നമുക്ക് വേണ്ടത് താരങ്ങളെയല്ല

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/big-budget-movie-malayala-cinema-1-104389.html">« Previous</a>

ഓരോ കഥ കേള്‍ക്കുമ്പോഴും താനെന്ന നായകന്റെ (നായികയുടെ) കഥാപാത്രപരിസരത്തെ ചമയിച്ചെടുക്കുന്നതില്‍ മാത്രം അഭിരമിക്കുന്ന താരങ്ങള്‍ എങ്ങിനെയാണ് ഒരു മികച്ച കഥയെ അടയാളപ്പെടുത്തുക? അങ്ങിനെ തിരഞ്ഞെടുക്കുന്ന എത്രത്തോളം സിനിമവിജയം കൊയ്തിട്ടുണ്ട്? മലയാളസിനിമയില്‍ സ്വതന്ത്രമായി ഒരുകഥ മെനയാന്‍ പ്രാപ്തരായ താരങ്ങള്‍ ആരെങ്കിലുമുണ്ടോ? എന്നിട്ടും കഥയുടെ കോടതിയിലെ ന്യായാധിപന്‍മാര്‍ ഇവര്‍ തന്നെ.

താരവും താരമൂല്യവും പ്രേക്ഷകരുടെ ഇഷ്ടവും എല്ലാം ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു പ്രമേയം സൂക്ഷ്മമായി നിരീക്ഷിച്ച് മികച്ച സിനിമയാക്കുക ഏറെ ശ്രമകരമാണ്. തിരക്കഥ രൂപപ്പെട്ട് വന്ന ശേഷം ഏറ്റവും അനുസൃതമായ താരങ്ങളെ കണ്ടെത്തി ചെയ്ത സിനിമകള്‍ പലതും വിജയം കണ്ടവയാണ് താരങ്ങള്‍ക്ക് അംഗീകാരങ്ങള്‍ നേടി കൊടുത്തവയില്‍ മിക്ക സിനിമകളും ഈ വഴി ജനിച്ചതാണ്.

എങ്ങിനെയെങ്കിലും ഒരു സിനിമ ചെയ്ത് ഇന്‍ഡസ്ട്രിയുടെ സൗഭാഗ്യങ്ങളുടെ ഭാഗമാവുക എന്ന ഒരേയൊരു ചിന്തയോടെ ചേക്കേറുന്നവരുടെ എണ്ണം അനുദിനം കൂടികൊണ്ടിരിക്കെ ഈ പ്രഹസനങ്ങളും കൂടികൊണ്ടിരിക്കും. തിരക്കഥയാണ് താരം എന്നാണെങ്കില്‍ സിനിമാക്കാര്‍ക്കും കൂറ് അങ്ങോട്ടായിരിക്കണം.

ദിവസവും എത്രയോ കഥകള്‍ കേള്‍ക്കുന്നവയില്‍ ഭേദപ്പെട്ടതാണ് സ്വീകരിക്കുന്നതെന്ന വാദവും താരങ്ങള്‍ക്കുണ്ട്. താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി ആശങ്കപ്പെടുന്ന നിര്‍മ്മാതാക്കളുടെ സംഘടനാനേതാവ് പറയുന്നു പ്രതിഫലം താരങ്ങള്‍ നിശ്ചയിക്കുമെന്ന്. അതുമാത്രമായിരുന്നു താരങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ സിനിമയും രക്ഷപെട്ടേനെ.

പ്രതിബദ്ധതയുള്ള സിനിമ പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തോടെ തങ്ങളുടെ നിലപാടിലുള്ള സിനിമകള്‍ ചെയ്യാന്‍ തയ്യാറായാല്‍ താരങ്ങള്‍ ഇവരെ തേടിവരും. സിനിമയ്ക്കും താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും അതുത ന്നെയാണ് അഭികാമ്യം. കള്ളനാണയങ്ങള്‍ സ്വയം ഇല്ലാതാവുകയും ചെയ്യും.

ആദ്യ പേജില്‍
ബിഗ്ബജറ്റ് ചിത്രങ്ങള്‍ പരാജയപ്പെടുന്നതെന്ത്?

<ul id="pagination-digg"><li class="previous"><a href="/features/big-budget-movie-malayala-cinema-1-104389.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X