സ്വാതിയും പ്രതീഷും വിവാഹം രഹസ്യമാക്കിയതിന് കാരണം? വേദനിപ്പിച്ച പരിഹാസത്തെക്കുറിച്ച് താരം!
ഭ്രമണമെന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സ്വാതി നിത്യാനന്ദിന്റെ വിവാഹമായിരുന്നു കഴിഞ്ഞയാഴ്ച. ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു താരം വിവാഹം ചെയ്തത്. അതീവ രഹസ്യമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സീരിയലിലെപ്പോലെ തന്നെയായല്ലോ വിവാഹമെന്ന തരത്തിലായിരുന്നു ചിലരുടെ കമന്റുകള്‍. രവിയങ്കിളിനെപ്പോലെയുള്ള ആളാണോ എന്ന തരത്തിലുള്ള ചോദ്യം വരെ ഉയര്‍ന്നിരുന്നു. വിമര്‍ശിച്ചുവര്‍ക്കും പരിഹസിച്ചവര്‍ക്കുമൊക്കെ മറുപടി നല്‍കിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍.
പ്രിയപ്പെട്ടവരോട് വിവാഹത്തെക്കുറിച്ച് പറയാന്‍ കഴിഞ്ഞില്ല. അവരോട് സോറി പറയുന്നു. താനും കുടുംബവും സന്തോഷത്തിലാണ് കഴിയുന്നതെന്നും മറ്റുള്ളവരെന്തിനാണ് തന്റെ വിവാഹത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുന്നതെന്നും താരം ചോദിക്കുന്നു. വണ്‍മിനുട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.

വീട്ടുകാരെക്കുറിച്ച്
അച്ഛനും അമ്മയ്ക്കും ഞാനൊരൊറ്റ മോളാണ്. അവരെന്നെ നന്നായാണ് നോക്കിയത്. എല്ലാവരും ചെയ്യുന്നത് പോലെ തന്നെ, എന്റെ സ്വന്തം ഇഷ്ടപ്രകാരമായാണ് വിവാഹം ചെയ്തത്. അവരെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പറ്റിയില്ല. അവര്‍ക്ക് ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. ഞാനില്ലാതെ അവര്‍ക്ക് പറ്റില്ല. ഭര്‍ത്താവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആള്‍ ജനുവിനാണെന്നും നല്ല കുടുംബവുമാണെന്നും അറിഞ്ഞതും അവര്‍ക്ക് സമാധാനമായിരുന്നു.

അഭിനയം തുടരും
അഭിനയം തുടരുന്നതാണ്. പുതിയൊരു പ്രൊജക്റ്റിന്റെ പൈലറ്റ് ഷൂട്ട് കഴിഞ്ഞതാണ്. 4 മാസമായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് കൊറോണ വന്നത്. ചിലപ്പോ ഈ മാസമോ അല്ലെങ്കില്‍ അടുത്ത മാസമോ ആയി അത് തുടങ്ങും. വിവാഹം കഴിഞ്ഞതുകൊണ്ട് ഞാന്‍ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കുകയൊന്നുമില്ല. എന്തായാലും അഭിനയം തുടരും. അതോടൊപ്പം തന്നെ പഠനവും തുടരും. കുടുംബകാര്യങ്ങളെല്ലാമായി മുന്നേറാനാണ് ഇഷ്ടം. കൊറോണ വിശേഷങ്ങളൊന്നും പറയാനില്ല. 2 മാസം വീട്ടിലിരുന്നു.

വിവാഹം രഹസ്യമാക്കി
വിവാഹത്തിന്റെ കാര്യങ്ങളെക്കുറിച്ചുള്ള പ്രിപ്പറേഷന്‍സായിരുന്നു. വിവാഹം നീണ്ടതോടെ ഇതെപ്പോള്‍ എന്നായിരുന്നു ആലോചിച്ചത്. എല്ലാവരേയും ഇതറിയിക്കാന്‍ പറ്റാതെ പോയതിനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. പിന്നെ ഇതൊരു സീക്രട്ടാക്കി വെച്ചതാണെന്നുള്ളത് മറ്റൊരു കാര്യം. കൊറോണ ഇനിയും മുന്നോട്ട് പോവുന്നത് എങ്ങനെയാണെന്ന് അറിയില്ലല്ലോ, അതാണ് പെട്ടെന്ന് വിവാഹം നടത്തിയത്.

ഗോസിപ്പ്
വിവാഹം കഴിഞ്ഞ നാള്‍ മുതലിങ്ങോട്ട് കേള്‍ക്കാന്‍ പാടില്ലാത്തതായ പല കാര്യങ്ങളും ഞങ്ങള്‍ രണ്ടുപേരും കേട്ടു. ഞങ്ങള്‍ക്കോ ഞങ്ങളുടെ കുടുംബങ്ങള്‍ക്കോ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഒരാളെക്കുറിച്ച് പറയുമ്പോള്‍ അവരെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഭ്രണം ചെയ്യുമ്പോഴോ അല്ലാത്തപ്പോഴോ ആയി ഒരു ഗോസിപ്പും കേള്‍പ്പിക്കാത്തയാളാണ് ഞാന്‍. എന്റെ ഭര്‍ത്താവ് 20 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. അദ്ദേഹവും ഗോസിപ്പൊന്നും കേള്‍പ്പിച്ചിട്ടില്ല. പുള്ളി ഒരു കൊച്ചുകുഞ്ഞിനൊപ്പമുള്ള ഫോട്ടോ പ്രൊഫൈലിലിട്ടിരുന്നു. അത് പുള്ളിയുടെ കുട്ടിയാണോ എന്ന് വരെ ചോദ്യങ്ങളുണ്ടായിരുന്നു.

താരതമ്യപ്പെടുത്തല്‍
മുന്‍പൊരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ എനിക്ക് ക്രഷ് തോന്നിയ ആര്‍ടിസ്റ്റിന്റെ പേര് പറഞ്ഞിരുന്നു. പുള്ളിയേയും ഇപ്പോഴത്തെ ഭര്‍ത്താവിനെക്കുറിച്ചും താരതമ്യപ്പെടുത്തലുകളുണ്ടായിരുന്നു. അതൊക്കെ എന്‍രെ വ്യക്തിപരമായ ഇഷ്ടമാണ്. ക്രഷ് വേറെ ജീവിതം വേറെ, എന്റെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ വീട്ടുകാര്‍ക്കൊരു അവസരമുണ്ടായിരുന്നു. അത്ഞാന്‍ കൊടുത്തില്ല. സമയമെടുത്ത് വിവാഹം ചെയ്തവരാണ് ഞങ്ങള്‍.

സീരിയല്‍ മേഖലയിലുള്ളവര്‍
ഞങ്ങളെക്കുറിച്ച് പറയുന്നവരില്‍ പ്രധാനികള്‍ ഇന്‍ഡസ്ട്രിയിലുള്ളവരാണ്. ഞങ്ങളെ ഇരുവരേയും അറിയാവുന്നവര്‍. അവര്‍ക്കാണ് ഏറ്റവും വലിയ പ്രശ്‌നം. അതിന് പിന്നിലെ കാരണം അറിയില്ല. നന്നായി ജീവിക്കുമോ എന്നോര്‍ത്താണോ അതോ ജീവിതം നശിച്ചു എന്നുള്ള പേടികൊണ്ടാണോ എന്നൊന്നും അറിയില്ല. അസൂയയാണോ കുശുമ്പോ എന്താണെന്നറിയില്ല. എനിക്കോ എന്റെ ഭര്‍ത്താവിനോ, കുടുംബാംഗങ്ങള്‍ക്കോ ഇല്ലാത്ത ആധിയൊന്നും നിങ്ങള്‍ക്ക് വേണ്ട. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ സംതൃപ്തരാണ്.

ഹരിതയായത്
പ്രതീഷ് ജനുവിനാണ്, ഞാന്‍ ബോള്‍ഡ്, ഇതാണ് ഞങ്ങള്‍ക്ക് ഞാന്‍ നല്‍കുന്ന വിശേഷണം. ചെമ്പട്ടാണ് ആദ്യം ചെയ്ത സീരിയല്‍. ദേവിയുടെ വേഷമായിരുന്നു. ഇതിന് ശേഷമാണ് ഭ്രമണം ചെയ്തത്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച പരമ്പര കൂടിയാണ് ഭ്രമണം. എന്റെ ജീവിതപങ്കാളിയെ കിട്ടിയത് ഇവിടെ വെച്ചായിരുന്നു. എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തിത്തന്നതും ഈ സീരിയലായിരുന്നു. ജോസ്യി സാറിനോടാണ് പ്രത്യേക നന്ദി പറയാനുള്ളത്. നെഗറ്റീവിസം കൂടുതലുള്ള കഥാപാത്രമാണ്.

ആര്‍ക്കാണ് പ്രശ്നം
രവിയങ്കിളിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. അദ്ദേഹത്തിന് വിഷമമാവില്ലേ വിവാഹമെന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അത് പോലെ തന്നെയായിപ്പോയല്ലോ ജീവിതമെന്ന തരത്തിലുള്ള കമന്റുകളുമുണ്ടായിരുന്നു. ഇങ്ങനെ പറയുന്നവരോട് ഞാനൊന്ന ചോദിക്കട്ടെ, നിങ്ങള്‍ക്കെന്താണ് പ്രശ്‌നം, എന്‍രെ കുടുംബക്കാര്‍ക്ക് പ്രശ്‌നമില്ല. പിന്നെ നിങ്ങള്‍ക്കെന്തിനാണ് പ്രശ്‌നം. എന്നെ സ്‌നേഹിക്കുന്നവരോട് ക്ഷമ പറയുന്നു. അവരെയൊന്നും അറിയിക്കാനായില്ല. ഞാന്‍ ചെയ്ത കഥാപാത്രത്തേയും എന്റെ ജീവിതത്തേയും നിങ്ങള്‍ കണക്റ്റ് ചെയ്തപ്പോള്‍ എനിക്ക് ചെറിയ വിഷമമായിപ്പോയി. മറ്റൊന്നും എന്നെ അലട്ടുന്നില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications