For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി; അത് മമ്മൂക്ക ആയിരുന്നു, ദേവദത്ത് ഷാജി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് ഭീഷ്മപര്‍വ്വം. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ കിടിലന്‍ മാസ് മൂവിയായി ഇത് മാറിയിരുന്നു. തിയറ്ററുകളില്‍ വലിയ വിജയമായി മാറിയ സിനിമയ്ക്ക് ബോക്‌സോഫീസില്‍ നൂറ് കോടിയ്ക്കും മുകളില്‍ കളക്ഷനാണ് ലഭിച്ചത്. മമ്മൂട്ടിയ്ക്ക് പുറമേ സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാം പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു.

  അമല്‍ നീരദിനൊപ്പം തിരക്കഥ ഒരുക്കിയത് ദേവദത്ത് ഷാജി ആണ്. സിനിമയുടെ നട്ടെല്ലായി മാറിയ കഥയും തിരക്കഥയ്ക്കും വലിയ കൈയ്യടിയാണ് ലഭിച്ചത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ തന്റെ ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് മമ്മൂട്ടി നല്‍കിയ പ്രതികരണത്തെ പറ്റി പറയുകയാണ് ദേവദത്ത്. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും ഷോര്‍ട്ട് ഫിലിമിനെ പറ്റിയുമൊക്കെ ദേവദത്ത് സംസാരിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  '2018 ജനുവരി, ഏറ്റവും ഒടുവില്‍ ചെയ്ത 'എന്റെ സ്വന്തം കാര്യം' ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമില്‍ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നു. കാഴ്ചക്കാര്‍ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടില്‍ ഉള്ളവര്‍ക്കെല്ലാം ഷോര്‍ട്ട് ഫിലിം ലിങ്ക് ഫോര്‍വേഡ് ചെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാന്‍, പ്രിയ സഹോദരന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് തന്റെ മൊബൈല്‍ സ്‌ക്രീന്‍ എന്റെ മുന്നിലേക്ക് നീട്ടുന്നത്.

  ഷോര്‍ട്ട് ഫിലിമിന് ആരോ 'നന്നായി' എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. 'മമ്മൂക്ക'. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭീഷ്മ പര്‍വ്വത്തില്‍ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഒരാള്‍ കോള്‍ ചെയ്തു, 'നിന്നെ അമല്‍ സര്‍ അന്വേഷിക്കുന്നുണ്ട്. മമ്മൂക്കയുടെ റൂമിലേക്ക്..' കുടിച്ചു കൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോള്‍ മമ്മൂട്ടി സര്‍, അമല്‍ നീരദ് സര്‍, അബു സലീമിക്ക , ജോര്‍ജേട്ടന്‍ തുടങ്ങിയവരുണ്ട്.

  എന്നെക്കാള്‍ പ്രായമുണ്ട്, വല്ലാത്തൊരു ഫീല്‍ ആയിരുന്നു, ആണ്‍സുഹൃത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് അശ്വിന്‍

  Recommended Video

  ബോക്സ് ഓഫീസിൽ വിളയാടി മമ്മൂക്ക..115 കോടിയുടെ റെക്കോർഡ് കളക്ഷൻ

  മമ്മൂട്ടി സര്‍ വലതു കൈ കൊണ്ട് എന്നെ നോക്കി മാസ്‌ക്ക് മാറ്റാനായി ആക്ഷന്‍ കാണിച്ചു. അമല്‍ സര്‍ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സര്‍ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകള്‍ വിറക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോര്‍ജേട്ടന്‍ പതിയെ പിന്നില്‍ കൂടി വന്ന് കൈകളില്‍ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തില്‍ അന്നത്തെ ഷോര്‍ട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട 'ഭീഷ്മ പര്‍വ്വം' ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല. പ്രിയപ്പെട്ട മമ്മൂട്ടി സര്‍, ആ 'നന്നായി' തന്ന ഊര്‍ജ്ജം വാക്കുകള്‍ക്കും മേലെയാണ്..

  ഇതാണ് ദൈവം നല്‍കിയ അനുഗ്രഹം; മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍

  English summary
  Bheeshma Parvam Writer Devadath Shaji Opens Up How Megastar Mammootty Surprised Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X