മകള്‍ക്കും പ്രിയതമയ്ക്കുമൊപ്പം നടന്‍ ബിബിന്‍ ജോര്‍ജ്! ക്യൂട്ട് കുടുംബത്തിന്റെ പുതിയ ചിത്രം പുറത്ത്

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ താരമാണ് ബിബിന്‍ ജോര്‍ജ്. നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്താവായിട്ടാണ് ബിബിന്‍ ജോര്‍ജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീടും വേറെയും സിനിമകള്‍ക്കും ബിബിന്‍ ജോര്‍ജ് തിരക്കഥ ഒരുക്കി.

ഇപ്പോള്‍ നായകനായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ബിബിന്‍ ജോര്‍ജിന് അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ പിറന്ന സന്തോഷം താരം തന്നെയായിരുന്നു പുറത്ത് വിട്ടത്. ഇപ്പോഴിതാ മകള്‍ക്കും ഭാര്യയ്ക്കുമൊപ്പം നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.

 bibin-george

ഉറങ്ങി കിടക്കുന്ന കുഞ്ഞിനൊപ്പം കിടക്കുന്ന ബിബിനൊപ്പമുള്ള ഭാര്യയുടെ സെല്‍ഫി ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ചിത്രത്തിന് താഴെ താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം ഗംഭീരമായി നടന്നത്. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയായിരുന്നു ബിബിന്റെ ജീവിതസഖി. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നത്.

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത്. അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകള്‍ ഇതേ കൂട്ടുകെട്ടില്‍ ഒരുക്കിയിരുന്നു. ഒരു പഴയ ബോംബ് കഥ, മാര്‍ഗംകളി എന്നീ സിനിമകളില്‍ നായകനായിട്ടും ബിബിന്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X