മമ്മൂക്കയെ കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് അത് മനസ്സിലായത്, മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്നത് ഇതുകൊണ്ടാണെന്ന് അനഘ
മലയാളി പ്രേക്ഷക ആഘോഷമാക്കിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ 80 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മപര്‍വം. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഇവര്‍ എത്തുന്നത്.
മൈക്കിള്‍ എന്ന കഥ പാത്രത്തെയാണ് ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മെഗാസ്റ്റാറിനോടൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി, അനഘ എന്നിങ്ങനെ വലിയ താരനിരയായിരുന്നുചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയവരുടെ പ്രകടനം സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയായിരുന്നു.

അനഘ മരുത്തോര അവതരിപ്പിച്ച റേച്ചല്‍ എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ഇറങ്ങി ചെന്നിരുന്നു.പറവ കഴിഞ്ഞ് ഒരു ചെറിയ ഇടവേളയക്ക്് ശേഷമാണ് അനഘ മലയാള സിനിമയില്‍ എത്തുന്നത്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മമ്മൂട്ടിയെ പ്രേക്ഷകര്‍ മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്നതിന്ഡറെ കാരണത്തെ കുറിച്ചാണ് അനഘ പറയുന്നത്. അദ്ദേഹത്തെ അടുത്ത് നിന്ന് ശ്രദ്ധിച്ചപ്പോഴാണ് ആ കാര്യം മനസ്സിലായതെന്നും നടി പറയുന്നത്. ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനഘ വാചാലയായത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ... ''ഞാന്‍ പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ടായിരുന്നു. പക്ഷെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍ കൂടുതലും ശ്രദ്ധിച്ച കാര്യങ്ങള്‍, അച്ചടക്കവും എത്തിക്സുമെല്ലാമാണ്. ഇതൊക്കെ ശ്രദ്ധിച്ചപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹമൊരു മെഗാസ്റ്റാറായതെന്ന് എനിക്ക് മനസിലായി. ഇത്രയും വര്‍ഷം സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ പഴയ എക്സൈറ്റ്മെന്റും കമ്മിറ്റ്മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതൊക്കെയാണ് ഞാന്‍ അദ്ദേഹത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത്,' അനഘ
പറഞ്ഞു.

മമ്മൂക്കയോടൊപ്പം തന്നെ ഭീഷ്മയില്‍ വേറെയും വലിയ താരങ്ങളുണ്ട്. അവരുടേയും പല കാര്യങ്ങളും ഒബ്സേര്‍വ് ചെയ്ത് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നുവെന്നും അനഘ പറയുന്നുണ്ട്. പക്ഷെ എന്തോ അവരൊക്കെ വളരെ എഫേര്‍ട്ലെസാണ്. അവരുടെയൊക്കെ ടെക്നിക് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എല്ലാവരും ചിരിച്ച് കളിച്ച് ഇരിക്കുകയാവും, പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ എല്ലാവരും കഥാപാത്രമായി മാറിയെന്നും അനഘ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിച്ച് ആകെ പെട്ടുപോയ സംഭവവും താരം നേരത്തെ ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയോട് ആദ്യം കണ്ടപ്പോള്‍ എന്ത് ചോദിക്കണമെന്ന് അറിയില്ലാരുന്നു എന്നാണ് അനഘ പറഞ്ഞത്. എന്തെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച് അദ്ദേഹത്തെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് ചോദിക്കുകയും അദ്ദേഹം ഇത് കയ്യോടെ പിടിക്കുകയും ചെയ്തുവെന്നും അനഘ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനൊന്നും പോയിട്ടില്ലെന്നും അനഘ കൂട്ടിച്ചേര്‍ത്തു. കൂടാതെ തന്നെ മമ്മൂക്കയുടെ കൗണ്ടറുകളെ കുറിച്ചും പറഞ്ഞു. മമ്മൂക്കയോട് വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും എന്ത് പറഞ്ഞാലും പുള്ളി കൗണ്ടര്‍ പറയുമെന്നായിപുന്നു അനഘ പറഞ്ഞത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. റിലീസ് ചെയ്ത ഒറ്റ ആഴ്ച കൊണ്ട് തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു.


Click it and Unblock the Notifications











