twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ഫുക്രുവിന് നല്‍കിയ സമ്മാനം! പിറന്നാളിന് ലഭിച്ച സര്‍പ്രൈസിനെക്കുറിച്ച് താരം! വീഡിയോ കാണൂ!

    |

    ബിഗ് ബോസ് സീസണ്‍ 2ലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഫുക്രു. ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയതും. അപ്രതീക്ഷിതമായി ബിഗ് ബോസ് അവസാനിപ്പിക്കേണ്ടി വന്നതോടെ താരങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ പുറത്തൊന്നും പോവാനാവാത്തതിന്റെ സങ്കടത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ഒരുമിച്ചെത്തി ഫുക്രുവിന് ആശംസ അറിയിച്ചിരുന്നു. ഈ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

    എലീനയുടെ ആര്യയുമൊക്കെ വീഡിയോ കോളിലൂടെ ഫുക്രുവിന് നേരിട്ട് ആശംസ അറിയിച്ചിരുന്നു. ആരാധകരും സുഹൃത്തുക്കളുമൊക്കെ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് പോസ്റ്റുമായി ഫുക്രു എത്തിയത്. മോഹന്‍ലാല്‍ നേരില്‍ ആശംസ നേര്‍ന്നതിനെക്കുറിച്ചായിരുന്നു ഫുക്രു പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മൈ ബിഗസ്റ്റ് ബര്‍ത്ത് ഡേ ഗിഫ്റ്റ്, താങ്ക് യൂ സോമച്ച് ലാലേട്ടായെന്നായിരുന്നു ഫുക്രു കുറിച്ചത്.

    ഫുക്രു, ഇന്ന് ബര്‍ത്ത് ഡേയാണെന്നറിഞ്ഞു, ഹാപ്പി ബര്‍ത്ത് ഡേ, ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനയും. ന്‌ല്ലൊരു ബര്‍ത്ത് ഡേയായി മാറട്ടെ, വീട്ടില്‍ത്തന്നെയിരിക്കുക. അടുത്ത വര്‍ഷത്തെ പിറന്നാള്‍ വളരെ നന്നായി ആഘോഷിക്കാം. ലാലാണ് മോഹന്‍ലാല്‍ ഇതായിരുന്നു മോഹന്‍ലാലിന്റെ ആശംസ. ഇന്‍സ്റ്റഗ്രാമിലെ വീഡിയോക്ക് കീഴില്‍ കമന്റുമായി ആര്യ എത്തിയിരുന്നു.

    Fukru

    കുട്ടപ്പന് ആശംസ അറിയിച്ചെത്തിയ ആര്യ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്നും പറഞ്ഞിരുന്നു. ഫുക്രുവിനൊപ്പമുള്ള ടിക് ടോക് വീഡിയോയും ആര്യ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലൂടെ ഫുക്രു മാമന് ആശംസ നേര്‍ന്ന് റോയയും എത്തിയിരുന്നു. സുജോയും രജിത് കുമാറും സോമദാസുമൊഴികെ ബിഗ് ബോസിലെ മറ്റുള്ളവരെല്ലാം ഫുക്രുവിന് ആശംസ അറിയിച്ച് എത്തിയിരുന്നു.

    എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കിയ ബോയ് ആണിത്. മറ്റൊരു അമ്മയിലുള്ള എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരൻ. ജന്മദിനാശംസകൾ കുട്ടപ്പാ എന്നായിരുന്നു ആര്യ കുറിച്ചത്. ഫുക്രുവിന് ഉമ്മ കൊടുക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞുമകന് ആശംസ അറിയിച്ചായിരുന്നു മഞ്ജു പത്രോസ് എത്തിയത്. കുടുംബസമേതമായാണ് വീണ നായര്‍ ആശംസ അറിയിച്ചത്.

    വീഡിയോ

    English summary
    Bigg Bose fame Fukru reveals about Mohanlal's surprise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X