'അത്രയും അടുപ്പമുള്ളവർക്കെ അവരെ തിരിച്ചറിയാൻ കഴിയൂ, ചില വാർത്തകളിൽ വധുവിന്റെ പേര് തെറ്റായി കണ്ടിരുന്നു'

മെ​ഗാ സ്റ്റാർ മമ്മൂട്ടിയും അമൽ നീരദും ബിഗ് ബിക്ക് ശേഷം ഒന്നിച്ച ഭീഷ്മ പർവ്വം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ഒട്ടനവധി വിജയ ചിത്രങ്ങളുടെ ഭാ​ഗമായി തുടങ്ങിയത് ഭീഷ്മ പര്‍വ്വം സിനിമയുടെ വിജയത്തിനുശേഷമാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പല മാസ് ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാണ്. അതില്‍ വലിയ പങ്ക് നിര്‍ഹിച്ച ഡയലോഗുകള്‍ക്ക് പിന്നില്‍ ദേവദത്ത് ഷാജിയെന്ന ചെറുപ്പക്കാരനാണ്. അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വതത്തിന്റെ തിരക്കഥയൊരുക്കിയത് ദേവദത്ത് ഷാജിയാണ്.

കൊച്ചിന്‍ സരിഗ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ പലര്‍ക്കും സുപരിചിതനായ കലാകാരന്‍ ഷാജി സരിഗയാണ് ദേവദത്തിന്റെ അച്ഛന്‍. പ്ലസ് ടു പഠനകാലം മുതല്‍ തന്നെ ദേവദത്ത് കഥകള്‍ എഴുതി തുടങ്ങിയിരുന്നു. കാലം എന്നോട് പറഞ്ഞത് എന്നായിരുന്നു ആദ്യ പുസ്തകത്തിന്റെ പേര്. എഞ്ചിനീയറിംഗ് പഠനകാലത്ത് ഗുരുവായൂര്‍ പാസഞ്ചറെന്ന പുസ്തകവും രചിച്ചു.

Devadath Shaji

കോളേജ് പഠനകാലത്താണ് ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കോളേജ് പഠനകാലത്തിനിടയില്‍ എട്ട് ഷോര്‍ട്ട്ഫിലിമുകളാണ് ദേവദത്ത് ചെയ്തത്. ഫേസ്ബുക്കിലെ ഷോര്‍ട്ട് ഫിലിം ലിങ്കുകള്‍ കണ്ടാണ് ദിലീഷ് പോത്തന്‍ നിര്‍മിച്ച ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലേക്ക് വിളിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സില്‍ സംവിധായകന്‍ മധു സി. നാരായണന്റെ അസിസ്റ്റന്റായി സിനിമരംഗത്തേക്ക് ചുവടുവെച്ചു. തുടര്‍ന്ന് ബിലാലില്‍ വര്‍ക്ക് ചെയ്യാനായി അമല്‍ നീരദിനോടൊപ്പം ചേര്‍ന്നെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ കൊണ്ട് ബിലാല്‍ ഷൂട്ടിംഗ് നീട്ടിവെയ്ക്കപ്പെട്ടു. പിന്നീടാണ് അമല്‍നീരദിന്റെ തന്നെ ഭീഷ്മ പര്‍വ്വം ദേവദത്ത് എഴുതി തുടങ്ങുന്നത്. ദേവദത്ത് ഷാജിയെന്ന പേര് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ഭീഷ്മ പർവ്വം സിനിമയാണ് മലയാളികളുടെ മനസിൽ ആദ്യം തെളിഞ്ഞ് വരിക.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ദേവദത്തിന്റെ വിവാഹം. ഷൈന രാധാകൃഷ്ണനെയാണ് ദേവദത്ത് വിവാഹം ചെയ്തത്. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന.

എന്നാൽ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ റൈന രാധാകൃഷ്ണനെയാണോ ദേവദത്ത് വിവാഹം ചെയ്തതെന്ന സംശയം ആരാധകരിലുണ്ടായി. കാരണം ഷൈനയും റൈനയും ഇരട്ട സഹോദരിമാരായതിനാൽ കാഴ്ചയിലും ഒരുപാട് സാമ്യതകളുണ്ട്. അതുകൊണ്ട് തന്നെ ദേവദത്ത് വിവാ​ഹം ചെയ്തത് റൈനയെയാണെന്ന് വരെ ചില മാധ്യമങ്ങളി‌ൽ വാർത്തകൾ വന്നു. ഇപ്പോഴിതാ തന്റെയും ഷൈനയുടെയും പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദേവദത്ത്.

Devadath Shaji

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവദത്ത്. 'റൈനയും ഞാനും സിനിമയിലായതുകൊണ്ട് പലർക്കും റൈനയാണോ വധുവെന്ന സംശയം തോന്നിയിരുന്നു. പക്ഷെ എന്റെ വധു റൈനയല്ല ഷൈനയാണ്. റൈനയുടെ ഇരട്ട സഹോദരി. വിവാഹത്തെക്കുറിച്ച് ചില ഇടങ്ങളിൽ കണ്ട വാർത്തകളിൽ വധുവിന്റെ പേര് തെറ്റായി കണ്ടിരുന്നു. ഷൈനയും റൈനയും ഐഡന്റിക്കൽ ട്വിൻസാണ്.'

'അത്രയും അടുപ്പമുള്ളവർക്കെ അവരെ തിരിച്ചറിയാൻ കഴിയൂ. ഞങ്ങൾ പരിചയപ്പെട്ട് സംസാരിക്കുന്ന സമയത്ത് തന്നെ ഷൈനയ്ക്ക് രജിസ്റ്റർ മാര്യേജിനോടാണ് താൽപര്യമെന്ന് പറഞ്ഞിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ പ്രണയം തുടങ്ങിയിട്ടില്ല. ജീവിതത്തിലെ കാഴ്ചപ്പാടുകളൊക്കെ പരസ്പരം പങ്കുവെയ്ക്കുന്ന സമയത്താണ് ഇങ്ങനെയൊരു കാര്യം ഷൈന പറഞ്ഞത്. താലികെട്ടോ ആചാര അനുഷ്ഠാനങ്ങളോ ഇല്ലാതെ വിവാഹം ചെയ്യാനാണ് താൽപര്യമെന്ന് ഷൈന പറഞ്ഞു. അത് കേട്ടപ്പോൾ എനിക്കും വലിയ മതിപ്പുതോന്നി.'

'ഏകദേശം മൂന്ന് വർഷമായി ഞങ്ങൾ സൗഹൃദത്തിലാണ്. വിവാഹം ചെയ്യാമെന്ന തോന്നലുണ്ടായപ്പോൾ ഞങ്ങൾ വീട്ടുകാരെ അറിയിച്ചു. ഈ വർഷങ്ങളിൽ വീട്ടുകാരും പരസ്പരം കണക്ടഡ് ആയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് അവർക്കും പൂർണസമ്മതമായിരുന്നു. ഞാനാദ്യം പരിചയപ്പെടുന്നത് റൈനയെയാണ്.'

'കുമ്പളങ്ങി നൈറ്റ്സിൽ സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴാണ് റൈനയെ കാണുന്നത്. ഫിലിം സ്റ്റഡീസ് ചെയ്യുകയായിരുന്നു അപ്പോൾ റൈന. റൈന വഴിയാണ് ഷൈനയുമായി സൗഹൃദത്തിലാകുന്നതും പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയതും. പീച്ചിയിലെ കെ.എഫ്.ആർ.ഐയിൽ റിസർച്ച് അസിസ്റ്റന്റാണ് ഷൈന.'

'റൈനയേയും ഷൈനയേയും ഭൂരിഭാഗം പേർക്കും പരസ്പരം മാറിപ്പോകാറുണ്ട്. റൈന അഭിനയത്തിൽ സജീവമായി നിൽക്കുന്നു. ഞാനും സിനിമയിലാണ്. അതുകൊണ്ട് പലരും കരുതിയത് ഞാൻ വിവാഹം ചെയ്തിരിക്കുന്നത് റൈനയെയാണെന്നാണ്. സത്യത്തിൽ റൈനയും ഷൈനയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അടുത്തിടപഴകുന്നവർക്ക് അത് മനസിലാകുമെന്നാണ്', ദേവദത്ത് വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X