ഇഷ്ടത്തോടെ നോക്കിയാല്‍ നീണ്ട മുടി ഒരു ബാധ്യതയല്ല; ചെറുപ്പം തൊട്ട് ഇങ്ങനെ തന്നെയാണെന്ന് നടി വീണ നന്ദകുമാര്‍
ആസിഫ് അലിയുടെ നായികയായി കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് വീണ നന്ദകുമാര്‍. സ്ലീവാച്ചന്റെ മാലാഖയായ റിന്‍സി എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു.
ഏറ്റവും ഒടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ജെസി എന്ന റോളായിരുന്നു വീണയ്ക്ക്. അതും മനോഹരമാക്കാന്‍ സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ നീണ്ട തലമുടിയെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

വീണയുടെ വാക്കുകളിങ്ങനെ.. 'ചെറുപ്പം മുതലേ നീളമുള്ള തല മുടി തനിക്കുണ്ടായിരുന്നു. വെളിച്ചെണ്ണയാണ് തലയില്‍ തേക്കാറുള്ളത്. വീര്യം കൂടിയ കെമിക്കലുകള്‍ ഒന്നുമില്ലാത്ത പ്രൊഡക്ടുകള്‍ ആണ് ഉപയോഗിക്കുന്നതും. തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം ഉള്ളതു കൊണ്ടാണ് മുടി വളര്‍ത്തുന്നത് ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയില്ലല്ലോ എന്നാണ് വീണ ചോദിക്കുന്നത്. ഇഷ്ടത്തോടെ വളര്‍ത്തിയാല്‍ ഒരിക്കലും അതൊരു അസൗകര്യമായിരിക്കില്ലെന്നും നടി പറഞ്ഞു.

വസ്ത്രധാരണത്തിന്റെ കാര്യമാണെങ്കില്‍ എല്ലാത്തരം വസ്ത്രങ്ങളും ഇഷ്ടമാണ്. സൗകര്യപ്രദമായത് ധരിക്കുക എന്നതാണ് രീതി. ധരിക്കുമ്പോള്‍ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം. ചില സ്ഥലത്ത് പോകുമ്പോള്‍ കുര്‍ത്തി ധരിക്കും. ജീന്‍സ്, ടോപ്, സാരി, സ്‌കേര്‍ട്ട്, എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാന്‍ഡിനെ കുറിച്ച് ചിന്തിക്കാറില്ല. കംഫര്‍ട്ടിനാണ് പരിഗണന കൊടുക്കാറുള്ളത്. ഇഷ്ട നിറം വെള്ളയായത് കൊണ്ട് വാഡ്രോബില്‍ കൂടുതലും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ്. വെള്ള നിറമുള്ള വസ്ത്രങ്ങള്‍ സിംപിളായി തോ.

ഫാഷന്‍ പോലീസിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിനും വീണ മറുപടി പറഞ്ഞിരുന്നു. 'വസ്ത്ര ധാരണം വ്യക്തിപരമായ കാര്യമാണ്. ചിലര്‍ ഷോര്‍ട്‌സ് ധരിക്കുന്നത് അവര്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയത് കൊണ്ടായിരിക്കും. ചൂട് കൂടുതല്‍ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ ആത്മവിശ്വാസത്തിനോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക. ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്നും' മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വീണ പറയുന്നു.

2017 ല്‍ കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമയിലേക്ക് എത്തുന്നത്. അത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2018 ല്‍ പുറത്തിറങ്ങിയ തൊട്രാ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേമായൊരു കഥാപാത്രം അവതരിപ്പിച്ചു. ഇതിന് ശേഷമാണ് കെട്ടിയോളാണ് എന്റെ മാലാഖയിലേക്ക് നായികയായി എത്തുന്നത്. ആദ്യ ചിത്രം മലയാളത്തില്‍ വലിയ തരംഗമായി മാറിയതോടെ കോഴിപ്പോര്, ലവ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പര്‍വ്വം എന്നിങ്ങനെയുള്ള സിനിമകളിലേക്ക് അവസരം ലഭിച്ചു. വോയീസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയാണ് വീണയുടേതായി ഇനി വരാനിരിക്കുന്നത്.
Recommended Video
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications