ലക്ഷ്മിയുണ്ട്, പ്രിയാമണിയുണ്ട്.. ഭാവനയുടെ ബെംഗളുരുവിലെ വിരുന്നും പൊളിച്ചു, കൂടുതല്‍ ചിത്രങ്ങളിതാ!

By Nimisha

Recommended Video

ഭാവനയെ കാണാൻ എത്തിയ മലയാള നടിമാർ ഇവരാണ് | filmibeat Malayalam

നവീനുമായുള്ള വിവാഹത്തോടെ ഭാവന കര്‍ണ്ണാടകയുടെ മരുമകളായി മാറിയിരിക്കുകയാണ്. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീന്റെ സുഹൃത്തുക്കള്‍ക്കായി ബെംഗളുരുവില്‍ വിവാഹ വിരുന്നൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിരുന്നിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബെംഗളുരുവിലെ വിവാഹ വിരുന്നിലും അതീവ സുന്ദരിയായാണ് ഭാവന എത്തിയത്. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തൊരു ചടങ്ങായിരുന്നു കൊച്ചിയില്‍ നടന്നത്. എന്നാല്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണ് ബെംഗളുരുവിലെ ചടങ്ങില്‍ താരമായി മാറിയത്.

ബെംഗളുരുവിലെ വിരുന്ന്

ബെംഗളുരുവിലെ വിരുന്ന്

നവീന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കുമായി ബെംഗളുരുവില്‍ വിവാഹ വിരുന്ന് ഒരുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്.

 കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ബെംഗളുരുവിലെ വിവാഹ വിരുന്നിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്.

അതീ വസുന്ദരിയായി ഭാവന

അതീവ സുന്ദരിയായി ഭാവന

ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ഭാവന ചടങ്ങിനെത്തിയത്. ബ്ലാക്ക് സ്യൂട്ടായിരുന്നു നവീന്റെ വേഷം. ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതിഥികളായെത്തിയവര്‍

അതിഥികളായെത്തിയവര്‍

കന്നഡ സിനിമയിലെ മാത്രമല്ല മലയാളത്തിന്റെ സ്വന്തം താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മീന, ലക്ഷ്മി ഗോപാലസ്വാമി, പ്രിയാമണി, മുസ്തഫ, നിത്യാ മേനോന്‍ തുടങ്ങിയവരും ഭാവനയേയും നവീനെയും കാണാനെത്തിയിരുന്നു.

പ്രിയാമണിയും മുസ്തഫയും

പ്രിയാമണിയും മുസ്തഫയും

ഭാവനയേയും നവീനേയും കാണാന്‍ പ്രിയാമണിയും മുസ്തഫയും എത്തിയിരുന്നു. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സെല്‍ഫിയില്ലാതെ എന്താഘോഷം

സെല്‍ഫിയില്ലാതെ എന്താഘോഷം

ഏത് ചടങ്ങായാലും സെല്‍ഫിയില്ലാതെ എന്താഘോഷം അല്ലേ, ഇവിടെയും സെല്‍ഫി തന്നെ താരം, കാണൂ.

പ്രണയാതുരമായ നോട്ടം

പ്രണയാതുരമായ നോട്ടം

നവീന്റെ നോട്ടവും ഭാവനയുടെ ചിരിയും ഈ ഫോട്ടോയുടെ ഭംഗി കൂട്ടുന്നു. ഇരുവരുടെയും നിരവധി ക്യൂട്ട് ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ലക്ഷ്മിയെത്തിയപ്പോള്‍

ലക്ഷ്മിയെത്തിയപ്പോള്‍

നര്‍ത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമി നവദമ്പതികളെ കാണാനായി എത്തിയിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ലക്ഷ്മി.

നിത്യാമേനോനുമുണ്ട്

നിത്യാമേനോനുമുണ്ട്

യുവനടികളില്‍ ഏറെ ശ്രദ്ധ നേടിയ നിത്യാമേനോനും നവദമ്പതികളെ ആശീര്‍വദിക്കാനായി എത്തിയിരുന്നു, ചിത്രം കാണൂ.

സകുടുംബം

സകുടുംബം

സഹോദരനും അമ്മയ്ക്കുമൊപ്പം ഭാവനയും നവീനും, എല്ലാവരുടെയും മുഖത്തുനിറയുന്ന സന്തോഷം തന്നെയാണ് ഈ ഫോട്ടോയുടെ ഭംഗി.

വിവാഹം നടത്തിയത്

വിവാഹം നടത്തിയത്

തൃശ്ശൂരില്‍ വെച്ച് ജനുവരി 22നാണ് ഭാവനയും നവീനും വിവാഹിതരായത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.

സുഹൃത്തുക്കള്‍ക്കായി  വിരുന്ന്

സുഹൃത്തുക്കള്‍ക്കായി വിരുന്ന്

സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വെച്ച് സത്ക്കാരം നടത്തിയിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ നവദമ്പതികളെ അനുഗ്രഹിക്കാനെത്തിയിരുന്നു.

സിനിമയോട് ബൈ പറയുന്നില്ല

സിനിമയോട് ബൈ പറയുന്നില്ല

അഭിനേത്രികളുടെ സ്ഥിരം ശൈലിയിലേക്ക് മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് താരം അറിയിച്ചതോടെ ആരാധകര്‍ക്കും സന്തോഷമായി.

വിവാഹ ശേഷം അഭിനയിക്കുന്ന സിനിമ

വിവാഹ ശേഷം അഭിനയിക്കുന്ന സിനിമ

കന്നഡ സിനിമയായ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലാണ് ഭാവന ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലേക്ക് താരം ഉടന്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം ഇത്രയും നീണ്ടുപോയത്.

സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങി

സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങി

റോമിയോയെന്ന സിനിമ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്

സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി മനസ്സിലാക്കി. നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നതെന്ന് ഭാവന നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

മലയാളത്തിന്റെ മരുമകന്‍

മലയാളത്തിന്റെ മരുമകന്‍

നവീന്‍ ഇപ്പോള്‍ കേരളത്തിന്റെ മരുമകനാണ്. കര്‍ണ്ണാടക സ്വദേശിയായ നവീന്റെ ജീവിത സഖി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. ഭാവനയ്ക്ക് മുന്‍പ് അന്യഭാഷയിലേക്ക് മരുമകളായി പോയവരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X