For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് പ്രതീഷ് ചിരിച്ചില്ല, ആ കമന്‍റ് കണ്ടപ്പോള്‍ സങ്കടം തോന്നിയെന്ന് സ്വാതി! ഇപ്പോള്‍ ഇങ്ങനെ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ചെമ്പട്ടില്‍ ദേവിയായി അഭിനയിച്ചിരുന്നുവെങ്കിലും കരിയര്‍ ബ്രേക്കായി മാറിയത് ഭ്രമണമെന്ന പരമ്പരയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു സ്വാതി വിവാഹിതയായത്. ഭ്രമണത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രതീഷ് നന്ദനും സ്വാതിയും പ്രണയത്തിലായത്. രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്.

  ലോക് ഡൗണ്‍ സമയത്തെ വിവാഹമായതിനാല്‍ ലളിതമായാണ് നടത്തിയത്. പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും എതിര്‍പ്പുകളായിരുന്നു, ഇതിന് ശേഷമായാണ് രഹസ്യ വിവാഹം നടത്തിയത്. വീട്ടുകാരുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നും തങ്ങളെല്ലാം സന്തോഷത്തോടെയാണ് കഴിയുന്നതെന്നും സ്വാതി നിത്യാനന്ദ് പറയുന്നു. സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായെത്തിയപ്പോഴും താരം വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു.

   സ്റ്റാര്‍ മാജിക്കിലേക്ക്

  സ്റ്റാര്‍ മാജിക്കിലേക്ക്

  കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി സ്വാതി നിത്യാനന്ദ് എത്തിയത്. ഈ പരിപാടി വിടാതെ കാണാറുണ്ടെന്നും നേരത്തെയും തന്നെ ക്ഷണിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സ്വാതി സംസാരിച്ചത്. ഇവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം കാണാറുണ്ട്. താന്‍ സൈലന്റായ ക്യാരക്ടറാണ്, അതുകൊണ്ട് തന്നെ എന്താവുമെന്നറിയില്ലെന്നും സ്വാതി പറഞ്ഞിരുന്നു. നോബി, നെല്‍സണ്‍, ബിനു ഇവരുടെയൊക്കെ കൗണ്ടര്‍ പ്രതീക്ഷിച്ചാണ് വന്നത്.

  വിവാഹശേഷം സംഭവിച്ചത്

  വിവാഹശേഷം സംഭവിച്ചത്

  രണ്ട് മാസം മുന്‍പായിരുന്നു വിവാഹം. കുറച്ച് കോംപ്ലിക്കേഷനുള്ള മാര്യേജായിരുന്നു. ലവ് മാര്യേജാണ്. പോസിറ്റീവ്‌സിനേക്കാള്‍ കൂടുതല്‍ നെഗറ്റീവ്‌സാണ് കേട്ടത്. അതിന്റേതായിട്ടുള്ള കുറച്ച് വിഷമങ്ങളുണ്ടായിരുന്നു, ഇല്ലെന്ന് പറയുന്നില്ല. ഇപ്പോള്‍ എല്ലാം ഓക്കെയായി, രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ ഞങ്ങള്‍ ഓക്കെയായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ഇല്ലാത്ത തരത്തിലുള്ള വിഷമമായിരുന്നു മറ്റുള്ളവര്‍ക്കുണ്ടായത്. പൊതുജനം പലവിധം എന്നല്ലേ, പറയുന്നവര് പറയട്ടെ എന്ന് വിചാരിച്ച് വിട്ടു.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
  പ്രതീഷിനെക്കുറിച്ച്

  പ്രതീഷിനെക്കുറിച്ച്

  പ്രതീഷ് എന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു അസീസ് പറഞ്ഞത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടൊരു ട്രോള്‍ കണ്ടിരുന്നു. ഈ കൊച്ചിന് കിണറ്റില്‍ ചാടി ചത്തൂടേയെന്ന്. പ്രതീഷ് നല്ലൊരു വ്യക്തിയാണ്, അദ്ദേഹത്തെ അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്. പുള്ളി കുറച്ച് റിസര്‍വേഡാണ്. വിവാഹസമയത്ത് പുള്ളി നല്ല ടെന്‍ഷനിലായിരുന്നു. ചിരിച്ചിട്ടുണ്ടായിരുന്നില്ല. കഞ്ചാവാണോ, ഡ്രഗ് അഡിക്റ്റാണോയെന്നൊക്കെയായിരുന്നു ചോദിച്ചത്.

  ആ കമന്‍റ് വേദനിപ്പിച്ചു

  ആ കമന്‍റ് വേദനിപ്പിച്ചു

  ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച കമന്റിനെക്കുറിച്ചും സ്വാതി പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ഡിവോഴ്‌സാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാമെന്ന്. ഒരു സ്ത്രീയായിരുന്നു ആ കമന്റിട്ടത്. അപ്പോള്‍ കാണുന്ന ഇംപ്രഷനില്‍ ഇറങ്ങിപ്പോവുന്നതല്ലേ, വീട്ടുകാരെ വിഷമിപ്പിച്ചില്ലേ, ഇത് എടുത്ത് ചാട്ടമല്ലേ, പഠിച്ചൂടേ, അഭിനയിച്ചൂടെ തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അതൊക്കെ നമ്മുടെ ഇഷ്ടമല്ലേ. എന്ത് ചെയ്യണമെന്നുള്ളത്, അത് പഠിപ്പിക്കാനായി ആരും വരണ്ട. ജീവിതത്തിലെ നിര്‍ണ്ണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. അത് എടുത്തു, ഇപ്പോ എന്റെ പേരന്‍സും ഞങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരും ഓക്കെയാണ്.

  അറിയാവുന്നവരും

  അറിയാവുന്നവരും

  സഹിക്കാന്‍ വയ്യാതായതോടെയാണ് പോസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമായി കുറച്ച് പ്രതികരിച്ചത്. വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യം കണ്ടപ്പോള്‍ തളര്‍ന്നുപോയിരുന്നു. വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചതേയുണ്ടായിരുന്നുള്ളൂ. ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ആ കമന്റ് കണ്ടപ്പോള്‍ സങ്കടമായിരുന്നു. ഞങ്ങളെ തളര്‍ത്തുന്നതിന് വേണ്ടിയാണ് ചിലര്‍ ഇങ്ങനെയൊക്കെ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ തളരില്ല. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരുമുണ്ട്. അവരെ ഞ്ങ്ങള്‍ക്കറിയാം. ചിരിച്ച മുഖത്തോടെയേ ഞങ്ങള്‍ അവര്‍ക്ക് മുന്നിലേക്ക് പോവുള്ളൂയെന്നും സ്വാതി പറയുന്നു.

  അനുവിനോട് പറഞ്ഞത്

  അനുവിനോട് പറഞ്ഞത്

  രണ്ടുപേരുടെ ഡെഡിക്കേഷനുണ്ടെന്ന് പറഞ്ഞായിരുന്നു സ്വാതി അനുവിനെക്കുറിച്ച് പറഞ്ഞത്. ഭര്‍ത്താവിന്റെ സഹോദരന്റെ മക്കള്‍ക്ക് അനുവിനെ ഭയങ്കര ഇഷ്ടമാണ്. അമ്പാടിക്കും അമ്മുവിനും ഹായ് എന്ന് പറഞ്ഞായിരുന്നു അനു സംസാരിച്ചത്. എന്റെ ചളിയൊക്കെ അവര്‍ക്കിഷ്ടമാണോ, അവര്‍ക്ക് ഇഷ്ടമാണ്. അവര്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നുള്ള മറുപടിയായിരുന്നു സ്വാതി നല്‍കിയത്. ഇതോടെ മറ്റുള്ളവര്‍ താരത്തെ ട്രോളുകയായിരുന്നു.

  Read more about: serial സീരിയല്‍
  English summary
  Bhramanam serial heroine Swathy Nithyanand reveals about her husband's character, Star magic new episode went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X