For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവീന്‍റെ നെഞ്ചോട് ചേര്‍ന്നുനിന്ന് പ്രണയകഥ പറഞ്ഞ് ഭാവന! റോമിയോയിലൂടെയാണ് പ്രിയതമനെ കിട്ടിയത്!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കന്നഡ നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം മലയാള സിനിമയോട് ബൈ പറഞ്ഞത് ആദം ജോണിലായിരുന്നു ഒടുവിലായി താരത്തെ കണ്ടത്. കന്നഡയുടെ മരുമകളായി പോയെങ്കിലും താരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. വിവാഹ ശേഷവും താന്‍ അഭിനയരംഗത്ത് തുടരുമെന്നും ജോലിയില്ലാതെ വീട്ടില്‍ നിര്‍ത്തുന്നതിനോട് നവീന് താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

  അടുത്തിടെ തൃശ്ശൂരിലേക്ക് വീട്ടിലേക്ക് താരമെത്തിയിരുന്നു. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. കരിയറിലേയും ജീവിതത്തിലേയും പ്രധാനപ്പെട്ട വഴിത്തിരിവായി മാറിയ സിനിമയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭര്‍ത്താവായ നവീനൊപ്പം ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. റോമിയോ എന്ന സിനിമയെക്കുറിച്ച് പറഞ്ഞെത്തിയ ഭാവനയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഭാവനയുടെ പുതിയ പോസ്റ്റിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഭാവനയും നവീനും

  ഭാവനയും നവീനും

  നമ്മളിലെ പരിമളത്തിലെ അവതരിപ്പിച്ചായിരുന്നു ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. ഉപനായികയും സഹോദരി കഥാപാത്രങ്ങളുമൊക്കെയായിരുന്നു തുടക്കകാലത്ത് ലഭിച്ചിരുന്നതെങ്കിലും നായികയായതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു. തെന്നിന്ത്യന്‍ ഭാ,കളിലെല്ലാമായി സാന്നിധ്യം അറിയിച്ച താരത്തിന് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. മലയാളത്തില്‍ കാണാനില്ലെങ്കിലും കന്നഡയില്‍സജീവമാണ് താരം. 96 ന്റെ റീമേക്ക് പതിപ്പില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

  വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്
  നവീന്റെ പിന്തുണ

  നവീന്റെ പിന്തുണ

  പ്രണയിച്ച് വിവാഹിതരായവരാണ് ഭാവനയും നവീനും. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ഇത് പോലൊരാളെയാണ് മകള്‍ക്കായി വേണ്ടതെന്നായിരുന്നു ഭാവനയുടെ അമ്മ പറഞ്ഞത്. താന്‍ ഷൂട്ടിലായിരിക്കുമ്പോള്‍ അമ്മയും നവീനും സംസാരിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും കന്നഡ അറിയാത്ത അമ്മ എന്താണ് സംസാരിക്കുന്നതെന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. 2018ലായിരുന്നു ഭാവനയും നവീനും വിവാഹിതരായത്.

  റോമിയോ റിലീസിന് 8 വര്‍ഷം

  റോമിയോ റിലീസിന് 8 വര്‍ഷം

  റോമിയോ എന്ന സിനിമയുടെ എട്ടാം വർഷമാണിന്ന്. നമ്മുടെ ഒമ്പതാം വർഷവും. ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെതന്നത്. നമ്മൾ കണ്ടതും അടുത്തതുമെല്ലാം മായാജാലം പോലെയായിരുന്നു. നിന്നെ എന്നോടൊപ്പം കൂട്ടാൻ ഞാനെടുത്ത തീരുമാനവും നന്ദി, എന്റെ ജീവിതത്തിലേക്ക് വന്നതിന്. എന്നെ നിനക്കായി കരുതാൻ തോന്നിയതിനും. ഒരുമിച്ചുള്ള ഒൻപതാം വർഷമെന്ന കുറിപ്പോടെയായിരുന്നു ഭാവന പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

  ആശംസാപ്രവാഹമാണ്

  ആശംസാപ്രവാഹമാണ്

  താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നവീനൊപ്പം അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. അനുമോളായിരുന്നു ആദ്യ കമന്റുമായെത്തിയത്. ആര്യയും സ്‌നേഹം അറിയിച്ച് എത്തിയിരുന്നു. കമന്റുകള്‍ക്കെല്ലാം ഭാവന മറുപടി നല്‍കിയിരുന്നു. ഇടയ്ക്ക് ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കാനായും താരമെത്താറുണ്ട്.

  Read more about: bhavana ഭാവന
  English summary
  Bhavana shares about her love story, Photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X