എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാന്‍ പറയും,ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് നിസ്താര്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാര്‍ച്ച 3 ന് ആണ് സിനിമ റിലീസിനെത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. മൈക്കില്‍ എന്ന കഥാപാത്രത്തെയാണ മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി, നിസ്താര്‍ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പുറത്ത് വന്ന ടീസറും ഗാനവും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ടീസര്‍ ഇറങ്ങിയതോടെ ചിത്രത്തെ കുറിച്ച് വലിയതോതിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ടീസറില്‍ മെഗാസ്റ്റാറിനോടൊപ്പം തന്നെ നടന്‍ നിസ്താര്‍ സേട്ടനേയും ശ്രദ്ധിക്കപ്പെട്ടിരുന്നു.''നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാന്‍ കണ്ടിട്ടുണ്ട്'' എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ചും മെഗാസ്റ്റാറിനോടൊപ്പമുള്ള അനുഭവവും പങ്കുവെയ്ക്കുകയാണ് നടന്‍ നിസ്താര്‍ സേട്ട്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എട്ടാമത്തെ ലോക മഹാത്ഭുതമാണ് മമ്മൂട്ടി എന്നാണ് അദ്ദേഹം പറയുന്നത്.

എട്ടാമത്തെ മഹാത്ഭുതം

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''ലോക മഹാത്ഭുതം ഏഴെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍ എട്ടാമത്തെ മമ്മൂട്ടിയാണെന്ന് ഞാന്‍ പറയും. ലോക സിനിമയില്‍ ഇങ്ങനെ ഓരാള്‍ ഉണ്ടാവില്ല. സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂക്ക.ഭക്ഷണ കൊണ്ടു വന്നാല്‍ എല്ലാവര്‍ക്കും പങ്കുവെച്ച് കൊടുക്കും. മറ്റുള്ളവരെ അറിയിച്ച് കൊണ്ട് സഹായിക്കുന്ന വ്യക്തയല്ല അദ്ദേഹം. എല്ലാവര്‍ക്കും കൊടുക്കുന്ന മനസാണ് മമ്മൂക്കയുടേതെന്നും അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം സെറ്റിലെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.

സെറ്റിലെ മമ്മൂക്ക

ഭക്ഷണം കഴിക്കാന്‍ നേരം മമ്മൂക്ക എത്തിയതിനെ കുറിച്ചാണ് നിസ്താര്‍ പറയുന്നത്. സെറ്റില്‍ രണ്ട് സ്ഥലത്ത് ഇരുന്നാണ് ഭക്ഷണ കഴിക്കുന്നത്. ടെക്‌നീഷ്യന്‍സ് പുറത്ത് ഒരു ടെന്റ് കെട്ടി ഭക്ഷണം കഴിക്കും. ആര്‍ട്ടിസ്റ്റിന് അകത്ത് സൗകര്യം ഒരുക്കും. രണ്ട് ഡയനിംഗ് ടേബിള്‍ ഉണ്ട്. ഒന്ന് സംവിധായകനും അത്യാവശ്യം അസോസിയേറ്റും മറ്റും സീനിയര്‍ താരങ്ങളും ഇരിക്കുന്നത്. അപ്പുറത്ത് അല്ലാത്ത ആര്‍ട്ടിസ്റ്റുകളൊക്കെ ഇരിക്കുന്ന ടേബിള്‍. ഒരിക്കല്‍ ഞാന്‍ അപ്പുറത്ത് പോയി ഇരുന്നു. അന്ന് അമല്‍ വന്ന് മമ്മൂക്കയ്ക്ക് ഒരു കമ്പനി കൊടുക്കാന്‍ വേണ്ടി നിര്‍ബന്ധിച്ച് ഇവിടെ നിന്ന് കൊണ്ടു വന്നു. അദ്ദേഹം ഇതാ വരുന്നു എന്ന് പറഞ്ഞ് ആ വഴിയ്ക്ക് പോയി. ഞാന്‍ അടുത്ത വഴിയിലൂടേയും പോയി,

മമ്മൂക്കയ്ക്കൊപ്പം ഭക്ഷണം

ഒരിക്കല്‍ മമ്മൂക്കയ്ക്ക് മുന്നില്‍ പെട്ട് പോയ അവസ്ഥ ഉണ്ടായെന്നും നിസ്താര്‍ പറയുന്നു. ഞാന്‍ വെറുതെ ഡയനിംഗ് ടേബിളില്‍ ഇരിക്കുകയായിരുന്നു. സൗബനും അബു സലിമും എല്ലാവരുംവന്ന് അവിടെ ഇരുന്നു. അപ്പോള്‍ ഞാന്‍ സമയം നോക്കിയില്ലായിരുന്നു. സെറ്റില്‍ തരുന്നത് ഓടാത്ത വാച്ചാണ്.

Recommended Video

മമ്മൂട്ടി- ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലേക്ക്, ആകാംഷയില്‍ ആരാധകര്‍
 എല്ലാവര്‍ക്കും കൊടുക്കും

ബ്രേക്ക് പറഞ്ഞത് താന്‍ കേട്ടില്ലായിരുന്നു. അദ്ദേഹം വന്ന് നടുവിലെസ ചെയറില്‍ വന്ന് ഇരുന്നു. മമ്മൂക്ക വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അത് കൊണ്ട് വന്ന് എല്ലാവര്‍ക്കും പങ്കുവെച്ച് കൊടുക്കുകയാണ്. അങ്ങനെ അതില്‍ നിന്ന് തനിക്ക് കിട്ടിയെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X