ഒന്നും പേടിക്കാനില്ല... ലോകം നിന്റെ ചിരി കാണും, അന്ന് അവന്മാര് കരയും
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന ഒരു മുഖമായിരുന്നു കുഞ്ഞ് ക്വാഡന്റേത്. കൂട്ടുകാരുടെ പരിഹാസത്തിന് വിധേയമായി പൊട്ടിക്കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. 9 വയസ്സുകാരനായ ക്വാഡനിനെ കൂട്ടുകാർ കുളളൻ എന്ന് വിളിച്ച് പരിഹസിക്കുകയാണെന്നും തന്നെ ഒന്ന് കൊന്ന് തരാൻ അമ്മയോട് പറയുന്നതുമാണ് വീഡിയോ.

കുഞ്ഞ് ക്വാഡന് പിന്തുണയുമായി സിനിമതാരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തിരക്കഥകൃത്ത് ബിബിൻ ജോർജിന്റെ വാക്കുകളാണ്. , നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം, ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും. ബിബിന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാൽ ലൈഫ് അടിപൊളി ആണ്....ഡാ. ഒന്നും പേടിക്കാനില്ല....
അവന്മാര് നിന്നെ കരയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും.
"പോയി ചാകാൻ" പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാൻ 'നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാൽ മാത്രം മതിയാകും'.
"പൊരുതണ്ടേടാ.. താരം കുറിച്ചു...
ക്വാഡന്റെ അമ്മയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 1.80 കോടി പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











