ഭാവനയുടെ ആശംസ പൊളിച്ചു! നവ്യ നായരുടെ നൃത്തത്തെക്കുറിച്ച് താരം പറഞ്ഞത്? വീഡിയോ വൈറല്‍! കാണൂ!

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയതാരങ്ങളിലൊരാളാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയില്‍ നിന്നും ബൈ പറഞ്ഞ താരസുന്ദരി കന്നഡയില്‍ സജീവമാണ്. ഭര്‍ത്താവും നിര്‍മ്മാതാവുമായ നവീന്‍ താരത്തിന് ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ട്. കന്നഡ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ജീവിതത്തിലെന്നും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. നായകന്റെ സഹോദരിയായും സഹനായികയായുമൊക്കെ തിളങ്ങി നിന്നിരുന്ന ഭാവന നായികയായി മാറിയതോടെയാണ് താരത്തിന്റെ സിനിമാജീവിതം മാറി മറിഞ്ഞത്.

വിവാഹ ശേഷം സിനിമയോട് വിട പറയില്ലെന്ന് ഭാവന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നും എന്നന്നേക്കുമായി ഇടവേളയെടുക്കുകയാണെന്നും താരദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. ജോലി ചെയ്യാതെ ഭാര്യ വീട്ടിലിരിക്കുന്നതിനോട് താല്‍പര്യം പ്രകടിപ്പിക്കാത്തയാളാണ് നവീനെന്ന് താരം പറഞ്ഞിരുന്നു. താന്‍ സിനിമയിലെത്തിയ അതേ സമയത്ത് സിനിമയില്‍ സജീവമായി നിന്നിരുന്നവരില്‍ പലരുമായും അടുത്ത സൗഹൃദമുണ്ട് ഭാവനയ്ക്ക്. അത്തരത്തില്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ നവ്യ നായര്‍ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാവന. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ ആശംസാവീഡിയോ.

നവ്യയ്ക്ക് ആശംസ

നവ്യയ്ക്ക് ആശംസ

മലയാളത്തിന്റെ പ്രിയതാരങ്ങളിലൊരാളായ നവ്യ നായര്‍ കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ്. ചുണ്ടിനും കപ്പിനും ഇടയില്‍ വെച്ച് കലാതിലകപ്പട്ടം നഷ്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ താരത്തിന്റെ വീഡിയോ പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ അടുത്തിടെയും പ്രചരിച്ചിരുന്നു. അമ്പിളി ദേവിക്കായിരുന്നു ആ വര്‍ഷം കലാതിലകം ലഭിച്ചത്. തുടക്കത്തില്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. അമ്മാവനായ കെ മധുവിനോട് കുട്ടിക്കാലം മുതലേ തന്നെ അഭിനയമോഹത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. എന്നാല്‍ നായികാപ്രാധാന്യമുള്ള സിനിമകളോ അത്തരമൊരു സാധ്യതയുള്ള സിനിമയല്ല ചെയ്യുന്നതെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. 10ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെയായാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്.

നൃത്ത വീഡിയോ വൈറലായി

നൃത്ത വീഡിയോ വൈറലായി

അഭിനയം മാത്രമല്ല നൃത്തവും പാട്ടുമൊക്കെ തനിക്ക് വഴങ്ങുമെന്നും നവ്യ നായര്‍ നേരത്തെ തെളിയിച്ചിരുന്നു. വിവാഹ ശേഷം താരം നൃത്തപരിപാടിയുടെ വിധികര്‍ത്താവായി എത്തിയിരുന്നു. സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്നും അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ താരം മനോഹരമായ നൃത്തവുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

നവ്യ നായര്‍ പങ്കുവെച്ചു

നവ്യ നായര്‍ പങ്കുവെച്ചു

ഭാവനയുടെ ആശംസാ വീഡിയോ നവ്യ നായരാണ് പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നവ്യ. ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറുന്നത്. അടുത്തിടെ താരം യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു. യാത്രയ്ക്ക്ിടയിലെ ചിത്രങ്ങളെല്ലാം തരംഗമായി മാറിയിരുന്നു. അഭിനന്ദനങ്ങള്‍ മാത്രമല്ല വിമര്‍ശനങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു.

ഭാവനയും നവ്യയും

ഭാവനയും നവ്യയും

അടുത്ത സുഹൃത്തുക്കളാണ് ഭാവനയും നവ്യ നായരും. സിനിമയിലെത്തിയ സമയം മുതലേ തന്നെ മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ഇരുവര്‍ക്കും ലഭിച്ചത്. ഒരുമിച്ച് അഭിനയിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു ഇരുവരും. അടുത്ത സുഹൃത്ത് കൂടിയായ നവ്യ നല്ലൊരു നര്‍ത്തകിയാണെന്നും മികച്ച പിന്തുണ നല്‍കണമെന്നുള്ള അഭ്യര്‍ത്ഥനയും ഭാവന മുന്നോട്ട് വെച്ചിട്ടുണ്ട്.

വിവാഹത്തിനെത്തി

വിവാഹത്തിനെത്തി

സിനിമാലോകം ഒന്നടങ്കം ആഘോഷിച്ചൊരു താരവിവാഹമായിരുന്നു ഭാവനയുടേത്. മഞ്ജു വാര്യരും നവ്യ നായരുമുള്‍പ്പടെയുള്ള അഭിനേത്രികളായിരുന്നു ആഘോഷത്തില്‍ തിളങ്ങി നിന്നത്. നവീന്‍ കേരളത്തിന്റെ മരുമകനായപ്പോള്‍ ഭാവന കന്നഡയുടെ മരുമകളായി മാറുകയായിരുന്നു. വിവാഹ ശേഷവും താരം സിനിമയില്‍ സജീവമാണ്. അഭിനയം നിര്‍ത്തില്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവനയുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

View this post on Instagram

Thank u darling ...

A post shared by Navya Nair (@navyanair143) on

വീഡിയോ കാണാം

നവ്യ നായര്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം വീഡിയോ കാണൂ.

View this post on Instagram

Thanx darls

A post shared by Navya Nair (@navyanair143) on

ഭാമയും ആശംസ നേര്‍ന്നു

നവ്യ നായര്‍ക്ക് ആശംസയുമായി ഭാമയും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X