സ്വാതിക്ക് പ്രിയതമന്‍റെ പിറന്നാള്‍ സര്‍പ്രൈസ്! തികച്ചും അപ്രതീക്ഷിതം! ഭര്‍ത്താവിന് നന്ദി പറഞ്ഞ് നടി!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തില്‍ ഹരിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാതിയായിരുന്നു. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് നന്മ നിറഞ്ഞവളായിത്തീരുന്ന കഥാപാത്രമായിരുന്നു താരത്തിന് ലഭിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ സീരിയലിന് ലഭിച്ചത്. ചെമ്പട്ടിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും ഭ്രണത്തിലൂടെയായിരുന്നു സ്വാതിയെ ജനങ്ങള്‍ അറിഞ്ഞ് തുടങ്ങിയത്. ഭ്രമണത്തിന്റെ ക്യാമറാമാനായ പ്രതീഷിനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്.

മൂന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലായി രഹസ്യ വിവാഹം നടത്തുകയായിരുന്നു സ്വാതിയും പ്രതീഷും. പ്രണയത്തെക്കുറിച്ച് അറിയുമായിരുന്നുവെങ്കിലും തങ്ങള്‍ സീരിയസാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ലോക് ഡൗണ്‍ കാലത്തെ വിവാഹമായതിനാല്‍ ലളിതമായാണ് നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് സ്വാതി എത്തിയിരുന്നു. പ്രിയതമനൊപ്പമുള്ള ആദ്യ പിറന്നാളിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍.

 പ്രതീഷിന്റെ സമ്മാനം

പ്രതീഷിന്റെ സമ്മാനം

വിവാഹ ശേഷം പ്രതീഷിനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് സ്വാതി. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയത്. ചിരിച്ച് നില്‍ക്കുന്ന സ്വാതിയുടെ മുഖമുള്ള കേക്കായിരുന്നു പ്രതീഷ് ഒരുക്കിയത്. കേക്കിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് സ്വാതിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

പ്രിയതമന്റെ പിറന്നാള്‍ സര്‍പ്രൈസില്‍ താന്‍ ശരിക്കും ഞെട്ടിയിരുന്നുവെന്ന് സ്വാതി പറയുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇത്. ലവ് യൂ എ ലോട്ട് എന്നും സ്വാതി കുറിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ അധികം സംസാരിക്കാതിരുന്ന പ്രതീഷിനെ സ്വാതി നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. ഫോണില്‍ സംസാരിച്ച് തുടങ്ങിയതിന് ശേഷമായാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. ആ ബന്ധമായിരുന്നു പ്രണയത്തിലേക്ക് മാറിയത്. പ്രതീഷിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നില്ലെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
പ്രതീഷിനൊപ്പം

പ്രതീഷിനൊപ്പം

വിവാഹ ശേഷം പ്രതീഷിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാതി എത്തിയിരുന്നു. ചിരിച്ച മുഖത്തോടെ പ്രതീഷിനെ കാണാത്തതിനെക്കുറിച്ചായിരുന്നു ഒരുവിഭാഗത്തിന്റെ വിമര്‍ശനം. താന്‍ അഭിനേത്രിയാണെന്നും എങ്ങനെ പോസ് ചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും അദ്ദേഹവും അത് പോലെ തന്നെയാവണമെന്ന് ശഠിക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. തിരുവനന്തപുരത്തുനിന്നും പാലക്കാട്ടെ പ്രതീഷിന്റെ വീട്ടിലേക്ക് പോയപ്പോള്‍ തന്റെ വീട്ടിലെപ്പോലെയുള്ള കാര്യങ്ങളായിരുന്ന അവിടെയും കണ്ടതെന്നും സ്വാതി പറഞ്ഞിരുന്നു.

പുതിയ പരമ്പര

പുതിയ പരമ്പര

വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് സ്വാതി. പഠനത്തിനൊപ്പം അഭിനയവും കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. മഴവില്‍ മനോരമയിലെ പുതിയ പരമ്പരയുമായി താനും സഹകരിക്കുന്നുണ്ടെന്നും വൈകാതെ തന്നെ ചിത്രീകരണം തുടങ്ങുമെന്നും താരം പറഞ്ഞിരുന്നു. പുതിയ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങിയെന്ന് പറഞ്ഞും സ്വാതി എത്തിയിരുന്നു. നാളുകള്‍ക്ക് ജോലിയില്‍ തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു സ്വാതി.

വിമര്‍ശനങ്ങളെക്കുറിച്ച്

വിമര്‍ശനങ്ങളെക്കുറിച്ച്

വിവാഹശേഷം സ്വാതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ഒരുവിഭാഗം എത്തിയിരുന്നു. പ്രതീഷ് നേരത്തെ വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍. അദ്ദേഹത്തിന്റെ സഹോദരിയുടെ മകളായിരുന്നു അതെന്നും ഇത്രയുമധികം വിമര്‍ശനങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നുമായിരുന്നു സ്വാതി പറഞ്ഞത്. സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടപ്പോഴാണ് പ്രതികരിക്കാനായി തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X