മമ്മൂട്ടിയുടെ ബിഗ് ബി യിലെ മേരി ടീച്ചറെ വിടാതെ ദുരിതങ്ങള്‍! കാന്‍സറിന് പിന്നെ ത്വക്‌രോഗമെന്ന് നടി

മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ് ബി എല്ലാ കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ്. ചിത്രത്തിലെ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നഫീസ അലിയെ ആരും മറക്കില്ല. മലയാളത്തില്‍ നഫീസയെ കുറിച്ച് അറിയാന്‍ ബിഗ് ബി യുടെ കഥ പറയണമെങ്കില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന പ്രമുഖയാണ് അവര്‍.

1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷണല്‍ സെക്കന്‍ഡ് റണ്ണറപ്പ് കൂടിയാണ് നഫീസ അലി. സിനിമാ താരം എന്നതിനപ്പുറം രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നീന്തല്‍ താരം, എന്നീ നിലകളിലെല്ലാം നഫീസ ശ്രദ്ധേയയാണ്. കരിയറില്‍ വലിയ ഉയരങ്ങളില്‍ എത്തിയാലും നഫീസ നേരിടേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. 2018 മുതല്‍ പെരിറ്റോണിയല്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നു.

nafeesa

നടി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. രോഗത്തിന്റെ ഓരോ ഘട്ടത്തിലുണ്ടാവുന്ന അവസ്ഥകളെ കുറിച്ച് നടി ആരാധകരുമായി സംവദിക്കാറുണ്ട്. കാന്‍സര്‍ ഏകദേശം ഒന്ന് മാറി വന്നതിനിടെ നടിയ്ക്ക് ത്വക് രോഗം ബാധിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ തനിക്ക് നേരിടേണ്ടി വന്ന പുതിയ പ്രതിസന്ധിയെ കുറിച്ച് പറയുകയാണ് നടി. നിമിഷനേരം കൊണ്ടാണ് നഫീസയുടെ കുറിപ്പ് വൈറലായത്.

'കുറച്ച് മാസങ്ങള്‍ക്ക് മുന്‍പേ കീമോ തെറാപ്പി നടക്കുമ്പോള്‍ കഴുത്തിലെ ചര്‍മ്മത്തില്‍ വെളുത്ത പാടുകള്‍ കണ്ടിരുന്നു. കടല്‍ക്കരയിലെ വാസം കാരണമാണോ എന്നറിയില്ല. ഇപ്പോള്‍ അത് മുഖത്തേക്കും വ്യാപിച്ചിട്ടുണ്ട്. ജീവിതം എന്നാല്‍ അങ്ങനെയാണല്ലോ. നമ്മള്‍ ചിലത് നേടും. ചിലത് നഷ്ടപ്പെടുത്തും. ലൂക്കോഡെര്‍മ എന്നാണ് ഈ അസുഖത്തിന്റെ പേര്.

nafeesa

വിറ്റിലീഗോ എന്ന ത്വക് രോഗത്തിന്റെ അതേ ലക്ഷണങ്ങളാണ് ഇതിനെന്നും നഫീസ പറയുന്നു. തുടക്കത്തില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്ന ചര്‍മ്മത്തിലെ നിറംമാറ്റം പതുക്കെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങും'. രോഗലക്ഷണങ്ങളെ കുറിച്ചും നടി പറഞ്ഞിരുന്നു. തുടരെ തുടരെ പല അസുഖങ്ങളും വന്നിട്ടും നിശ്ചയദാര്‍ഢ്യം കൈവിടാതെ ജീവിതത്തെ പോസിറ്റീവായി മാത്രം കാണുന്ന നിങ്ങളെ പോലെയുള്ളവര്‍ ഏവര്‍ക്കും മാതൃകയാണെന്ന് പറഞ്ഞ് നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊറോണ കാരണം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താന്‍ ഗോവയില്‍ കുടുങ്ങി കിടക്കുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കടകള്‍ എല്ലാം അടക്കുകയും കൊറിയര്‍ സര്‍വീസ് നിര്‍ത്തുകയും ചെയ്തതോടെ മരുന്ന് കുടിക്കുന്നതും നിര്‍ത്തിയെന്നും അത് എന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നുമൊക്കെ നടി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X