ബിജോയുടെ ഗൗരി ഇന്ന് വിജയിയുടെ കുംടുംബത്തിലെ മരുമകൾ, സന്തൂർ മമ്മി ലുക്കിൽ മാനസ, ബിഗ് ബി താരത്തിന്റെ വിശേഷങ്ങൾ
ഒട്ടനവധി ഗ്യാങ്സ്റ്റർ ആക്ഷൻ സിനിമകൾ കൊച്ചിയുടെ പശ്ചാത്തലത്തിൽ പിറന്നിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മമ്മൂട്ടി ചിത്രം ബിഗ് ബിക്കാണ്. പത്തൊമ്പത് വർഷം മുമ്പാണ് പ്രേക്ഷക മനസിൽ ബിലാലും മേരി ടീച്ചറും എഡ്ഡിയും മുരുകനും ബിജോയുമെല്ലാം സ്ഥാനം പിടിച്ചത്. ബിഗ് ബിയ്ക്ക് ഒരു സെക്കന്റ് പാർട്ട് വന്നിരുന്നെങ്കിലെന്ന് ഇന്നും ആഗ്രഹിക്കുന്ന നിരവധി സിനിമാപ്രേമികളുണ്ട്.
കഥയും വിഷ്വലും മ്യൂസിക്കും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് ഇന്നും ബിഗ് ബി സിനിമ ഒരുപാട് ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ആക്ഷൻ സിനിമയാണെങ്കിലും പ്രണയം, കുടുംബ ബന്ധങ്ങൾ എന്നിവയ്ക്കെല്ലാം പ്രധാന്യമുണ്ടായിരുന്നു. സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ കയറി കൂടുന്ന രണ്ടുപേരാണ് ബിലാലിന്റെ സഹോദരൻ ബിജോയും അവന്റെ പ്രണയിനി ഗൗരിയും.

ഇവരുടെ പ്രണയത്തിന് ആരാധകർ ഏറെയായിരുന്നു. ഗൗരിയായി അഭിനയിച്ചത് നടി മാനസ ഹേമചന്ദ്രനായായിരുന്നു. നിരവധി സിനിമകളിൽ ഭാഗമായിട്ടുണ്ടെങ്കിലും ഇന്നും നടി ഓർമിക്കപ്പെടുന്നത് ബിഗ് ബിയിലെ ഗൗരി എന്ന ടാഗിലാണ്. സുമീത് നവൽ ആയിരുന്നു ബിജോ ജോൺ കുരിശിങ്കലായി അഭിനയിച്ചത്. മാനസ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.
നടിയുടെ പുതിയ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് മാനസ. ഫുൾ ടൈം മമ്മി റോളിലാണ് താനിപ്പോൾ എന്നാണ് താരം തന്നെ പറയുന്നത്. ബിഗ് ബിക്കുശേഷം മലയാള സിനിമകളിൽ നടിയെ അധികം കണ്ടില്ല. പക്ഷെ തമിഴ് സിനിമാ ലോകത്ത് താരം സജീവമായിരുന്നു. തെന്നിന്ത്യൻ യുവതാരവും വിജയിയുടെ കസിൻ ബ്രദറുമായ വിക്രാന്തിനെയാണ് മാനസ വിവാഹം കഴിച്ചത്.
2009ലായിരുന്നു ഇവരുടെ വിവാഹം. പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും. രണ്ട് ആൺമക്കളും ഇരുവർക്കുമുണ്ട്. യശ്വന്ത്, വിപിൻ വിനായകർ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മാനസയ്ക്ക് സിനിമാ ബാഗ്രൗണ്ട് ഉണ്ടായിരുന്നു. പ്രശസ്ത നടി കനകദുർഗയുടെ മകളാണ് താരം. അഭിനയത്തിൽ സജീവമല്ലെങ്കിലും ചിത്രരചനയിൽ കമ്പമുള്ളയാളാണ് മാനസ.
ടർക്കോയ്‌സ് ആന്റ് മീ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ പെയിന്റിങുകൾ മാനസ പങ്കുവെയ്ക്കാറുണ്ട്. മാനസയുടെ പുതിയ ഫോട്ടോകൾ കണ്ട് സന്തൂർ മമ്മി എന്ന ടാഗാണ് പ്രേക്ഷകർ താരത്തിന് നൽകുന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ ബിഗ് ബി ലുക്കിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് സത്യം. മോഡലിങിലൂടെയാണ് മാനസയും സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. ബിഗ് ബി എന്ന മലയാള ചിത്രത്തിലൂടെയാണ് മാനസ അഭിനയത്തിലേക്ക് ചുവടുവെച്ചത് എന്നാണ് റിപ്പോർട്ടുകൾ.

തുടർന്ന് മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നിവയുൾപ്പെടെ നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. നന്ദനവനം 120 കിലോമീറ്റർ, കൽക്കട്ട ന്യൂസ്, ജൂബിലി, കാക്കി തുടങ്ങിയവയാണ് മാനസയുടെ പ്രധാന സിനികളിൽ ചിലത്. വിജയിയുടെ കസിൻ ബ്രദറായ വിക്രാന്ത് ബാലതാരമായാണ് സിനിമയിലേക്ക് ചുവടുവെച്ചത്.
ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കിയശേഷം ആർ.വി ഉദയകുമാറിൻ്റെ കർക്ക കസദര എന്ന ചിത്രത്തിലൂടെ നായകനായി വിക്രാന്ത് പിന്നീട് അരങ്ങേറ്റം കുറിച്ചു. നിനൈത്തു നിനൈത്തു പാർത്ഥൻ, മുതൽ കനവേ, അഗതിയൻ നെഞ്ചത്തെ കിള്ളാതെ തുടങ്ങിയ ചിത്രങ്ങളിലും നായകനായി അഭിനയിച്ചു. നടൻ മാത്രമല്ല ഗായകൻ കൂടിയാണ് വിക്രാന്ത്.
ലാൽ സലാം എന്ന രജനികാന്ത് സിനിമയിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തതും വിക്രാന്തായിരുന്നു. മദ്രാസി, വിൽ തുടങ്ങിയവയാണ് അവസാനം റിലീസ് ചെയ്ത വിക്രാന്തിന്റെ സിനിമകൾ. കന്നഡയിലും നടൻ സജീവമാണ്.


Click it and Unblock the Notifications


