For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമുള്ള ആദ്യ ദൂരയാത്ര, വാഗമണില്‍ നിന്നും പ്രിയതമനൊപ്പം സ്വാതി നിത്യാനന്ദ്, ചിത്രങ്ങള്‍ വൈറല്‍

  |

  ഭ്രമണമെന്ന സീരിയലിലൂടെയാണ് സ്വാതി നിത്യാനന്ദ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. ചെമ്പട്ടിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഭ്രമഴും പിന്നിട്ട് മുന്നേറുകയാണ്. ഭ്രമണത്തില്‍ അ്ഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സ്വാതിയും പ്രതീഷും പ്രണയത്തിലായത്.

  രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ലോക് ഡൗണ്‍ സമയത്ത് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച വീട്ടുകാര്‍ തങ്ങളെ സ്വീകരിക്കുകയായിരുന്നുവെന്നും സന്തോഷത്തോടെ കഴിയുകയാണ് തങ്ങളെന്നും താരം പറഞ്ഞിരുന്നു.

  ഗര്‍ഭിണിയായ അനിയത്തിയെ ട്രോളി റിമി ടോമി, ആഘോഷത്തിന് നേതൃത്വം കൊടുത്തത് മുക്ത, വീഡിയോ വൈറല്‍

  വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് സ്വാതി. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാനാണ് തീരുമാനമെന്ന് താരം പറഞ്ഞിരുന്നു. പുതിയ പരമ്പരയുടെ ചിത്രീകരണം തുടങ്ങിയെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി താരമെത്താറുണ്ട്. ശോഭനയുടെ കാര്‍ത്തുമ്പിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായാണ് താരം അടുത്തിടെ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.

  Swathy

  വിവാഹ ശേഷം വാഗമണിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍. പ്രതീഷിനോട് ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ഇതാദ്യമായാണ് ദീര്‍ഘദൂര യാത്ര പോയത്. വാഗമണിലെ ദിനങ്ങള്‍ മനോഹരമായിരുന്നു. ഒരുപാട് ആസ്വദിച്ചു, ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി വാഗമണ്‍ മാറിയെന്നും താരം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

  ശ്വേത മോഹന്‍റെ പ്രണയത്തെ സുജാത എതിര്‍ത്തു, അശ്വിനെക്കുറിച്ച് പറഞ്ഞ പ്രശ്നം ഇതായിരുന്നു

  പ്രതീഷിന്റെ ചിരി കാണാത്തതിനെക്കുറിച്ചായിരുന്നു ചിലര്‍ ചോദിച്ചത്. ചിത്രങ്ങളിലൊന്നും ചിരിച്ച മുഖത്തോടെ പ്രതീഷിനെ കാണാത്തതിനെക്കുറിച്ച് വിമര്‍ശിച്ചും ഒരുവിഭാഗമെത്തിയിരുന്നു. ക്യാമറയെ അഭിമുഖീകരിച്ച് പരിചയമുള്ളതിനാല്‍ തനിക്ക് കൃത്യമായി പോസ് ചെയ്യാനറിയാം.അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല.

  മുക്തയുടെ അഭിനയത്തെക്കുറിച്ച് പറഞ്ഞ് റിമി ടോമി, ചേച്ചിയെ വെട്ടിലാക്കി നാത്തൂന്‍റെ ചോദ്യവും

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  ചിത്രങ്ങള്‍ എടുക്കുന്നതിന് വിരോധമില്ല, എന്നാല്‍ എങ്ങനെയാണ് പോസ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നായിരുന്നു സ്വാതി പറഞ്ഞത്. വിവാഹ ചിത്രങ്ങളിലും പ്രതീഷിന്റെ ഭാവം ശരിയായില്ലെന്ന വിമര്‍ശനം നേരത്തെയും ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കി താരമെത്തിയിരുന്നു.

  ദിവ്യ ഉണ്ണിയുടെ അച്ഛന് രമേഷ് പിഷാരടിയെ മനസ്സിലായില്ല, രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞ് താരം

  Read more about: serial സീരിയല്‍
  English summary
  Bhramanam heroine Swathy Nithyanand 's first long trip after marriage, Photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X