twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ സൗന്ദര്യം ഏത് ആങ്കിളിലാണ്; ഭീഷ്മപര്‍വ്വത്തിന്റെ ഛായഗ്രാഹകന്‍ ആനന്ദ് പറയുന്നു

    |

    മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റീലീസ് ചെയ്ത ആദ്യ ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടിയത്.

    മമ്മൂട്ടിയെ കാണുമ്പോള്‍ ശ്രദ്ധിക്കുന്നത് ഇതാണെന്ന് സുദേവ് നായര്‍; സ്‌കിന്‍ തിളങ്ങുന്നുണ്ട്, കാരണം...മമ്മൂട്ടിയെ കാണുമ്പോള്‍ ശ്രദ്ധിക്കുന്നത് ഇതാണെന്ന് സുദേവ് നായര്‍; സ്‌കിന്‍ തിളങ്ങുന്നുണ്ട്, കാരണം...

    മമ്മൂട്ടിക്കൊപ്പം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കഥാപാത്രങ്ങളുടെ പ്രകടനം പോലെ തന്നെ ഭീഷ്മയിലെ ഫ്രെയിമും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനാണ് ഭീഷ്മയ്ക്കായി ക്യാമറ ചലിപ്പിച്ചത്. ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം വെളിപ്പെടുത്തുകയാണ് ഛായാഗ്രാഹകന്‍ ആനന്ദ്. ക്യാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിഹാസതുല്യരായ നമ്മുടെ ചില ക്യാമറാമാന്മാര്‍ അങ്ങനെ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും തനിക്കത് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടിയിലൂടെയാണെന്നാണ് ആനന്ദ് പറയുന്നത്. മമ്മൂട്ടിയുടെ സൗന്ദര്യം ഏതെങ്കിലും ഒരു ആങ്കിളിലാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

    തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് അച്ചന്റെ കിഡ്‌നി; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായകന്‍ മാര്‍ക്കോസ്തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് അച്ചന്റെ കിഡ്‌നി; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായകന്‍ മാര്‍ക്കോസ്

    ആനന്ദ് സി ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ

    ആനന്ദ് സി ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ...''മമ്മൂട്ടി സാറിന്റെ സൗന്ദര്യം ഏതെങ്കിലും ഒരു ആങ്കിളിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ക്ലോസ് ഷോട്ടിലെന്നല്ല, ഏത് ഫ്രെയിമിലും ഒരു പൂര്‍ണനാണെന്ന തോന്നലാണ് അദ്ദേഹം ഉണ്ടാക്കിയത്. ഇതിഹാസതുല്യരായ നമ്മുടെ ചില ക്യാമറാമാന്മാര്‍ അങ്ങനെ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതെനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടി സാറിലൂടെയാണ്, ആനന്ദ് പറയുന്നു.

    ഭീഷ്മ പര്‍വ്വത്തിലെ ഷോര്‍ട്ടുകള്‍

    ഭീഷ്മ പര്‍വ്വത്തിലെ ഷോര്‍ട്ടുകള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ഓരോ ഷോട്ടുകളും മികച്ചതാക്കാനായിരുന്നു ആദ്യം മുതല്‍ ശ്രമിച്ചതെന്നും ആനന്ദ് പറയുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും എടുത്ത ഷോട്ടുകള്‍ പലതവണ കണ്ടു. അപ്പോഴെല്ലാം അത് മികച്ചതാക്കാനുള്ള എഫര്‍ട്ടാണ് എടുത്തുകൊണ്ടിരുന്നത്. സിനിമ ഇറങ്ങിയശേഷം ചില ഷോട്ടുകള്‍ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത് അടുത്ത സിനിമയില്‍ എങ്ങനെ തിരുത്താം എന്നല്ലാതെ ചെയ്തുവച്ചൊരു സിനിമയില്‍ പ്രായോഗികമായി ഒരു തിരുത്തലുകളും വരുത്താന്‍ സാധ്യമല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

       വന്‍ വിജയം

    ഭീഷ്മപര്‍വം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററുകളില്‍ ഹൗസ് ഫുള്ളാണ് ചിത്രം.
    കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും മികച്ച അഭിപ്രായം നേടിയ ഭീഷ്മ പര്‍വ്വം 50 കോടി ക്ലബിലും കയറി.അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മൈക്കിളപ്പ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ലെന്ന്് സൗബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എണ്‍പതുകളിലെ വസ്ത്രരീതിയും വീടുകളുമടക്കം സിനിമയില്‍ കൊണ്ടുവരാന്‍ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് സൗബിന്‍ പറയുന്നത്.

    Recommended Video

    ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
     താരങ്ങള്‍

    താരത്തിനോടൊപ്പം വന്‍താരനിരയാണ് അണിനിരന്നത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീത സംവിധാനം. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

    English summary
    Bheeshma Parvam Cinematographer Anend C Chandran Shares his experienceWith Mammootty,Interview Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X