൈകാരികമായി ഭാവന എഴുതിയ പോസ്റ്റ് വൈറലാവുകയാണ്. ഏപ്രില്‍ പതിനേഴിന് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസകളുമായിട്ടായിരുന്നു നടി എത്തിയത്.

മറ്റ് സോഷ്യല്‍ മീഡിയ പേജുകളെക്കാളും കൂടുതല്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഭാവന സജീവം. ഇപ്പോള്‍ അതിലൂടെ ചില ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ്. ഭാവനയുടെ അച്ഛന്‍ അമ്മയുടെ കഴുത്തില്‍ താലികെട്ടുന്ന സമയത്തെ അപൂര്‍വ്വമായ ചിത്രവും അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന ഭാവനയുടെ ചിത്രവുമെല്ലാം ഇതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം വെച്ചൊരു കുറിപ്പാണ് ശ്രദ്ധേയം.

'അച്ഛാ.. അമ്മേ... എന്റെ ജീവിതത്തില്‍ ഇത്രയും നല്ല മാതാപിതാക്കന്മാരെ തന്ന് അനുഗ്രഹിച്ചതിനെ കുറിച്ച് എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ രണ്ട് പേരില്‍ നിന്നുമാണ് യഥാര്‍ഥ സ്‌നേഹം എന്താണെന്ന് ഞാന്‍ മനസിലാക്കിയത്. നിങ്ങള്‍ എന്റെ മനസിനെ സന്തോഷിപ്പിച്ചു. നിങ്ങളുടെ മകള്‍ എന്ന നിലയില്‍ ഞാന്‍ പൂര്‍ണ സന്തോഷവതിയാണ്. അച്ഛനെ ഞാന്‍ സ്‌നേഹിക്കുന്നു. വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍. അച്ഛാ ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്‌നേഹം ഒരിക്കലും മരിക്കില്ല. മിസ് യു അച്ഛാ... ചിത്രത്തില്‍ അമ്മ എടുത്ത് പിടിച്ചിരിക്കുന്ന കുട്ടി എന്റെ ചേട്ടനാണ്. എനിക്ക് വേറൊരു ചിത്രവും കിട്ടിയില്ല എന്നും ഭാവന പറയുന്നു.

ഭാവനയുടെ പോസ്റ്റിന് താഴെ നിരവധി നടിമാരടക്കമുള്ളവരാണ് കമന്റുകളുമായി എത്തിയരിക്കുന്നത്. ഭാവനയുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളുമായിട്ടാണ് നടി മന്യ കമന്റിട്ടിരിക്കുന്നത്. 'ഞാന്‍ ഒരിക്കലും അമ്മയെ കണ്ടിട്ടില്ല. എന്നാല്‍ അച്ഛനെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. നമ്മുടെ സ്‌റ്റേജ് ഷോ കളില്‍ പങ്കെടുക്കാന്‍ അച്ഛന്‍ നിന്നെ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഇങ്ങനെ നല്ല മാതാപിതാക്കളെ കിട്ടിയ നീ ഭാഗ്യവതിയാണ്. അതിനൊപ്പം നിന്നെ പോലൊരു മകളെ കിട്ടിയ അവരും ഭാഗ്യവാന്മാരാണ്. നിന്നെ ഓര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കുന്നു സ്വീറ്റ് ഹാര്‍ട്ട്' എന്നുമാണ് മന്യ എഴുതിയിരിക്കുന്നത്.

ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രനാണ് ഭാവനയുടെ അച്ഛന്‍. അമ്മ പുഷ്പലത. ഫോട്ടോഗ്രാഫറായിരുന്ന ബാലചന്ദ്രന്‍ 2015 ലാണ് മരിക്കുന്നത്. ഭാവനയുടെ വിവാഹം തീരുമാനിച്ചിരിക്കുന്ന സമയത്തായിരുന്നു മരണം. അച്ഛന്റെ വേര്‍പാട് ഭാവനയ്ക്ക് വലിയ ആഘാതമായിരുന്നു നല്‍കിയത്. പല അഭിമുഖങ്ങളിലും അച്ഛനെ കുറിച്ചായിരുന്നു നടി കൂടുതലും പറഞ്ഞിട്ടുള്ളത്. എനിക്ക് ഒരു കാര്യത്തിലെ കുറ്റബോധമുള്ളു. എന്റെ അച്ഛനോട് എനിക്ക് എന്തൊക്കെയോ പറയാനുണ്ടായിരുന്നു. അതൊന്നും പറയാന്‍ കഴിഞ്ഞില്ല. ഇനി അതിന് കഴിയില്ല. അതൊരു നഷ്ടമാണെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാവന പറഞ്ഞിരുന്നു.


Click it and Unblock the Notifications