രണ്ടോ മൂന്നോ പ്രണയങ്ങളുണ്ടായിട്ടുണ്ടാവാം; ഒരിക്കലും മറക്കാനാവാത്ത പ്രണയം; ഭാവന

മലയാള സിനിമയിലെ മുൻ നിര നായിക നടിമാരിലൊരാളാണ് ഭാവന. ഒപ്പം വന്ന പല നായിക നടിമാരും ഇന്നും സിനിമകളിൽ നിന്ന് പതിയെ അപ്രത്യക്ഷമായെങ്കിലും ഭാവനയ്ക്ക് അന്നും ഇന്നും മലയാള സിനിമയിൽ പ്രസക്തിയുണ്ട്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ നടി കൂടുതൽ സിനിമകൾ ചെയ്തത് കന്നഡയിലാണ്.

വലിയ ആരാധക വൃന്ദം നടിക്ക് കന്നഡയിലുണ്ട്. നീണ്ട അഞ്ച് വർ‌ഷമായി മലയാളത്തിൽ ഭാവന അഭിനയിച്ചിട്ട്. അപ്പോഴും നടി കന്നഡ സിനിമകളിൽ സജീവമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടിയുടെ ഒരു മലയാള സിനിമ പുറത്തിറങ്ങാൻ പോവുകയാണ്.

 ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

ആദിൽ മൈമുനാഥ് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമൊണ്ടാർന്നു എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. നടൻ ഷറുഫിദ്ദീനാണ് സിനിമയിലെ നായകൻ. അശോകനും ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയ കഥ പറയുന്ന ഈ സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് നടി വ്യക്തമാക്കി.

 ഒരിക്കലും മറക്കാനാവാത്ത, മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രണയമുണ്ടാവും

'ഇതൊരു ഫീൽ ​ഗുഡ് മൂവിയാണ്. നമ്മുടെ എല്ലാവരുടെ ജീവിതത്തിലും പ്രേമം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ മൂന്നോയൊക്കെ ഉണ്ടായിട്ടുണ്ടാവും. അതിൽ നമുക്ക് ഒരിക്കലും മറക്കാനാവാത്ത, മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രണയമുണ്ടാവും. അത് തന്നെയാണ് ഈ സിനിമയിൽ പറയുന്നത്. പ്രേമിച്ചിട്ടുള്ള എല്ലാവർക്കും ഇത് കാണുമ്പോൾ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് തോന്നുന്നു'

 കുറേ നാളുകൾക്ക് ശേഷം ഭാവന മടങ്ങി വരുന്ന സിനിമ

'ഞാനൊരു അഞ്ച് വർഷത്തിന് ശേഷമാണ് മലയാളം സിനിമ ചെയ്യുന്നത്. ആദ്യ സിനിമയായ നമ്മൾ ചെയ്തപ്പോഴുള്ള ഭയങ്കര ടെൻഷൻ‌ ഈ സിനിമയുടെ റിലീസിനുമുണ്ട്. തീർച്ചയായും നിങ്ങളീ സിനിമ തിയറ്ററിൽ പോയി കാണണം. ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു,' ഭാവന പറഞ്ഞതിങ്ങനെ.

സിനിമയെക്കുറിച്ച് നടൻ അശോകനും സംസാരിച്ചു. കുറേ നാളുകൾക്ക് ശേഷം ഭാവന മടങ്ങി വരുന്ന സിനിമയാണ്. ഇതിലഭിനയിച്ച എല്ലാവരുടെയും കഥാപാത്രങ്ങൾ നന്നായിട്ടുണ്ട്.

മലയാള സിനിമയിൽ നിറഞ്ഞ് നിന്ന പഴയ സമയം ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്ന

'ഇങ്ങനെ ഒരു സിനിമയുടെ ഭാ​ഗമാവാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്,' അശോകൻ പറ‍ഞ്ഞു. ഭാവന മലയാള സിനിമയിൽ നിറഞ്ഞ് നിന്ന പഴയ സമയം ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷാജി കൈലാസിന്റെ പുതിയ ചിത്രം ഹണ്ടിലും നായിക ഭാവനയാണ്. സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഭാവനയുടെ തിരിച്ചു വരവിന് ആശംസകളറിയിച്ചിട്ടുണ്ട്. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

സിനിമാ കരിയറിന് ഭർത്താവിൽ നിന്നും നല്ല പിന്തുണ ഭാവനയ്ക്ക് ലഭിക്കുന്നുണ്ട്

കമൽ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായികയായും സഹ നായികയായും ഭാവന നിരവധി സിനിമകളിൽ അഭിനയിച്ചു. ഹണി ബീ ഉൾപ്പെടെ നടിക്ക് കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ പറ്റി. കന്നഡ സിനിമാ നിർമാതാവായിരുന്ന നവീനെയാണ് നടി വിവാഹം കഴിച്ചത്.

അഞ്ച് വർഷം നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. സിനിമാ കരിയറിന് ഭർത്താവിൽ നിന്നും നല്ല പിന്തുണ ഭാവനയ്ക്ക് ലഭിക്കുന്നുണ്ട്. വ്യക്തി ജീവിതത്തിൽ സ്വകാര്യത പാലിക്കുന്ന നടി അപൂർവമായേ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ളൂ.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X