For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തുഷ്ട ദാമ്പത്യം, ഭർത്താവിനൊപ്പം മാധ്യമങ്ങൾക്ക് മുമ്പിൽ അനന്യ, സഹോദരന്റെ വിവാഹത്തിൽ‌ തിളങ്ങി നടി!

  |

  അച്ഛൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചില സിനിമകളിൽ ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടക്കം കുറിച്ച താരമാണ് നടി അനന്യ. അനന്യയുടെ അച്ഛൻ ഗോപാലകൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ പൈ ബ്രദേഴ്സ്, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ സിനിമകളിലാണ് അനന്യ ആദ്യമായി അഭിനയിക്കുന്നത്.

  Recommended Video

  അനന്യയും ഭർത്താവും കൂടി കല്യാണം നടത്തുന്നത് കണ്ടോ

  അധികം പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ടായിരുന്ന റോൾ ഒന്നുമല്ലായിരുന്നു അനന്യയ്ക്ക് ലഭിച്ചിരുന്നത്. പിന്നീട് 2008ൽ ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി.

  Also Read: 'ജയറാമേട്ടൻ പുറകെ നടന്നുവെന്ന് പറയുന്നത് വെറുതെയാണ്, സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്'; ആശാ ശരത്ത്!

  സ്കൂളിൽ പഠിക്കുമ്പോൾ ആർച്ചറി വിഭാഗത്തിൽ അനന്യ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ഒക്കെ നേടിയിട്ടുണ്ട്. നല്ലയൊരു ഗായിക കൂടിയാണ് അനന്യ. മലയാളത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തമിഴ് ചിത്രമായ നാടോടികളാണ് അനന്യയുടെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

  അതുപോലെ മോഹൻലാലിൻറെ മകളായി ശിക്കാർ എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷകരുടെ പ്രീതി നേടാൻ താരത്തിനെ സഹായിച്ചിട്ടുണ്ട്. സീനിയേഴ്സ്, കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമനൻ, ടിയാൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്.

  Also Read: 'കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്'; മാസ് മറുപടി നൽകി അനുശ്രീ!

  പൃഥ്വിരാജ് ചിത്രമായ ഭ്രമം, സണ്ണി വെയ്ൻ സിനിമയായ അപ്പൻ എന്നിവയിലാണ് അനന്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിവാഹിതയായ അനന്യ ഇപ്പോഴും സിനിമയിൽ സജീവമാണ്. അനന്യയുടെ അനിയൻ അർജുനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

  തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ അനന്യ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.

  വിവാഹ ശേഷം താന്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നും തന്നെയും ഭര്‍ത്താവിനേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പലരും പ്രചരിപ്പിച്ചുവെന്നും അനന്യ പറഞ്ഞിട്ടുണ്ട്.

  'ഭര്‍ത്താവ് ആഞ്ജനേയന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെ പെട്ടെന്ന് നടത്തിയ വിവാഹം ആയതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും ഞങ്ങള്‍ ഇര ആയിരുന്നു.'

  'ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ട് ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ തീര്‍ത്തും വ്യാജവാര്‍ത്തകള്‍ ആയിരുന്നു.'

  'വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതമാണെന്ന് പറഞ്ഞു. ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു.'

  'അന്ന് എനിക്ക് ഒരു വാശി ഉണ്ടായി. ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണമെന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്' എന്നാണ് അനന്യ മുമ്പൊരിക്കൽ പറഞ്ഞത്. കഴിഞ്ഞ ദിവസംതാരത്തിന്റെ സഹോദരൻ അർജുന്റെ വിവാഹമായിരുന്നു. വിവാഹത്തിൽ‌ തിളങ്ങിയതും അനനന്യയും ഭർത്താവ് ആഞ്ജനേയനും തന്നെയായിരുന്നു.

  ഇവരുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീ‍ഡിയയിൽ വൈറലാണ്. മാധവി ബാല​ഗോപാലനാണ് അർജുന്റെ വധു. ​ഗുരുവായൂരിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ​ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ധേയനാകുന്നത്.

  ചിത്രത്തിൽ ജിന്റോ എന്ന കഥാപാത്രമായാണ് അർജുൻ എത്തിയത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് അർജുൻ അഭിനയിച്ച മറ്റ് സിനിമകൾ. അർജുന്റെ വിവാഹ റിസപ്ഷനിൽ ആശാ ശരത്ത് ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.

  Read more about: ananya
  English summary
  Bhramam movie actress Ananya and her husband Anjaneyan ​latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X