ബിബിന്‍ ജോര്‍ജിന്റെ മാലാഖയുടെ മാമോദീസ! താരസമ്പന്നമായ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത്

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു ഈ വര്‍ഷം ഉണ്ടായത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം കുടുംബ ജീവിതവും സന്തോഷകരമാണ്. ഇക്കൊല്ലമാണ് ബിബിന് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകളുടെ ജനനവിവരം പുറത്തറിയിച്ചത് മുതല്‍ ഇടയ്ക്ക് മകള്‍ക്കൊപ്പമുള്ള ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകളുടെ മാമ്മോദീസ വളരെ ആഘോഷത്തോടെ നടത്തിയിരിക്കുകയാണ് താരം. കൊച്ചിയില്‍വെച്ചായിരുന്നു മാമോദീസ. ചടങ്ങില്‍ മലയാള സിനിമാ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നു. നടി നമിത പ്രമോദ്, നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍, മാനസ രാധകൃഷ്ണന്‍, അജയ് വാസുദേവ്, എന്നിവരെല്ലാം ശ്രദ്ധേയരായി.

bibin-george

കഴിഞ്ഞ വര്‍ഷം മേയ് 20 നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയായിരുന്നു ബിബിന്റെ ജീവിതസഖി. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നത്. കഴിഞ്ഞ ദിവസം ഉറങ്ങി കിടക്കുന്ന കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പമുള്ള സെല്‍ഫി ചിത്രവും ബിബിന്‍ പുറത്ത് വിട്ടിരുന്നു.

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ചേര്‍ന്ന് ബിബിന്‍ ജോര്‍ജ് ഒരുക്കിയ തിരക്കഥകള്‍ കേരളത്തില്‍ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളാണ് ഈ കൂട്ടുകെട്ടിലൊരുക്കിയത്. ഒരു പഴയ ബോംബ് കഥ, മാര്‍ഗംകളി എന്നീ സിനിമകളില്‍ നായകനായിട്ടും ബിബിന്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X