twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയെ തമിഴ് സിനിമയാണ് ഭരിക്കുന്നത്! ഒടുവില്‍ നിവിന്‍ പോളിയാണ് റെക്കോര്‍ഡ് കടത്തിയത്!

    |

    മികച്ച സിനിമകളിലൂടെ മലയാള സിനിമയും ലോകശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ മേളമാണ് അണിയറിയിലുള്ളത്. റെക്കോര്‍ഡ് കണക്കിന് തിയറ്ററുകളിലായി കായംകുളം കൊച്ചുണ്ണിയാണ് ഇപ്പോള്‍ കേരള ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ലോകത്ത് എല്ലായിടത്തും സിനിമയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.

     മമ്മൂക്ക സൃഷ്ടിച്ച ചരിത്രം, മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം! പഴശ്ശിരാജ വന്നിട്ട് ഇന്ന് 9 വര്‍ഷം! മമ്മൂക്ക സൃഷ്ടിച്ച ചരിത്രം, മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം! പഴശ്ശിരാജ വന്നിട്ട് ഇന്ന് 9 വര്‍ഷം!

     നിവിന്റെ മാസും ലാലേട്ടന്റെ കൊലമാസും ചേര്‍ന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി മിന്നിച്ചു! നിവിന്റെ മാസും ലാലേട്ടന്റെ കൊലമാസും ചേര്‍ന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി മിന്നിച്ചു!

    കൊച്ചുണ്ണിയുടെ കണക്കുകള്‍ നോക്കുമ്പോള്‍ മലയാളത്തില്‍ എക്കാലത്തും കിട്ടാത്ത പിന്തുണയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിയ ഒരുപാട് സിനിമകള്‍ വേറെയുണ്ട്. ബാഹുബലി അടക്കമുള്ള അന്യഭാഷ ചിത്രങ്ങളാണ് കേരളത്തില്‍ വലിയ പ്രാധാന്യത്തോടെ റിലീസ് ചെയ്തിരുന്നത്. അത്തരത്തില്‍ ആദ്യദിനം ഏറ്റവുമധികം തിയറ്ററുകള്‍ ലഭിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

     നടന്‍ അലന്‍സിയര്‍ ലോപ്പസ് മുറിയിലെത്തി ബലപ്രയോഗം നടത്തി! നടനെതിരെ മീ ടൂ വില്‍ ആരോപണവുമായി നടി!! നടന്‍ അലന്‍സിയര്‍ ലോപ്പസ് മുറിയിലെത്തി ബലപ്രയോഗം നടത്തി! നടനെതിരെ മീ ടൂ വില്‍ ആരോപണവുമായി നടി!!

    കായംകുളം കൊച്ചുണ്ണി

    കായംകുളം കൊച്ചുണ്ണി

    റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന സിനിമയ്ക്ക്‌യ്ക്ക് മലയാളക്കര കണ്ട എക്കാലത്തെയും വലിയ റിലീസാണ് ലഭിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് കേരളത്തില്‍ ലഭിച്ചതിനെക്കാള്‍ വരവേല്‍പ്പോടെ കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയത്. 360 ന് അടുത്ത് തിയറ്ററുകളാണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. അതില്‍ നിന്നും 1700 ഓളം പ്രദര്‍ശനം സിനിമയ്ക്ക ലഭിച്ചിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 62 ഷോ യും ലഭിച്ചിരുന്നു. യുഎഇ/ജിസിസി മേഖലകളില്‍ 102 തിയറ്ററുകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച ദിവസം മുതല്‍ സിനിമയുടെ ആദ്യദിവസത്തെ ടിക്കറ്റിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

     ബാഹുബലി കണ്‍ക്ല്യൂഷന്‍

    ബാഹുബലി കണ്‍ക്ല്യൂഷന്‍

    എസ് എസ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബ്രഹ്മാണ്ഡ സിനിമയായിരുന്നു ബാഹുബലി. ഇന്ത്യന്‍ സിനിമയില്‍ ആദ്യത്തെ ആയിരം കോടി ക്ലബ്ബിലെത്തിയ സിനിമ രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു നിര്‍മ്മിച്ചത്. 2015 ല്‍ ആദ്യഭാഗമെത്തിയിരുന്നെങ്കിലും അതിലും പ്രധാന്യത്തോടെയാണ് രണ്ടാം ഭാഗമെത്തിയത്. കേരളത്തിലും ബാഹുബലി കണ്‍ക്ല്യൂഷന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. 320 ഓളം തിയറ്ററുകളിലായിരുന്നു ബാഹുബലി കേരളത്തിലുണ്ടായിരുന്നത്. അതു വരെയുണ്ടായിരുന്ന ഏറ്റവും വലിയ റെക്കോര്‍ഡായിരുന്നു അത്. കേരളത്തില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയാണ് സിനിമ പോയത്.

    വിവേകം

    വിവേകം

    തമിഴ്‌നാട്ടുകാരുടെ തല അജിത് നായകനായി അഭിനയിച്ച സിനിമയായിരുന്നു വിവേകം. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ അജിത്തിനൊപ്പം ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്, കാജല്‍ അഗര്‍വാള്‍ എന്നിവരായിരുന്നു പ്രധാന കചതാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സിനിമയ്ക്ക് കേരളത്തിലും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. 1288 ഷോ ആയിരുന്നു റിലീസ് ദിവസം കേരളത്തില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരുന്നത്.

     മെര്‍സല്‍

    മെര്‍സല്‍

    ആറ്റ്‌ലി സംവിധാനം ചെയ്ത് വിജയ് നായകനായി അഭിനയിച്ച് കഴിഞ്ഞ വര്‍ഷമെത്തിയ ഹിറ്റ് സിനിമയായിരുന്നു മെര്‍സല്‍. നിത്യ മേനോന്‍, സാമന്ത അക്കിനേനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ പ്രധാന്യത്തോടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. കേരളത്തിലും തുല്യ പ്രധാന്യം സിനിമയ്ക്ക് ലഭിച്ചിരുന്നു. 1262 ഷോ ആയിരുന്നു റിലീസ് ദിവസം കേരളത്തില്‍ നിന്നും മെര്‍സലിന് ലഭിച്ചിരുന്നത്.

     മാസ്റ്റര്‍പീസ്

    മാസ്റ്റര്‍പീസ്

    മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് മാസ്റ്റര്‍പീസ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് വലിയ പിന്തുണയായിരുന്നു ആരാധകരുടെ വക ലഭിച്ചിരുന്നത്. നിലവില്‍ കേരളത്തില്‍ റിലീസ് ദിവസം ഏറ്റവുമധികം തിയറ്ററുകള്‍ ലഭിച്ച രണ്ടാമത്തെ മലയാള സിനിമയാണ് മാസ്റ്റര്‍പീസ്. 1240 ഷോ ആയിരുന്നു മാസ്റ്റര്‍പീസിന് ആദ്യ ദിവസം ലഭിച്ചത്.

    English summary
    Big release movies in kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X