ആറ് വയസില്‍ നേരിട്ട പീഢനം! സാമ്പത്തിക പ്രശ്നങ്ങളിലും അമ്മയുടെ തീരുമാനം രക്ഷിച്ചെന്ന് ബിഗ് ബോസ് താരം

മീ ടു പോലെയുള്ള മൂവ്‌മെന്റിലൂടെ വലിയ വെളിപ്പെടുത്തലുകളായിരുന്നു ഉണ്ടായിരുന്നത്. പ്രശസ്തരായ നിരവധി താരങ്ങള്‍ക്കെതിരെ നടിമാര്‍ ആരോപണങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരമായിരുന്ന നടി രശ്മി ദേശായി തനിക്ക് ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പിങ്ക്‌വില്ലയ്ക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരിക്കല്‍ ബസില്‍ നിന്ന് യാത്ര ചെയ്യവേ, ഒരു അങ്കിള്‍ മോശമായ രീതിയില്‍ എന്നെ സ്പര്‍ശിച്ചിരുന്നു. അന്നെനിക്ക് ആറോ ഏഴോ വയസ് ഉണ്ടായിരുന്നുള്ളു. ആ സംഭവം എന്നെ ഭയത്തിലാഴ്ത്തിയിരുന്നു. അന്ന് അമ്മയോട് ഇക്കാര്യം പറഞ്ഞു. പിന്നീട് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓട്ടോറിക്ഷയിലായിരുന്നു യാത്ര. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും അമ്മ എനിക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനുള്ള പണം തരുമായിരുന്നു.

rashami-desai

പതിനാറാം വയസില്‍ താന്‍ കാസ്റ്റിങ് കൗച്ചും നേരിട്ടിട്ടുണ്ടെന്ന് നടി പറയുന്നു. പതിമൂന്ന് വയസിലാണ് ഞാന്‍ കരിയര്‍ ആരംഭിക്കുന്നത്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്നതിനാല്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ആരെയും പരിചയമില്ലായിരുന്നു. നിങ്ങള്‍ കാസ്റ്റിങ് കൗച്ച് ഇല്ലാതെ പോയാല്‍ ഒരിക്കലും ജോലി ലഭിക്കില്ലെന്ന് ആദ്യമേ എന്നോട് പറഞ്ഞത് എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ പേര് സൂരജ് എന്നാണ്. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X