'തോക്കെടുക്കുന്നത് പോലെ കാണിച്ചു; ഞാനും റിമിയും നിർത്താതെ ചിരി; രണ്ട് ഭ്രാന്തികളാണെന്ന് അയാൾ കരുതിക്കാണും'

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച ഭാവന കന്നഡ സിനിമാ രം​ഗത്തും സജീവ സാന്നിധ്യമാണ്. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് തുടരെ ഹിറ്റ് സിനിമകൾ നടിയെ തേടി വന്നു. മലയാളത്തിൽ ഭാവനയ്ക്ക് എടുത്ത് പറയാൻ ഹിറ്റ് സിനിമകൾ ഏറെയാണ്. 2017 ൽ ആദം ജോൺ എന്ന സിനിമയ്ക്ക് ശേഷം നീണ്ട അഞ്ച് വർഷം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന ഭാവന ഇപ്പോൾ മലയാളത്തിൽ വീണ്ടും സജീവമാണ്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്നീ സിനിമയിലൂ‌ടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമാ രം​ഗത്ത് നിരവധി സൗഹൃദങ്ങൾ ഭാവനയ്ക്കുണ്ട്. ​ഗായിക റിമി ടോമിയും ഭാവനയുടെ സുഹൃത്താണ്. റിമിക്കൊപ്പം പോയ ഒരു വിദേശ ഷോയുടെ അനുഭവം പങ്കുവെക്കുകയാണ് ഭാവനയിപ്പോൾ. ഫ്ലവേഴ്സ് ടിവിയിൽ സംസാരിക്കവെയാണ് രസകരമായ അനുഭവം ഇവർ പങ്കുവെച്ചത്.

Bhavana  Rimi Tomy

യുഎസിലൊക്കെ ഒരു മാസത്തേക്ക് ഷോയ്ക്ക് പോകുമ്പോൾ മറ്റൊരു സ്റ്റേറ്റിലേക്ക് ബസിലായിരിക്കും പോകുക. ഫുൾ ടീമും ഉണ്ടാകും. ഉറക്കം ശരിയാകാതെ ഞങ്ങൾ മൊത്തത്തിൽ തിളി പോയിരിക്കുകയാണ്. ഷോ രാത്രി പന്ത്രണ്ടരയാകും കഴിയാൻ‌. അത് കഴിഞ്ഞ് ബസിൽ കയറി ഇരുന്നാൽ ഉച്ചയാകുമ്പോഴേ എത്തൂ. ഒരു സ്ഥലത്ത് ഞങ്ങൾ കഴിക്കാനോ വാഷ് റൂം യൂസ് ചെയ്യാനോ പോയി. ലേഡീഷ് വാഷ് റൂമിൽ ഒരു പുരുഷൻ. വേറെ രണ്ട് മൂന്ന് ആർട്ടിസ്റ്റുകൾ വന്ന് പുറത്ത് പോകാൻ പറഞ്ഞു.

അയാൾ തോക്കുള്ളത് പോലെ ആക്ഷൻ കാണിച്ചു. ഞാനും റിമിയും ചിരിക്കാൻ തുടങ്ങി. രാത്രി ഒരു സ്ഥലത്ത് വെച്ച് വെടി കൊണ്ട് മരിക്കുമെന്ന് ആലോചിച്ച് ഞങ്ങൾ നിർത്താതെ ചിരിച്ചു. അയാൾ തിരിഞ്ഞ് നോക്കാനൊന്നും പോയില്ല. രണ്ട് ഭ്രാന്തികളാണെന്ന് കരുതിക്കാണുമെന്നും ഭാവന ഓർത്തു. ഹണ്ട് ആണ് ഭാവനയുടെ പുതിയ സിനിമ. ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി.

Bhavana

സിനിമാ രം​ഗത്തേക്കുള്ള തിരിച്ച് വരവിനെക്കുറിച്ച് ഭാവന നേരത്തെ സംസാരിച്ചിട്ടുണ്ട്. പലരും വിളിച്ചിരുന്നെങ്കിലും മലയാളത്തിൽ സിനിമകൾ ചെയ്യേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ ഒരുപാട് കാലം വെറുതെയിരിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഭാവന വ്യക്തമാക്കി. ഭാവനയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

റിമി ടോമിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മുമ്പൊരിക്കലും ഭാവന സംസാരിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് വരെ കരയുന്ന ആളാണ് റിമി. പക്ഷെ തീറ്റയ്ക്ക് ഒരു കുറവും ഇല്ല. ഒരിക്കൽ ഞങ്ങൾ തല്ലു കൂടി. അന്ന് ഒരു കിലോ പ്ലം വാങ്ങിയിട്ടുണ്ട്. റിമി ഭയങ്കര കരച്ചിലാണ്. എന്റെ കൂടെ തല്ലുണ്ടായാൽ ആ റൂമിൽ നിന്ന് ഇറങ്ങിപ്പോകണ്ടേ, അതൊന്നും ഇല്ല. അവിടെ ഇരുന്ന് ഒന്നരക്കിലോ പ്ലം കഴിച്ചു. എന്ത് കരച്ചിൽ ആയാലും സുനാമി വന്നാലും ഭക്ഷണക്കാര്യം കളഞ്ഞ് റിമി ഒന്നും ചെയ്യില്ലെന്ന് ഭാവന അന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X