എനിക്കതിനുള്ള ധൈര്യം ഇല്ലായിരുന്നു! ലോഹിതദാസിനെ ആദ്യമായി കണ്ടതിനെ കുറിച്ച് പറഞ്ഞ് ബിബിന്‍ ജോര്‍ജ്

തിരക്കഥാകൃത്തായി വെള്ളിത്തിരയിലേക്ക് എത്തി അധികം വൈകാതെ തന്നെ നായകനായി മാറിയ താരമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് ബിബിന്‍ വരുന്നത്. ആദ്യ സിനിമ ഹിറ്റായതോടെ തിരക്കഥാകൃത്തുക്കളും ശ്രദ്ധനേടി. രണ്ടാമത് തിരക്കഥയൊരുക്കിയ സിനിമയും കേരളത്തില്‍ വലിയ വിജയമായിരുന്നു.

ഒരു പഴയബോംബ് കഥ എന്ന ചിത്രത്തിലൂടെ ബിബിന്‍ ജോര്‍ജ് നായകനാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലോഹിതദാസിനെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയാണ് ബിബിന്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ചക്രം സിനിമയുടെ ഓഡിഷന് പോയ കഥ താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്. ഞാന്‍ കലാഭവനില്‍ മിമിക്രി പഠിച്ചുകൊണ്ടിരുന്ന കാലത്തു അവിടേക്ക് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു. എന്റെ പരിപാടി കണ്ടിട്ടാണോ എന്നറിയില്ല പുള്ളി എന്നെ നോട്ട് ചെയ്തു. എന്നിട്ട് പറഞ്ഞു. ലോഹിത ദാസ് സാറിന്റെ ചക്രം എന്നൊരു പുതിയ സിനിമ വരുന്നുണ്ട്. അതിലേക്ക് ഒരു ക്യാരക്ടറിന് വേണ്ടിയിട്ടാണ്. ഒന്ന് വന്നു സാറിനെ കാണാവോ?' ഒരു പതിനാറ് വയസുകാരന് ഇങ്ങനെ ഒരു ഓഫര്‍ വന്നത് വലിയ സന്തോഷമായി.

ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

ആ സമയത്തൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടനാവുക എന്നുള്ളതായിരുന്നു. തിരക്കഥാകൃത്ത് എന്നുള്ളത് ചിന്തിച്ചിട്ടുപോലും ഇല്ല. ഒരു സ്‌കിറ്റ് പോലും എഴുതിയിട്ടില്ലാത്ത സമയമാണത്. അപ്പന്‍ പണിക്ക് പോകുന്നത് കൊണ്ട്, ബിനു അങ്കിള്‍ ആണ് എന്റെ ചിലവുകള്‍ എടുത്ത് എന്നെയും കൊണ്ട് പാലക്കാട് പോയത്. ഇന്ദ്രപ്രസ്ഥം ഹോട്ടലില്‍ വെച്ച്, മഹാനായ ലോഹിതദാസ് സാറിനെ ഞാന്‍ നേരില്‍ പരിചയപ്പെട്ടു. എന്റെ ഓഡിഷന്‍.. എന്നെ ജസ്റ്റ് ഒന്ന് കാണല്‍ മാത്രമായിരുന്നു. പൃഥ്വിരാജ് ചേട്ടന്റെ പ്രധാന കഥാപാത്രത്തോടൊപ്പമുള്ള ഒരു വേഷത്തിനു വേണ്ടി ആയിരുന്നു ആ ഓഡിഷന്‍.

 ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

ഞാന്‍ വളരെ മേലിഞ്ഞിരിക്കുകയും രാജു ചേട്ടനൊപ്പമുള്ള ആ കോംബോ കഥാപാത്രത്തിലേക്ക് ഒട്ടും അനുയോജ്യമല്ലെന്ന് എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് മനസ്സിലായി. അത് അവിടെ വെച്ച് തന്നെ അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് ആ ക്യാരക്ടര്‍ ചെയ്തത് വിജീഷ് (നൂലുണ്ട) ആയിരുന്നു. എനിക്കവിടെ വെച്ച് ഒരു നിരാശയും തോന്നിയില്ല. പകരം, ഞാന്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുകയായിരുന്നു. തനിയാവര്‍ത്തനവും കിരീടവും ഹിസ് ഹൈനസ് അബ്ദുള്ളയും അമരവും അങ്ങനെ അങ്ങനെ... ഒരുപാട് സിനിമകള്‍ കണ്ട് ഞാന്‍ ആ സമയത്തെ അദ്ദേഹത്തിന്റെ ഒരു ഫാന്‍ ബോയ് ആയിരുന്നു.

 ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

എങ്ങനെയാണ് കുടുംബ ബന്ധങ്ങള്‍ക്കിടയിലെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് എന്നുള്ള ചിന്ത എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. ഓഡിഷനു വന്ന ആളോടുള്ള പോലെ അല്ല സാര്‍ എന്നോട് പെരുമാറിയത്. അവിടെയാണ് ഞാന്‍ ഞെട്ടിപോയത്. വേറൊന്നുമല്ല... അദ്ദേഹം എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അതിന് ശേഷം എന്റെ ഓരോ കാര്യങ്ങള്‍ ചോദിക്കുകയുണ്ടായി. കുഞ്ഞിലെ കാര്യങ്ങള്‍.. വീട്ടിലെ വിശേഷങ്ങള്‍.. എന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍.. മിമിക്രിയിലെ കാര്യങ്ങള്‍. ഇടയ്ക്ക് മിമിക്രി ചെയ്യിപ്പിച്ചു. അത് അദ്ദേഹം ആസ്വദിച്ചു.

ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

ഒരു ഒന്നൊന്നര മണിക്കൂര്‍ ആ ഹോട്ടലില്‍ സാര്‍ എന്റെ ഒപ്പം ഇരുന്നു സംസാരിച്ചിട്ടുണ്ടാകും. 'എന്റെ സിനിമയില്‍ ആണ് നിങ്ങള്‍ ഇല്ലാത്തത്... ഒരിക്കല്‍ നിങ്ങള്‍ സിനിമയില്‍ വരും' ഇറങ്ങാന്‍ നേരത്ത് ഇങ്ങനെ പറഞ്ഞിട്ട് എനിക്ക് അദ്ദേഹത്തിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നു. അതിലേക്ക് വിളിക്കണം എന്ന് പറഞ്ഞു.
ആ സിനിമയില്‍ എനിക്ക് വേഷം കിട്ടില്ലെന്ന് അറിഞ്ഞിട്ടും, എല്ലാം കഴിഞ്ഞ് ഞാന്‍ അവിടുന്ന് ഇറങ്ങുമ്പോള്‍ അത്രയ്ക്ക് സന്തോഷത്തോടെയാണ് ഇറങ്ങിയത്.
ശരിക്ക് പറഞ്ഞാല്‍ ആ ഒന്നൊന്നര മണിക്കൂര്‍ എന്റെ ജീവിതത്തിലെ ഒരു അത്ഭുതം പോലെ ആയിരുന്നു.

ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

തിരിച്ച് വന്നതിനു ശേഷം പല തവണ ഓര്‍ത്തെങ്കിലും ആ ഒരു നമ്പറിലേക്ക് ഞാന്‍ വിളിച്ചിട്ടില്ല. വിളിക്കാന്‍ തോന്നിയില്ല. എനിക്കതിനുള്ള ധൈര്യം ഇല്ലായിരുന്നു എനുള്ളതാണ് സത്യം. ഒരു ഇന്റര്‍വ്യൂ ല്‍ പോലും ഞാന്‍ ഈ കാര്യം പങ്കുവെച്ചിട്ടില്ല. അപ്പോഴും ഇപ്പോഴും എനിക്കത് ഒരു സ്വപ്നം പോലെയാണ്.
ഞാന്‍ അഭിനയിക്കാനും നടന്‍ ആകണം എന്നും ആഗ്രഹിച്ച ആളാണ്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് വന്നു.
തിരക്കഥ എന്നത് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത ഞാന്‍ സാറിന്റെ കാല് തൊട്ട് വന്ദിച്ചത് കൊണ്ടാകണം.

 ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

അവരുടെ ഒന്നും ഏഴ് അയല്‍ വക്കത്ത് നില്‍ക്കാന്‍ പറ്റില്ലെങ്കിലും അദ്ദേഹം ഒക്കെ ഉണ്ടായിരുന്ന മലയാള സിനിമയിലേക്ക് തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് തുടക്കം ഉണ്ടായത്. അത് ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. അന്ന് അദ്ദേഹം പറഞ്ഞ പോലെ മലയാള സിനിമയുടെ ഒരു കോണില്‍ ഞാനും ഉണ്ട്. ഇപ്പോഴത്തെ പുതിയ സിനിമകള്‍ക്കിടയിലും ലോഹിതദാസ് സാര്‍ എന്ന ലെജന്റിനെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. എവിടെയും പങ്ക് വെക്കാത്ത ഈ ഒരു നല്ല ഓര്‍മ്മ പറഞ്ഞ് ഈ ഒരു ഗ്രൂപ്പിലേക്ക് വരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X