»   » വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

അമിത പ്രതീക്ഷയാണ് മിക്കപ്പോഴും നല്ല സിനിമകള്‍ക്ക് വിനയാകുന്നത്. ബിഗ് ബജറ്റ് ചിത്രം, താരസമ്പന്നത എന്നൊക്കെ പറയുമ്പോള്‍ തന്നെ പ്രതീക്ഷ വാനോളമാകും. കുറേ അണിയറ പ്രവര്‍ത്തകരും നല്‍കും.

നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

ഇത്തരത്തില്‍ പ്രേക്ഷകര്‍ അമിത പ്രതീക്ഷ അര്‍പ്പിച്ചതോ, അണിയറ പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷ തന്നതോ ആയ കുറേ മലയാള ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പ്രേക്ഷക പ്രതീക്ഷയ്‌ക്കൊപ്പം എത്താത്ത അത്തരം ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

രണ്‍ജി പണിക്കറുടെ ഇടിവെട്ട് തിരക്കഥയും ആക്ഷന്‍ സംവിധായകന്‍ ജോഷിയും ഒന്നിയ്ക്കുന്നു എന്നതും മമ്മൂട്ടി നായകനാകുന്നു എന്നതുമായിരുന്നു ദുബായി എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പിയ്ക്കാന്‍ കാരണം. എന്നാല്‍ ആ പ്രതീക്ഷ നലനിര്‍ത്താന്‍ 2001 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് സാധിച്ചില്ല

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

വലിയൊരു കാന്‍വാസില്‍ വന്നൊരു ചിത്രമാണ് കാസനോവ. ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും മോഹന്‍ലാലിന് വേണ്ടി ഒന്നിയ്ക്കുന്നു. തെന്നിന്ത്യന്‍ നായികമാര്‍ മോഹന്‍ലാലിനൊപ്പം ആടിപ്പാടി അഭിനയിച്ചിട്ടും ചിത്രം വിജയിച്ചില്ല

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

രണ്ട് ചിത്രങ്ങള്‍ പേര് ദോഷം കേള്‍പ്പിച്ച ഒറ്റ ചിത്രമാണ് ദ കിങ് ആന്റ് ദ കമ്മീഷണര്‍ എന്ന് പറയാം. ഷാജി കൈലാസും രണ്‍ജി പണിക്കറും ഒന്നിച്ച ചിത്രങ്ങളായിരുന്നു ദ കിങ്, ദ കമ്മീഷണര്‍. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമ്മീഷണറും മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രമായ കിങും. അത് തന്നെയായിരുന്നു ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

ആഷിഖ് അബു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററും മറ്റും വലിയ പ്രതീക്ഷ നല്‍കി. അതിന് ആക്കം കൂട്ടുന്ന വിശേഷണങ്ങളാണ് അണിയറ പ്രവര്‍ത്തകരും നല്‍കിയത്. എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ മഹാ വെറുപ്പിക്കലായിപ്പോയി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിയ്ക്കുന്നു എന്നതായിരുന്നു ലൈല ഓ ലൈലയുടെ പ്രതീക്ഷ. ബോളിവുഡില്‍ പയറ്റിതെളിഞ്ഞ സുരേഷ് നായരുടെ തിരക്കഥ എന്ന് കൂടെ കേട്ടപ്പോള്‍ ആ പ്രതീക്ഷ വാനോളമായി. എന്നാല്‍ ആക്ഷന്‍ മസാല ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു

വലിയ പ്രതീക്ഷയില്‍ വന്ന് പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍

താര സമ്പന്നത കൊണ്ടാണ് ഡബിള്‍ ബാരല്‍ ആദ്യം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ലിജോ ജോസ് എന്ന സംവിധായകനിലും വിശ്വസിച്ചു. ക്യാമറയ്ക്ക് പിന്നിലും മികച്ച സാങ്കേതിക പ്രവര്‍ത്തകരുണ്ടായിരുന്നു. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തിയ ചിത്രം പരാജയപ്പെട്ടു.

English summary
Huge Disappointments! Big Budget Malayalam Films Which Failed To Meet The Expectations!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam