ഭാവനയുടെ പുതിയ സന്തോഷവും കുറിപ്പും, ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇട നേടിയ അഭിനേത്രിയാണ് ഭാവന. നമ്മളിലൂടെ തുടക്കം കുറിച്ച താരം പിന്നീട് അന്യഭാഷകളിലും സജീവമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

വിജയദശമി ദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിന് ശേഷമായാണ് ഭാവന മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

വിവാഹത്തോടെ ഭാവന അഭിനയം നിര്‍ത്തുന്നതിനോട് താല്‍പര്യമില്ലെന്ന് ഭര്‍ത്താവായ നവീന്‍ പറഞ്ഞിരുന്നു. കന്നഡ സിനിമ നിര്‍മ്മാതാവും ബിസിനസുകാരനുമായ ഭാവനയും നവീനും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. 2018 ജനുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്. 5 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇവരുടെ വിവാഹം നടന്നത്. റോമിയോ എന്ന ചിത്രത്തിലെ സൗഹൃദമായിരുന്നു പിന്നീട് പ്രണയമായി മാറിയത്. ഭര്‍ത്താവും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളായതിനാല്‍ താന്‍ ഈ മേഖലയില്‍ തുടരുമെന്നായിരുന്നു ഭാവന പറഞ്ഞത്.

Bhavana

കന്നഡയിലും തെലുങ്കിലുമെല്ലാമായി സജീവമാണ് ഭാവന. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഭാവന സ്വീകരിച്ചിരുന്നില്ല. അന്യഭാഷയിലെ സിനിമകളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ട്. ലോക് ഡൗണ്‍ സമയത്ത് താരം കേരളത്തിലേക്ക് എത്തിയിരുന്നു. ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സമയത്തുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് ശരീരഭാരം കൂടിയെന്നും നാളുകള്‍ക്ക് ശേഷമായി വര്‍ക്കൗട്ട് പുനരാരംഭിച്ചുവെന്ന് പറഞ്ഞും ഭാവന എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ചിത്രീകരണ തിരക്കിലേക്ക് തിരിച്ച് പോയതിനെക്കുറിച്ച് പറഞ്ഞും ഭാവന എത്തിയിരുന്നു.

എവിടെയാണ് ചിത്രീകരണമെന്ന് ചോദിച്ചായിരുന്നു മാധവനെത്തിയത്. ബാംഗ്ലൂരിലാണെന്നുള്ള മറുപടിയായിരുന്നു ഭാവന നല്‍കിയത്. ഇതിന് ശേഷമായാണ് പുത്തന്‍ചിത്രങ്ങളുമായി ഭാവന എത്തിയത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവെന്ന കുറിപ്പോടെയായിരുന്നു ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. രമ്യ നമ്പീശനുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X