സിനിമയിലെ വധുവിനെക്കാള്‍ സുന്ദരിയായി ഭാവന, സിംപിള്‍ ആന്‍റ് എലഗന്‍റ് ,ശരിക്കും സുന്ദരിയായില്ലേ?

By Nimisha

സിനിമയ്ക്ക് വേണ്ടി പല തവണ വധുവിന്റെ വേഷം അണിഞ്ഞിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇതാദ്യമായാണ് ഭാവന വധുവായി എത്തിയത്. കന്നഡ സിനിമയിലെ നിര്‍മ്മാതാവും പ്രതിശ്രുത വരനുമായ നവീനും ഭാവനയും തമ്മിലുള്ള വിവാഹമായിരുന്നു തിങ്കളാഴ്ച. തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. നവീന്റെ അമ്മയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് ഇവരുടെ വിവാഹം നീണ്ടുപോയത്.

തിരുവമ്പാടി ക്ഷേത്രത്തിലെ വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് തൊട്ട് മുന്‍പ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മഞ്ഞ ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ആ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഭാവന വധുവായി എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

സിനിമയിലെ വധുവിനെപ്പോലെയല്ല

സിനിമയിലെ വധുവിനെപ്പോലെയല്ല

സിനിമയ്ക്ക് വേണ്ടി നേരത്തെ നിരവധി തവണ ഭാവന വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതാദ്യമായാണ് ഭാവന നവവധുവാകുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്.

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍

ഭാവന അഭിനയിച്ച ആദ്യ കന്നഡ സിനിമയായ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചത്.

വധുവിന്റെ വേഷത്തില്‍

വധുവിന്റെ വേഷത്തില്‍

നവവധുവിന്റെ വേഷത്തില്‍ ഭാവന എങ്ങനെയാവുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വളരെ സിംപിളായാണ് താരം പ്രത്യക്ഷപ്പെട്ടത്.

സിംപിള്‍ ആന്‍ഡ് എലഗന്റ്

സിംപിള്‍ ആന്‍ഡ് എലഗന്റ്

ഭാവനയുടെ വിവാഹ വേഷത്തെക്കുറിച്ച് ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ശരിക്കും സിംപിള്‍ ആന്റ് എലഗന്റ്. ചിത്രങ്ങള്‍ കാണുമ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാവും.

ഭാവനയുടെ ആഭരണങ്ങള്‍

ഭാവനയുടെ ആഭരണങ്ങള്‍

ടെപിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങളാണ് ഭാവന തിരഞ്ഞെടുത്തത്. ആകെ രണ്ട് മാലകള്‍ മാത്രമാണ് താരം ധരിച്ചത്. ശരിക്കും താരത്തിന് ഇണങ്ങുന്നില്ലേ ഈ മാലകള്‍.

സാരിയുടെ പ്രത്യേകത

സാരിയുടെ പ്രത്യേകത

ഗോള്‍ഡന്‍ കളറില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരിയാണ് ഭാവന ധരിച്ചത്. താരത്തിന്റെ ക്യൂട്ട് ലുക്കിനെ ഒന്നുകൂടി മനോഹരമാക്കി ഈ സാരി.

 ടെംപിള്‍ ഡിഡൈന്‍ ആഭരണങ്ങള്‍

ടെംപിള്‍ ഡിഡൈന്‍ ആഭരണങ്ങള്‍

ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള രണ്ട് മാലകളും വളകളും കമ്മലുമാണ് താരം അണിഞ്ഞത്. എണ്ണത്തില്‍ അധികമില്ലെങ്കിലും നിറഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഭാവന ധരിച്ചത്.

ഹെയര്‍ സ്റ്റൈല്‍

ഹെയര്‍ സ്റ്റൈല്‍

വട്ടത്തില്‍ പിറകിലേക്ക് കെട്ടി വെച്ച മുടിയില്‍ മുല്ലയും വെച്ചിരുന്നു. നവവധുവിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണല്ലോ മുല്ലപ്പൂ. അല്ലേ?

ഭാവനയെ ഒരുക്കിയത്

ഭാവനയെ ഒരുക്കിയത്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുവാണ് ഭാവനയെ അണിയിച്ചൊരുക്കിയത്. മേക്കപ്പൊക്കെ കഴിഞ്ഞു, ഇനി ഒരു ചിത്രമാവാമല്ലോ അല്ലേ, കാണൂ.

 നവദമ്പതികള്‍

നവദമ്പതികള്‍

ഇന്ന് (22-01-2018) വിവാഹിതരായ നവദമ്പതികള്‍, ചിത്രം കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X