twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോഡ്ഫാദറിലേക്ക് ഭീമന്‍ രഘു എത്തിയതിന് പിന്നിലെ ട്വിസ്റ്റ്, അച്ഛനെ വിളിച്ച സിദ്ദിഖ് മകനെയും താരമാക്കി

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഗോഡ്ഫാദര്‍. സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എന്‍എന്‍ പിള്ള, തിലകന്‍, കനക, മുകേഷ്, ജഗദീഷ്, ഫിലോമിന, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ 417 ദിവസമായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. നാടകവേദിയില്‍ നിന്നും എന്‍എന്‍ പിള്ള സിനിമയിലേക്കെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.

    അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും തമ്മിലുള്ള ബദ്ധശത്രുതയും അതിനിടയിലെ രസകരമായ സംഭവങ്ങളുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഗോഡ് ഫാദറിലെ ഗാനങ്ങളുംഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയുടെ കാസ്റ്റിംഗില്‍ തുടക്കത്തില്‍ ഭീമന്‍ രഘു ഉണ്ടായിരുന്നില്ല. അവസാനനിമിഷമായിരുന്നു താരം ഈ ചിത്രത്തിലേക്ക് എത്തിയത്. പകരക്കാരനായെത്തി കൈയ്യടി നേടുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്ന സിദ്ദിഖും ലാലും ചേര്‍ന്ന് ഭീമന്‍ രഘുവിന് നല്‍കിയത്.

    ഗോഡ് ഫാദര്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു അത് ചിത്രീകരിക്കുന്നതിന് മുന്‍പ് വരെ 'ഗോഡ് ഫാദര്‍' എന്ന സിനിമയുടെ ലിസ്റ്റില്‍ ഭീമന്‍ രഘു എന്ന നടന്‍ ഇല്ലായിരുന്നു. ആ റോളിലേക്ക് പരിഗണിച്ചിരുന്നത് നടന്‍ നെടുമുടി വേണുവിനെയാണ്. ആ സമയം നെടുമുടി വേണു എന്ന നടന് തിരക്കായതിനാല്‍ 'ഗോഡ് ഫാദര്‍' എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കാന്‍ കഴിഞ്ഞില്ല.

    Godfather

    പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അതും നടക്കാതെ പോയി. അപ്പോഴാണ് മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന ഒരാളെ ഇങ്ങനെയൊരു വേഷത്തിലേക്ക് പരിഗണിച്ചാലോ എന്ന ചിന്ത സിദ്ധിഖ് ലാലിന്‍റെ മനസ്സില്‍ വരുന്നത്. അങ്ങനെ ഭീമന്‍ രഘുവിനെ ആ റോളിലേക്ക് സിദ്ധിഖ് ലാല്‍ ടീം തെരഞ്ഞെടുക്കുകയായിരുന്നു.

    Recommended Video

    അഞ്ഞൂറാൻ എങ്ങനെ അഞ്ഞൂറാൻ ആയി? | filmibeat Malayalam

    നാടക നടനായ ഭീമന്‍ രഘുവിന്റെ അച്ഛനും സിദ്ധിഖ് -ലാല്‍ ടീമിന്റെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ റോളിലെത്തിയ അദ്ദേഹത്തിന്റെ ഒരു ഡയലോഗും അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും മകനും ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായി മാറുകയായിരുന്നു ഗോഡ്ഫാദര്‍.

    രജിത് കുമാര്‍ രേഷ്മയുടെ അടുത്ത് വന്നില്ല, മാപ്പും പറഞ്ഞിരുന്നില്ല, തുറന്നുപറച്ചിലുമായി ആര്യരജിത് കുമാര്‍ രേഷ്മയുടെ അടുത്ത് വന്നില്ല, മാപ്പും പറഞ്ഞിരുന്നില്ല, തുറന്നുപറച്ചിലുമായി ആര്യ

    English summary
    Bhiman Raghu was not initially cast in the movie Godfather, he was a replacement for the actor Nedumudi venu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X