എന്നും അപകടങ്ങള്‍! വിഷ്ണുവിന്റെ കൈ പൊള്ളി, ബിബിന്‍ പുഴയില്‍ വീണു, ലൊക്കേഷനില്‍ നടന്ന ദുരന്തങ്ങളെ പറ്റി താരങ്ങൾ

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഇരുവരും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നതിന് പുറമേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ തന്നെയാണ്. ഇതിന്റെ ലൊക്കേഷനില്‍ വച്ച് വിഷ്ണുവിന് ഗുരുതരമായി പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു.

കൈയ്യിലേക്ക് വിളക്കില്‍ നിന്നും എണ്ണ വീണ് പൊള്ളി പോവുകയായിരുന്നു. എന്നാല്‍ അങ്ങനൊരു ദുരന്തം മാത്രമല്ല ആ സിനിമയുടെ ചിത്രീകരണം നടന്ന ഓരോ ദിവസവും താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെല്ലാം പരിക്കുകള്‍ പറ്റിയിരുന്നതായിട്ടാണ് താരങ്ങളിപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇന്ന് ആര്‍ക്കാവും പണി കിട്ടുക എന്ന് ചിന്തിച്ചാണ് ഓരോ ദിവസവും തുടങ്ങിയിട്ടുള്ളതെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറയുന്നത്.

 bibin-vishnu-

സംവിധായകന്‍ ആയതോട് കൂടി സ്‌ട്രെസ് കൂടി, മുടി കൊഴിഞ്ഞു, ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്. ശാരീരികമായി ചില പ്രശ്‌നങ്ങള്‍ കൂടി വന്നത് കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്. പടത്തിന്റെ റിലീസ് ഡേറ്റ് കൂടി നീണ്ട് പോയതോടെ അത്തരത്തിലുള്ള പല അനുഭവങ്ങളിലൂടെയുമാണ് താന്‍ കടന്ന് പോയത്.

കഴിഞ്ഞ ആഴ്ച എനിക്ക് ഗ്യാസ് കയറിയിട്ട് നെഞ്ച് വേദന വന്നു. സത്യത്തില്‍ ഹാര്‍ട്ട് അറ്റാക്കാണെന്നും ഇപ്പോള്‍ മരിച്ച് പോകുമെന്നും കരുതി. ആശുപത്രിയിലേക്ക് പോകുന്ന വഴി വെടിക്കെട്ട് എന്ന സിനിമ തിയറ്ററില്‍ കാണണമെന്നാണ് അവസാന ആഗ്രഹമെന്ന് താന്‍ പറഞ്ഞാതായി നടന്‍ വ്യക്തമാക്കുന്നു.

 bibin-george-

ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ പോലും ഇത്രയധികം സിനിമയോട് കൊതി തോന്നിയിട്ടില്ല. എനിക്കും വിഷ്ണുവിനും അങ്ങനെ തന്നെയാണെന്ന് ബിബിന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കൈ പൊള്ളിയതിനെ പറ്റി വിഷ്ണുവും സംസാരിച്ചു. 'വെടിക്കെട്ടിന്റെ ചിത്രീകരണം നടക്കുമ്പോള്‍ എന്റെ കൈയ്യിലേക്ക് ഒരു വിളക്ക് തന്നു. അതില്‍ നിന്നുള്ള എണ്ണ എന്റെ കൈയ്യിലേക്ക് മറിഞ്ഞു. ഉടുത്തിരുന്ന മുണ്ട് കൊണ്ട് എണ്ണ തുടച്ച് കളഞ്ഞിട്ട് നോക്കുമ്പോള്‍ അത്രയും ഭാഗത്ത് തൊലിയില്ല.

അപ്പോഴാണ് എന്തോ സീരിയസായി പണി കിട്ടിയെന്ന് മനസിലായി. ഇതോടെ തിരിഞ്ഞ് ഓടി. ഓടുന്നതിനിടയില്‍ ബിബിനെ കണ്ടു. ഞാനൊന്ന് ആശുപത്രിയില്‍ പോയിട്ട് വരാമെന്ന് പറഞ്ഞ് കൂളായി പോയി. എനിക്കൊന്നും മനസിലായില്ലെന്നും വിഷ്ണുവിന്റെ കരച്ചില്‍ കേട്ടപ്പോഴാണ് സംഗതി പിടിക്കിട്ടിയതെന്നുമാണ് ഇതിനുള്ള ബിബിന്റെ മറുപടി.

അവന് മാത്രമല്ല തനിക്കും അപകടം ഉണ്ടായി. ചിത്രീകരണത്തിന് വേണ്ടി ഒരു വള്ളത്തില്‍ കയറി. അത് വെള്ളത്തിലേക്ക് ഇറക്കിയപ്പോള്‍ ആടി ഉലഞ്ഞു. ശരിക്കും മറിയുന്നത് പോലെ തോന്നിയപ്പോള്‍ ബിബിന്‍ വെള്ളത്തില്‍ പോയി തലമുക്കി തിരികെ പൊങ്ങി വന്നു. ശരിക്കും അവിടെ വീണിരുന്നെങ്കില്‍ താനടക്കമുള്ളവര്‍ മരിച്ച് പോയേനെ. കാരണം അത്രത്തോളം ആഴമുള്ള സ്ഥലമായിരുന്നു അത്.

 bibin-vishnu

പലര്‍ക്കും ലൊക്കേഷനില്‍ നിന്നും ഷോക്ക് അടിച്ചു. അവസാന ദിവസം പോലും ഓരോരുത്തര്‍ വീണു. ഞങ്ങള്‍ക്കും പരിക്ക് പറ്റുന്നു. എല്ലാവരും പുഷ്പാഞ്ജലി നടത്തുകയും പ്രാര്‍ഥിക്കുകയുമൊക്കെ ചെയ്തിരുന്നു. വിഷ്ണുവിന് അടക്കം എല്ലാവര്‍ക്കും ഓരോ അപകടങ്ങള്‍ ഉണ്ടായതിന് ശേഷം എനിക്ക് റോപ്പ് കെട്ടി അതില്‍ നിന്നും ചാടുന്നൊരു സീനുണ്ട്. അത് ചെയ്യാനായി വന്ന എന്നെ കണ്ട് എല്ലാവരും നോക്കാന്‍ തുടങ്ങി. ഇന്നിനി ഇവനാണോ അപകടം കാത്തിരിക്കുന്നതെന്ന് ഓര്‍ത്ത്.

ആ സീന്‍ ചെയ്യാന്‍ വിഷ്ണു സമ്മതിച്ചില്ല. ഡ്യൂപ്പിനെ വരെ തയ്യാറാക്കി. ഇനിയിപ്പോള്‍ അവന്‍ വീണാലും ഞാന്‍ വീണാലും ഒക്കെ ഒരുപോലെ അല്ലേ എന്ന് പറഞ്ഞ് ആ സീന്‍ ഞാന്‍ തന്നെ ചെയ്തുവെന്നാണ് ബിബിന്‍ പറയുന്നത്. ഭാഗ്യത്തിന് ആ സീനില്‍ കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാല്‍ എനിക്ക് ഡ്യൂപ്പായി ചെയ്യാനിരുന്നവന് അന്നത്തെ സംഘട്ടനത്തിന് ഇടയില്‍ കാല്‍ ഓടിഞ്ഞു. ഒടുവില്‍ അവന് തിരികെ പോകേണ്ടി വന്നുവെന്നും നടന്മാര്‍ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X