അടുപ്പിച്ച് സിനിമകളിൽ കാണില്ല, യോ​ഗ ടീച്ചറോടുള്ള പ്രണയവും വിവാഹവും; ഭൂമികയുടെ ജീവിതം

സില്ലിനൊരു കാതൽ എന്ന സിനിമയിലൂടെ വൻ ആരാധക വൃന്ദം സൃഷ്ടിച്ച നടിയാണ് ഭൂമിക ചൗള. സൂര്യ നായകനായ ഈ തമിഴ് ചിത്രം മലയാളത്തിലും വൻ ജന സ്വീകാര്യത നേടി. മുൻപേ വാ എന്ന ​ഗാനം ഇന്നും മലയാളികൾ
മൂളുന്നു. മലയാളത്തിൽ പിന്നീട് ബഡ്ഡി, ഭ്രമരം എന്നീ സിനിമകളിൽ ഭൂമിക അഭിനയിച്ചു. സൂപ്പർ ​ഹിറ്റ് നായിക നടിക്ക് വേണ്ട സ്ക്രീൻ‌ പ്രസൻസും അഭിനയ മികവും ഉണ്ടായിട്ടും ഭൂമികയെ അധികം സിനിമകളിൽ കാണാറില്ല.

വാരി വരിച്ച് സിനിമ ചെയ്യാൻ താൽപര്യപ്പെടുന്ന നടിയല്ല ഭൂമിക. സിനിമയും കഥാപാത്രവും ഇഷ്ടമായാൽ ചെയ്യും. അത് കഴിഞ്ഞ് മറ്റ് പൊതുവേദികളിലൊന്നും ഭൂമികയെ അധികം കാണാറില്ല. തന്റെ സ്വകാര്യ ജീവിത്തെക്കുറിച്ച് അധികം നടി സംസാരിക്കാറുമില്ല. ഹിന്ദിയിലും ഒരുപിടി സിനിമകളിൽ ഭൂമിക അഭിനയിച്ചിട്ടുണ്ട്.

തേരെ നാം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ഭൂമിക ചുവട് വെക്കുന്നത്. സൽമാൻ ഖാനായിരുന്നു സിനിമയിലെ നായകൻ, പിന്നീട് വർഷങ്ങൾ‌ക്കിപ്പുറം ഭൂമികയെ ശ്രദ്ധേയ വേഷത്തിൽ ബോളിവുഡിൽ കാണുന്നത് എംഎസ് ധോനി ദ അൺ ടോൾഡ് സ്റ്റോറി എന്ന സിനിമയിലാണ്.

കിസി കാ ഭായ് കിസി കാ ജാൻ ആണ് ഭൂമികയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ സൽമാൻ ഖാനാണ് നായകൻ. തന്റെ വ്യക്തി ജീവിതത്തെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്തുന്ന താരമാണ് ഭൂമിക. തന്റെ യോ​​ഗ അധ്യാപകനെയാണ് ഭൂമിക വിവാഹം കഴിച്ചത്. ഭാരത് താക്കൂർ എന്നാണ് ഭൂമികയുടെ ഭർത്താവിന്റെ പേര്. ഇരുവരും നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്.

Bhumika Chawla

യോ​ഗ പരിശീലനത്തിനിടെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഭാരത് താക്കൂറും ഭൂമികയും. സൗഹൃദം പ്രണയമായപ്പോൾ രണ്ട് പേരും തുറന്ന് പറഞ്ഞു. രണ്ട് പേരും ഡേറ്റിം​ഗിലേക്കും കടന്നു. 2007 ലായിരുന്നു ഭൂമികയുടെ വിവാഹം. വിവാഹ ജീവിതം ഏഴ് വർഷത്തോടടുത്തിരിക്കെ ഇരുവർക്കും കുഞ്ഞ് പിറന്നു. യാഷ് എന്നാണ് ഭൂമികയുടെ മകന്റെ പേര്.

അമ്മയായ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഭൂമിക മുമ്പ് സംസാരിച്ചിരിക്കുന്നു. അമ്മയായ ശേഷം ഒരുപാട് കാര്യങ്ങൾ മാറി. എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കും. കുഞ്ഞ് വളരുന്നതിനിനുസരിച്ച് അമ്മയെന്ന നിലയിൽ നിങ്ങളും വളരുമെന്നും ഭൂമിക പറഞ്ഞു.

അമ്മയെന്ന നിലയിൽ താനാരുപാട് കാര്യങ്ങൾ പഠിച്ചത് സ്വന്തം അമ്മയിൽ നിന്നാണെന്നും ഭൂമിക അന്ന് പറഞ്ഞു. ഒരിക്കൽ മകൻ വാശിപിടിക്കുകയും അലറുകയും ചെയ്തപ്പോൾ എന്റെ ക്ഷമ നശിക്കുമെന്ന് തോന്നി. പക്ഷെ എന്റെ അമ്മ വന്ന് എന്നെ തണുപ്പിച്ചു. ചില സമയത്ത് ദേഷ്യപ്പെടുന്നതിലും നല്ലത് നിശബ്ദതയാണെന്ന് താൻ പഠിച്ചെന്നും ഭൂമിക വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൽമാൻ ഖാനൊപ്പം വീണ്ടും അഭിനയിക്കുന്നതിനെക്കുറിച്ച് ഭൂമിക സംസാരിച്ചിരുന്നു.

Bhumika Chawla

തേരേ നാം സിനിമയുടെ ഓഡിയോ ലോഞ്ചിൽ ഞാൻ സൽമാനെ സൽമാൻ ഭായ് എന്നായിരുന്നു വിളിച്ചത്. നായികാ നായകൻമാരായി അഭിനയിക്കുന്നതിനാൽ അങ്ങനെ വിളിക്കേണ്ടെന്ന് നിർദ്ദേശം വന്നു. സെറ്റിൽ വെച്ച് സൽമാൻ ഭായ് എന്ന് വിളിച്ചപ്പോൾ നിനക്കെന്നെ സൽമാനെന്ന് വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സൽമാൻ സർ എന്ന് വിളിച്ചപ്പോഴും അദ്ദേഹം തടഞ്ഞെന്നും ഭൂമിക ഓർത്തു. ഏപ്രിൽ 21 ന് കിസി കി ഭായ് കിസി കി ജാൻ എന്ന സിനിമ റിലീസിനെത്തും. സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: bhumika chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X