'ഭക്ഷ്യവിഷബാധയേറ്റു... ഒപ്പം പനിയും ഡയറിയയും, പലയിടത്തുനിന്നുള്ള ഭക്ഷണം തന്ന പണി'; അസുഖത്തെ കുറിച്ച് റോബിന്‍!

By Maneesha IK

ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി വന്ന് ശ്രദ്ധനേടിയ താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ഇതുവരെ മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥിക്കും കിട്ടാത്ത ഫാന്‍ബേസും റീച്ചും മത്സരം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും കിട്ടുന്ന വ്യക്തി കൂടിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നശേഷം റോബിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. ഒന്നുംപോലും വിടാതെ എല്ലാ വിശേഷങ്ങളും റോബിന്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

Robin  Radhaksrishnan

അതുകൊണ്ട് തന്നെ റോബിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് എപ്പോഴും ആക്ടീവാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായിരുന്നു റോബിന്‍. പെട്ടന്ന് തനിക്ക് എങ്ങനെയാണ് അസുഖം ബാധിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍ ഇപ്പോള്‍. ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഭക്ഷ്യവിഷ ബാധയേറ്റുവെന്നാണ് റോബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫുഡ് പോയിസണ്‍ അടിച്ച് പനിയും ഡയറിയയും ഛര്‍ദ്ദിയും ഡീഹ്രൈഡേഷനുമായി നല്ല പണികിട്ടി. ആ സമയങ്ങളില്‍ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അതിനോട് ഒന്നും പ്രതികരിക്കാന്‍ പറ്റിയില്ല. വയ്യാത്തതുകൊണ്ടായിരുന്നു. അതൊന്ന് എല്ലാവരേയും അറിയിക്കാനാണ് ഇപ്പോള്‍ ഇങ്ങനൊരു വീഡിയോ ചെയ്തത്. അസുഖം ഇപ്പോള്‍ മരുന്ന് കഴിച്ച് സുഖപ്പെട്ട് വരികയാണ്. ഒരുപാട് യാത്രകള്‍ ചെയ്യുന്നതുകൊണ്ട് പല സ്ഥലത്ത് നിന്നുമാണ് ഫുഡ് കഴിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഫുഡ് പോയിസണ്‍ കിട്ടിയത്. നിങ്ങളെ എല്ലാവരേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട് റോബിന്‍ പറഞ്ഞു.

റോബിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എല്ലാം മാറും ഞങ്ങളുടെ പ്രാര്‍ഥന കൂടെയുണ്ട്, ഹോംലി ഫുഡ് കഴിക്കാന്‍ ശ്രദ്ധിക്കൂ, ആരോഗ്യം എപ്പോഴും ശ്രദ്ധിക്കണം തുടങ്ങിയ കമന്റുകളാണ് റോബിന്‍ ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത് റോബിന്റെ ഭാവി വധു ആരതിയും ആശങ്ക പങ്കുവെച്ച് എത്തിയിരുന്നു. ഓരോ ദിവസം കഴിയുന്തോറും റോബിന്റെ ജനപിന്തുണ വര്‍ധിച്ച് വരികയാണ്. അടുത്തിടെ താരം തന്റെ തലയിലുള്ള ബോണ്‍ ട്യൂമറിനെ കുറിച്ച് വെളിപ്പെടുത്തിയത് എല്ലാവരിലും വലിയ ആശങ്ക ഉണ്ടാക്കിയ ഒന്നായിരുന്നു. ബിഗ് ബോസിലായിരുന്നപ്പോള്‍ പോലും ഈ അസുഖത്തെ കുറിച്ച് റോബിന്‍ ഒന്നും പരസ്യപ്പെടുത്തിയിരുന്നില്ല.

തനിക്ക് ഇടയ്ക്കിടെ കഠിനമായ തലവേദന വരാറുണ്ടെന്നും. മരുന്ന് കഴിച്ചാലും മാറാത്ത തരത്തിലേക്ക് തലവേദന പോകാറുണ്ടെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷമായി ബോണ്‍ ട്യൂമറുണ്ടെന്നും അത് തലയ്ക്കുള്ളിലേക്ക് വളര്‍ന്നാല്‍ സര്‍ജറി ചെയ്താല്‍ മാത്രമെ സുഖപ്പെടുവെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ വധു. ഇരുവരും ഇപ്പോള്‍ പ്രണയത്തിലാണ്. വരുന്ന ഫെബ്രുവരിയില്‍ വിവാഹം ഉണ്ടായേക്കുമെന്നാണ് റോബിന്‍ അടുത്തിടെ വെളിപ്പെടുത്തിയത്. ബിഗ് ബോസില്‍ എഴുപത് ദിവസമാണ് റോബിന് നില്‍ക്കാന്‍ സാധിച്ചത്.

ശേഷം ഹൗസിലെ സഹമത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ടു. മൈന്‍ഡ് ഗെയിം ഏറ്റവും നന്നായി ഹൗസില്‍ കളിച്ച മത്സരാര്‍ഥിയും റോബിനായിരുന്നു. മത്സരിക്കാന്‍ കയറി രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന് വലിയ രീതിയില്‍ ഫാന്‍ ഫോളോയിങ് വന്ന് തുടങ്ങിയിരുന്നു. ഇരുപത് പേരാണ് നാലാം സീസണില്‍ മത്സരിച്ചത് അതില്‍ വിജയിച്ചത് ദില്‍ഷ പ്രസന്നനായിരുന്നു. റോബിന്‍ സോഷ്യല്‍മീഡിയയില്‍ ഡോക്ടര്‍ മച്ചാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X