'ചൊറിച്ചിലാണെങ്കിൽ പിന്നെ അന്ന് മുഴുവൻ ഷെയ്ൻ‍ ചൊറിഞ്ഞോണ്ടിരിക്കും'; ഭൂതകാലം നായിക പറയുന്നു

അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ പ്രദർശനത്തിനെത്തിയ സിനിമാണ് ഷെയ്ൻ നി​ഗം നായകനായ ഭൂതകാലം. രേവതിയും ഭൂതകാലമെന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സോണി ലിവിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷെയ്‍ൻ നിഗം ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായം. ഷെയ്‍ൻ നിഗത്തിന്റെ അഭിനയം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പിൽ എല്ലാവരും എടുത്ത് പറയുന്നത്. രേവതിയുടെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരിക്കുന്നു.

Bhoothakalam movie, Athira Patel, Athira Patel movies, Athira Patel shane nigam, shane nigam news, ഭൂതകാലം നായിക, നടി ആതിര പാട്ടീൽ, ഷെയ്ൻ നി​ഗം സിനിമ, രേവതി ഷെയ്ൻ നി​ഗം

സാധാരണ ഒരു ഡാർക്ക് മൂട് സിനിമ പ്രതീക്ഷിച്ച് പോയവർക്ക് ഒരു അടിപൊളി ഹൊറർ ത്രില്ലറായിരുന്നു ഭൂതകാലം. ഷെയ്നിന്റെ മുഖഭാവങ്ങൾ അടക്കം ഇപ്പോൾ സ്ക്രീൻഷോട്ട് എടുത്ത് കുറിപ്പ് പങ്കുവെച്ച് സിനിമാപ്രേമികൾ എത്തുന്നുണ്ട്.

ഭൂതകാലം

ഷെയ്ൻ നി​ഗം നിർമിച്ച സിനിമ കൂടിയായിരുന്നു ഭൂതകാലം. ഷെയ്നിന്റെ ആദ്യ നിർമാണ സംരംഭം കൂടിയായിരുന്നു ഭൂതകാലം. ഷെയ്‍ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ്, സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവർ ചേർന്നാണ് നിർമിച്ചത്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിലാണ് നിർമാണം. ഷെയ്‍ൻ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.

 ആതിര പട്ടേൽ

ഷെയ്‍ൻ നിഗം ചിത്രത്തിന്റെ തിരക്കഥ രാഹുൽ സദാശിവനൊപ്പം ശ്രീകുമാർ ശ്രേയസും ചേർന്നാണ് എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഷെയ്നിന്റെ നായികയായി എത്തിയത് ആട് 2 അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടി ആതിര പട്ടേലാണ്. സംവിധായകനുമായുള്ള മുൻപരിചയത്തിലൂടെയാണ് ആതിര ഭൂതകാലത്തിന്റെ ഭാ​ഗമായത്. 'എല്ലാവരും എന്നോട് എന്തിനാണ് എപ്പോഴും അനിയത്തി റോൾ മാത്രം ചെയ്യുന്നത് എന്ന് എപ്പോഴും ചോദിക്കാറുണ്ട്. പക്ഷെ എന്നെ തേടിയെത്തുന്ന കഥകളിൽ നിന്ന് ഞാൻ സെലക്ട് ചെയ്യുന്ന സിനിമകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചെറുപ്പം മുതൽ സിനിമയോട് കമ്പം ഉണ്ടായിരുന്നു.'

ലഭിക്കുന്ന അഭിപ്രായം

'ഭൂതകാലം കണ്ട ശേഷം നിരവധി പേർ അഭിനന്ദിക്കാൻ വിളിക്കാറുണ്ട്. ചിലർ ഇൻസ്റ്റ​ഗ്രാമിൽ‌ മെസേജുകളും അയക്കും. അമ്മയ്ക്ക് തിരക്കഥയെ കുറിച്ചും സിനിമയെ കുറിച്ചും നല്ല ബോധ്യമുണ്ട് അതുകൊണ്ട് ആരെങ്കിലും കഥ പറയാൻ വരുമ്പോൾ അമ്മ കൂടി കേട്ടിട്ടാണ് ഞങ്ങൾ തീരുമാനത്തിലെത്തുന്നത്. അച്ഛൻ കന്നടയാണ് അതുകൊണ്ടാണ് പേരിൽ ​നോർത്ത് ഇന്ത്യൻ ടച്ചുള്ളത്. താമസം ത‍ൃശൂരിലാണ്. നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ആ​ഗ്രഹം. ഷെയ്നിനൊപ്പമുള്ള അഭിനയം രസമുണ്ടായിരുന്നു. ഓരോ ദിവസവും ഷൂട്ട് ചെയ്യാൻ പോകുന്ന സീനിനുപയോ​ഗിച്ച് മൂഡ് സെറ്റ് ചെയ്തിട്ടാണ് ഷെയ്ൻ വീട്ടിൽ നിന്നും വരുന്നത് എന്ന് ഇടയ്ക്ക് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവർ‌ക്കും ഒപ്പം ഡാൻസ് കളിക്കാനും ഷെയ്ൻ കൂടും. എന്നെ ചൊറിയാറുണ്ട്. ചൊറിച്ചിൽ സീനുകൾ എടുക്കുന്ന ദിവസം ഷെയ്ൻ ഫുൾ ചൊറിച്ചിലായിരിക്കും' ആതിര പാട്ടീൽ പറയുന്നു.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X