മമ്മൂട്ടിയെ കാണുമ്പോള്‍ ശ്രദ്ധിക്കുന്നത് ഇതാണെന്ന് സുദേവ് നായര്‍; സ്‌കിന്‍ തിളങ്ങുന്നുണ്ട്, കാരണം...

ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുളള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സുദേവ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അനാര്‍ക്കലിയ്ക്ക് ശേഷം നല്ല അവസരങ്ങള്‍ നടനെ തേടി എത്തുകയായിരുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വമാണ് സുദേവ് നായരുടെ ഏറ്റവും പുതിയ ചിത്രം. രാജന്‍ മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ സിനിമയില്‍ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രമായിരുന്നു ഇത്. വില്ലനാണെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സിബിഐ അഞ്ചാം പതിപ്പിലും സുദേവ് നായര്‍ എത്തുന്നുണ്ട്. ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സുദേവ് നായര്‍. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നിരിക്കുന്നത്. സിനിമ സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ആദ്യമെ പറഞ്ഞിരുന്നതല്ലേ എന്നും നടന്‍ ചോദിക്കുന്നുണ്ട്.

ഭീഷ്മം


സുദേവ് നായരുടെ വാക്കുകള്‍ ഇങ്ങനെ...''അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തില്‍ മഹാഭാരതത്തിന്റേയുംഗോഡ്ഫാദറിന്റെയും ലെയറുകള്‍ ഉണ്ട്. സിനിമ തിയേറ്ററില്‍ വരുമ്പോള്‍ രോമാഞ്ചം തരും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ എപ്പോഴും നല്ല പരിഭ്രമം ഉണ്ടായിരുന്നു. ഭീഷ്മപര്‍വ്വം അദ്ദേഹത്തിനോടൊപ്പമുള്ള തന്റെ നാലാമത്തെ സിനിമയാണെന്നും വക്തമാക്കി. 'ഓരോ രംഗം കഴിയുമ്പോഴും ഞാന്‍ പോയി അദ്ദേഹത്തോട് എങ്ങനെയുണ്ടെന്ന് ചോദിക്കും. ആദ്യമൊക്കെ അദ്ദേഹം എനിക്ക് ഇന്‍പുട്ട് തന്നിരുന്നു. ട്രാക്കില്‍ ആയി എന്ന് തോന്നിയത് കൊണ്ടാകാം പിന്നീട് ഒന്നും പറയാതിരുന്നതെന്നും സുദേവ് പറയുന്നു.

സിബിഐ അഞ്ചാം പതിപ്പ്

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം പതിപ്പിലും സുദേവ് നായര്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഈ സിനിമയെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. മമ്മൂട്ടിക്കൊപ്പമല്ല, പോലീസ് ഗെറ്റപ്പിലാണ ചിത്രത്തില്‍ എത്തുന്നതെന്നും നടന്‍ പറയുന്നുണ്ട്. സിനിമയുടെ കഥ എന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് നടന്‍ പറയുന്നത്. അത് ഒരു രീതിയില്‍ നല്ലതാണെന്നും സുദേവ് അഭിമുഖത്തില്‍ പറയുന്നുണ്ട്. സിബിഐ പതിപ്പിന്റെ ആദ്യഭാഗം മാത്രമാണ കണ്ടതെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 സേതുരാമയ്യര്‍ വയസാകുന്നില്ല

സിബിഐ പോലെയൊരു ചിത്രം വേറെയില്ലെന്നും താരം പറയുന്നുണ്ട്. കാരണം 'സമയം മാറുന്നുണ്ടെങ്കിലും മമ്മൂക്കയുടെ സി.ബി.ഐയിലെ കഥാപാത്രത്തിന് വയസാകുന്നില്ല. എല്ലാ സീരീസുകളിലും നായകന്മാരിങ്ങനെ മാറികൊണ്ടിരിക്കും, എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ അങ്ങനെയല്ല. മമ്മൂക്ക മുന്നിലിരിക്കുമ്പോള്‍ ഞാനിങ്ങനെ ഒബ്സേര്‍വ് ചെയ്യും, എന്തുകൊണ്ടാണ് മമ്മൂക്കയുടെ സ്‌കിന്‍ ഇത്രക്ക് ഗ്ലോ ചെയ്യുന്നത്. പക്ഷെ അത് ഇതുവരെ ചോദിച്ചിട്ടില്ല,' താരം പറയുന്നു.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
 മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാലിന്റെ മോണ്‍സ്റ്റാറിലും നടന്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ വാര്‍ക്കൗട്ട് ചെയ്യുന്നത് കണ്ട് അമ്പരന്നിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്.'ഞാന്‍ രാവിലെ വര്‍ക്കൗട്ട് ചെയ്യാന്‍ പോകുമ്പോള്‍ ലാല്‍ സാറുണ്ടാകും അവിടെ. ഞാനും ഒന്നരമണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും ലാല്‍ സാറും. ഞാന്‍ വൈകീട്ട് പോകുമ്പോഴും ലാല്‍ സാര്‍ അവിടെയുണ്ടാകും. ഞാന്‍ അതിശയിച്ചിട്ടുണ്ട് എങ്ങനെയാണ് ഈ പ്രായത്തില്‍ ഇതൊക്കെ മെയ്ന്റെയിന്‍ ചെയ്യുന്നതെന്ന്,' സുദേവ് പറയുന്നു.രാജീവ് രവി ചിത്രമായ തുറമുഖത്തിലും സുദേവ് ഉണ്ട്. സ്വാതന്ത്ര്യം തരുന്ന സംവിധായകനാണ് രജീവ് രവി എന്നും സുദേവ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X