ഭ്രമണം സീരിയലിലെ പ്രണയം വിവാഹത്തിലെത്തി! പ്രിയതമന്‍റെ നെറ്റിയില്‍ ചുംബിച്ച് സ്വാതി! ചിത്രം വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വാതി നിത്യാനന്ദ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ഭ്രമണത്തില്‍ നായികയായ ഹരിതയെ അവതരിപ്പിച്ചത് സ്വാതിയായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് ടച്ചായിരുന്നുവെങ്കിലും ക്ലൈമാക്‌സിലേക്ക് എത്തുന്നതിന് മുന്‍പ് നന്മയുടെ വഴിയെ നീങ്ങിയിരുന്നു ഹരിത. ശരത്, മുകുന്ദന്‍, മനീഷ് കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സ്വാതിയും എത്തിയത്. രവിശങ്കറെന്ന വില്ലനായാണ് ശരത് എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ വേഷം ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു.

ഹരിതയെന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ സ്വാതിയും പ്രശസ്തയാവുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ക്യാമറാമാനായ പ്രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിവാഹചിത്രങ്ങള്‍

വിവാഹചിത്രങ്ങള്‍

കഴിഞ്ഞ ദിവസമായിരുന്നു സ്വാതിയും പ്രതീഷും വിവാഹിതരായത്. ഭ്രമണം സീരിയലിന്റെ ക്യാമറാമാന്‍ പ്രതീഷായിരുന്നു. ആ സമയത്താണ് ഇരുവരും പരിചയത്തിലായത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സീരിയല്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായത്. ലോക് ഡൗണ്‍ കാലമായതിനാല്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സന്തോഷം പങ്കുവെച്ചു

സന്തോഷം പങ്കുവെച്ചു

താന്‍ വിവാഹിതയായെന്നുള്ള വിശേഷം പങ്കുവെച്ച് സ്വാതി എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. ഹരിതയായാണ് വന്നതെങ്കിലും ഡാന്‍സിലും തനിക്ക് കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. ചാനല്‍ പരിപാടികളില്‍ അതിഥിയായി പങ്കെടുത്തതോടെയാണ് സ്വാതിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. അഭിനയം മാത്രമല്ല നൃത്തവും പാഷനാണെന്നും താരം പറഞ്ഞിരുന്നു. തുടക്കക്കാരിയായിരുന്നുവെങ്കിലും സീരിയല്‍ മേഖലയിലുള്ളവരെല്ലാം സ്വാതിക്ക് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അരുണ്‍ രാഘവിനൊപ്പമുള്ള നൃത്തത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

പുതിയ ഫോട്ടോ

പുതിയ ഫോട്ടോ

വിവാഹശേഷം പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഭര്‍ത്താവിനെ ചുംബിക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഫോട്ടോയെടുക്കാന്‍ ചേട്ടന് തീരെ താല്‍പര്യമില്ലെന്ന് തോന്നുന്നുവല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. ഫോട്ടോ കലക്കിയെന്നും എന്നും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്നുള്ള ആശംസകളും ചിത്രത്തിന് കീഴിലുണ്ട്. പ്രതീഷിന്റെ വീട്ടുകാര്‍ വിവാഹത്തിന് അനുകൂലമായിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടെന്നും വൈകാതെ തന്നെ അത് മാറുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞിരുന്നു.

അഭിനയം തുടരും

അഭിനയം തുടരും

പതിവ് ശൈലി പിന്തുടരാനുള്ള തീരുമാനത്തിലല്ല താനെന്നും സ്വാതി വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും അഭിനയിക്കും. ഭര്‍ത്താവും ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളായതിനാല്‍ കാര്യങ്ങളെക്കുറിച്ച് അറിയാം. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടുപോവാനാണ് താല്‍പര്യം. സീരിയല്‍ മാത്രമല്ല സിനിമയില്‍ നിന്നും മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും സ്വാതി വ്യക്തമാക്കിയിരുന്നു. ചാനല്‍ പരിപാടിയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ചെമ്പട്ടായിരുന്നു ആദ്യം അഭിനയിച്ച പരമ്പരയെങ്കിലും കരിയറും ജീവിതവും മാറി മറിഞ്ഞത് ഭ്രമണത്തിലൂടെയായിരുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X