രജിത്തേട്ടന്‍ വേറെ ലെവലാണ്! രണ്ടാമത്തെ എന്‍ട്രിയായിരുന്നു ശരിക്കും ആസ്വദിച്ചിരുന്നതെന്നും സാന്‍ഡ്ര

ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് അലക്‌സാന്‍ഡ്രയെ എല്ലാവരും അറിഞ്ഞത്. എയര്‍ഹോസ്റ്റസായി ജോലി ചെയ്ത സാന്‍ഡ്രയെ മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും അറിയാമായിരുന്നു. ആ സൗഹൃദത്തെക്കുറിച്ച് പല താരങ്ങളും വാചാലരായിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സാന്‍ഡ്ര എത്തിയിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളായിരുന്നു ബിഗ് ബോസിലേത്. 60 ദിവസത്തോളം താനവിടെ ഉണ്ടായിരുന്നു. കണ്ണിന് ചെറിയൊരു ഇറിറ്റേഷനുണ്ട്, രാത്രിയില്‍ നേരത്തെ ഉറങ്ങാറുണ്ട്. ബിഗ് ബോസിലെ പെര്‍ഫോമന്‍സ് നന്നായിരുന്നുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

കോഴിക്കോട് രണ്ട് വീടുണ്ട്. കൂരാച്ചുണ്ടിലും വെള്ളിമാടുകുന്നിലും, ഇപ്പോഴുള്ളത് വെള്ളിമാടുകുന്നിലെ വീട്ടിലാണ്. കെട്ട്യോളാണ് എന്റെ മാലാഖ മൂവി കണ്ടിരുന്നു. അത് ഇഷ്ടമായി. ഇപ്പോ വിവാഹം നോക്കുന്നില്ല. തമിഴ് സിനിമയില്‍ നിന്നുള്ള അവസരങ്ങളാണ് ലഭിച്ചത്. മലയാളത്തിനായി കാത്തിരിക്കുകയാണ്. ബിഗ് ബോസിലെ എല്ലാവരുമായും ബന്ധമുണ്ട്. ലാലേട്ടന്‍ ഇടയ്ക്ക് വിളിച്ചിരുന്നു. ഇപ്പോ ലോക് ഡൗണായതിനാല്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലാണ്. എല്ലാവര്‍ക്കും മറുപടി തരണമെന്നുണ്ട്. വീട്ടിലേക്ക് വരട്ടെയെന്ന് ചോദിച്ചയാളോട് ഇപ്പോ വരണ്ട, കൊറോണ കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്ന മറുപടിയായിരുന്നു സാന്‍ഡ്ര നല്‍കിയത്.

ബിഗ് ബോസിലെ താരങ്ങളുമായി കോണ്ടാക്റ്റുണ്ട്. രഘു ഡെയ്‌ലി വിളിച്ച് വെറുപ്പിക്കുന്നുണ്ട്. മെസ്സേജും അയയ്ക്കുന്നുണ്ട്. രജിത്തേട്ടന്‍ ഭയങ്കര സ്മാര്‍ട്ട് പ്ലെയറാണ്. അദ്ദേഹം വേറെ ലെവലാണ്. ബിഗ് ബോസിലെ അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചപ്പോള്‍ രഘുവിന്റെ പേരായിരുന്നു താരം പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും വന്നതിന് ശേഷം രജിത്ത് സാറിന് മെസ്സേജ് അയച്ചിരുന്നു. ഫേക്കായൊന്നും അവിടെ നില്‍ക്കാനാവില്ല. കഴിഞ്ഞ ദിവസം എന്താണ് ചെയ്തതെന്ന് ചോദിച്ചാല്‍ ഞാന്‍ മറന്നുപോവും, അതാണ് അവസ്ഥയെന്നും സാന്‍ഡ്ര പറയുന്നു.

Sandra

ലൈവിനിടയിലായിരുന്നു മഴ പെയ്തത്. ഇതോടെ സാന്‍ഡ്ര വീട്ടില്‍ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു.ദയയെ വിളിക്കാറുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം, ഇല്ലെന്നായിരുന്നു കാരം മറുപടി നല്‍കിയത്. ബിഗ് ബോസിലാണെന്ന തോന്നലുകളൊന്നും ഇപ്പോഴില്ല. മിക്കപ്പോവും ബിഗ് ബോസ് വീട് സ്വപ്‌നം കാണാറുണ്ട്. തന്റെ ആര്‍മി ഗ്രൂപ്പിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ളൊരു ആര്‍മിയുണ്ട്. എല്ലാവരുമുള്ള ഗ്രൂപ്പുമുണ്ട്.

ബിഗ് ബോസിലേക്ക് ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ പോവുമോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ബിഗ് ബോസിലെ മിക്ക എപ്പിസോഡുകളും കണ്ടിരുന്നു. ഇതിനിടയിലായിരുന്നു ഒരാള്‍ ആര്യയെക്കുറിച്ച് ചോദിച്ചത്. ആര്യയുടെ സ്ട്രാറ്റജി അങ്ങനെ ആയിരിക്കാം. എന്നോട് സംസാരിക്കാറൊക്കെയുണ്ട്. ബിഗ് ബോസിലെ സംഭവങ്ങളൊക്കെ അവിടെ കഴിഞ്ഞുവെന്നും താരം പറയുന്നു.

Sandra

ബിഗ് ബോസിന്റെ എഡിറ്റേഴ്‌സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര് മുത്താണ്, മുത്തുച്ചിപ്പിയാണെന്നായിരുന്നു താരം പറഞ്ഞത്. ഇങ്ങനെയൊന്നും എഡിറ്റ് ചെയ്യേണ്ടിയിരുന്നില്ല, വിവാദത്തിന് തിരി കൊളുത്തിവെക്കാറാണ് അവര്‍.രണ്ടാമത്തെ പ്രാവശ്യം ബിഗ് ബോസില്‍ കയറിയപ്പോഴായിരുന്നു ശരിക്കും ആസ്വദിച്ചത്. ഒരുപാട് സന്തോഷത്തോടെയാണ് തിരിച്ചുകയറിയത്. മൂന്നാമതൊരു എന്‍ട്രി കൂടി വേണമായിരുന്നു.

Recommended Video

രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam

പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും നായികയാവാന്‍ അവസരം ലഭിച്ചാല്‍ ഏതായിരിക്കും തിരഞ്ഞെടുക്കുകയെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജിന്റെ പേരായിരുന്നു താരം പറഞ്ഞത്. ആസിഫ് അലിയ ഭയങ്കര ഇഷ്ടമാണ്. ടൊവിനോയ്‌ക്കൊപ്പം സിനിമ ചെയ്യാനും ഇഷ്ടമുണ്ട്. തമിഴില്‍ പ്രിയപ്പെട്ട നടന്‍ അജിത്താണെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഓഡിഷനെക്കുറിച്ച് അറിഞ്ഞതിനെക്കുറിച്ചും സാന്‍ഡ്ര പറഞ്ഞിരുന്നു. 4 മണിക്കൂറുള്ള ഇന്റര്‍വ്യൂ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X