നവീനോട് പോലും പറയില്ല, റൂമിൽ കതകടച്ചിരിക്കും, ഇങ്ങനെ കരഞ്ഞിട്ട് എന്താണ് മാറാൻ പോകുന്നതെന്ന് ചിന്തിക്കും: ഭാവന

അഭിനയ രം​ഗത്ത് വീണ്ടും സജീവ സാന്നിധ്യമാകുകയാണ് ഭാവന. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായിക നടിമാരിൽ ഒരാളായിരുന്നു ഭാവന. അത് പോലെ തുടരെ സിനിമകൾ ഇപ്പോൾ ചെയ്യുന്നില്ലെങ്കിലും ഇടയ്ക്കിടെ നടി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. എപ്പോഴും സന്തോഷത്തോടെയാണ് ഭാവനയെ പ്രേക്ഷകർ അഭിമുഖങ്ങളിലും മറ്റും കണ്ടിട്ടുള്ളത്. എന്നാൽ തന്റേതായ വിഷമങ്ങൾ ഭാവനയ്ക്കുണ്ട്. ഇത് മറ്റാരെയും അറിയിക്കാൻ ഭാവന താൽപര്യപ്പെടുന്നില്ല. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി സംസാരിക്കുന്നുണ്ട്. ​

എന്തെങ്കിലും വിഷമം വരുമ്പോൾ ഞാൻ എല്ലാവരിൽ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. എന്തുകൊണ്ടോ ഞാൻ വിഷമിക്കുന്നത് മറ്റൊരാൾ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അതെന്താണെന്ന് എനിക്കറിഞ്ഞ് കൂട. അത് ബ്രേക്ക് ചെയ്യാൻ എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ചേട്ടനോ പോലും ഞാൻ വിഷമിക്കുന്നത് അറിയേണ്ട, ഞാൻ വിഷമിക്കുന്നത് കണ്ട് ഇവർക്ക് വിഷമമാകരുതെന്നാണ് ഞാൻ ആലോചിക്കുക.

Bhavana

നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആൾക്കാരാണെങ്കിൽ പോലും എന്തോ അങ്ങനെയാണ്. ഞാൻ എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും. വാട്സ്ആപ്പ് പോകും. എന്റെ റൂമിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാൻ തന്നെ റിക്കവർ ആകും. ചിലപ്പോൾ സമയമെടുക്കുമായിരിക്കും. അല്ലെങ്കിൽ ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും. കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാൻ പോകുന്നതെന്ന് ഞാൻ ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോൾ ഒരു ആശ്വാസമാണ്. ചിലർ ഡ്രെെവിന് പോകുകയോ ‌ട്രിപ്പ് പോകുകയോ ചെയ്യും. അത് ഞാനും ചെയ്യാറുണ്ട്. അതിൽ ഫോക്കസ് ചെയ്ത് ഹുക്ക്ഡ് ആകും.

ഭയങ്കര തിരക്കിലായിരിക്കുമ്പോൾ വീട്ടിൽ പോയി കുറച്ച് നേരം ഇരിക്കണം എന്ന് തോന്നും. വീട്ടിൽ പോയി ഇരുന്നാൽ പത്ത് ദിവസം കഴിഞ്ഞ് ഞാനെന്താണ് ജീവിതത്തിൽ ചെയ്യുന്നത്, വെറുതെ വീട്ടിലിരിക്കുന്നു, ഇതാണോ ഇനിയെന്റെ ലെെഫ് എന്നൊക്കെ തോന്നും.

Bhavana s Husband

10-15 ​​​ദിവസം ഉറക്കമില്ലാതെ ജോലി ചെയ്താൽ എന്താണിത്, ഉറക്കം പോലുമില്ലാതെ ജീവിക്കുന്നോ എന്ന് ചിന്തിക്കുമെന്നും ഭാവന പറയുന്നു. ൾഫ് ട്രീറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഭയങ്കര വിശ്വാസി അല്ലെങ്കിലും കുറച്ചൊക്കെ വിശ്വാസം ഉണ്ട്. കർമയിൽ വിശ്വാസം ഉണ്ട്. എനിക്കുള്ളതേ വരൂ, നല്ലതാണെങ്കിലും മോശമാണെങ്കിലും അത് നേരിടാനുള്ള ശക്തി തരുക എന്ന രീതിയിൽ പ്രാർത്ഥനയുണ്ടെന്നും ഭാവന പറയുന്നുണ്ട്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്നീ സിനിമയിലൂ‌ടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് തുടരെ മലയാള സിനിമകൾ ചെയ്തു. പ്രിയ ന‌‌ടി കരിയറിൽ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. അതേസമയം തിരിച്ച് വരവിൽ വലിയ ഹിറ്റ് ഭാവനയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X