സുജോയോട് അഭിരാമി സുരേഷിന് പ്രണയം തോന്നിയോ? അമൃത ഭയങ്കരിയാണോ? മറുപടി വൈറല്‍!
ബിഗ് ബോസ് വീടെന്ന് പറഞ്ഞാല്‍ ലോകത്തിന്‍റെ ഒരു മിനിയേച്ചര്‍ രൂപമാണ്. പല തരത്തിലുള്ള ആളുകളും സ്വഭാവങ്ങളുമൊക്കെയാണ്, നമുക്ക് പഠിക്കാന്‍ പല കാര്യങ്ങളുണ്ട്. നമ്മളും പെര്‍ഫെക്റ്റല്ല, അവരും പെര്‍ഫക്റ്റല്ല, നമ്മുടെ പ്രതീക്ഷകളാണ് പലപ്പോഴും വിനയാവുന്നത്. അവരെ വെറുക്കാതിരിക്കാനായി നോക്കാതെ സ്‌നേഹിക്കാന്‍ നോക്കുമ്പോള്‍ പോസിറ്റീവ്‌സ് കാണാം. നമ്മള്‍ ഒന്നും തിരഞ്ഞെടുക്കാതെ നമ്മുടെ മുകളില്‍ ഒരു അതോറിറ്റി തീരുമാനിക്കുകയാണ്
കാര്യങ്ങള്‍. അതായിരുന്നു ബിഗ് ബോസിലെ അവസ്ഥയെന്ന് അഭിരാമിയും അമൃത സുരേഷും പറയുന്നു.
ബിഗ് ബോസില്‍ നിന്നും വീട്ടിലെത്തിയപ്പോള്‍ അച്ഛനും അമ്മയും പാപ്പുവും ഉമ്മ വെക്കുകയായിരുന്നു. വീടിന്റെ അകവും വഴിയുമൊക്കെ കണ്ടപ്പോഴേ ഞങ്ങള്‍ക്ക് സന്തോഷമായിരുന്നുവെന്നും ഇരുവരും പറയുന്നു. സുജോയോട് അഭിരാമിക്ക് പ്രണയം തോന്നിയിരുന്നോയെന്നായിരുന്നു ഒരാളുടെ ചോദ്യം. മോഹന്‍ലാലുമായി സാമ്യമുണ്ടെന്ന് നേരത്തെയും പലരും പറഞ്ഞിട്ടുണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു. ബോള്‍ഡായി പ്രതികരിക്കുന്നയാളാണ് താനെന്നായിരുന്നു അമൃത പറഞ്ഞത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് ഇരുവരും പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മോഹന്‍ലാലും രജിത് കുമാറും
ലാലേട്ടനുമായുള്ള അഭിരാമിയുടെ ഫേസ്‌കട്ടിലെ സാമ്യത്തെക്കുറിച്ചായിരുന്നു ചോദ്യം. സ്‌കൂള്‍ ടൈം മുതലേ എന്നെ അങ്ങനെ വിളിക്കുന്നവരുണ്ട്. കുറേ പേര്‍ ലാലേട്ടന്‍ കട്ടുണ്ടെന്ന് പറഞ്ഞിരുന്നു. രജിത്തേട്ടനോടുള്ള നിങ്ങളുടെ സ്‌നേഹം സത്യസന്ധമായാണ് തോന്നിയത്. അതേ ഞങ്ങള്‍ക്ക് അദ്ദേഹം ചേട്ടനാണ്. ചേട്ടനായിട്ട് കിട്ടി. അദ്ദേഹത്തെ ഇന്നലെയും കൂടി വിളിച്ചിരുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.

സുജോയോട് പ്രണയം?
സുജോയുമായൊരു ക്രഷ് തോന്നിയിട്ടില്ലേ, സത്യം പറയണമെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇന്ത്യയിലെ ടോപ് 10 മോഡല്‍സിലുള്ളയാളാണ് സുജോ. അപ്പോള്‍ എല്ലാവര്‍ക്കും ക്രഷ് തോന്നിക്കാണും. എന്റെ കേസില്‍ അന്ന് ആ ടാസ്‌ക്കില്‍ ആ സ്റ്റുഡന്റിന് സുജോ സാറിനോട് ക്രഷായിരുന്നു. അല്ലാണ്ട് അഭിരാമിക്ക് സുജോ ബെസ്റ്റ് ഫ്രണ്ട് തന്നെയാണെന്നായിരുന്നു അഭിരാമിയുടെ മറുപടി.

ആ സമയത്തെ മാനസികാവസ്ഥ
ബിഗ് ബോസിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചായിരുന്നു വേറൊരാള്‍ ചോദിച്ചത്.. പുറംലോകവുമായി ഒരു ബന്ധവുമില്ല. കാറ്റും ആകാശത്തിന്റെ കളറും കിളിയുടെ ശബ്ദവുമൊക്കെ നോക്കിയാണ് സമയം മനസ്സിലാക്കുന്നത്. നമ്മള്‍ കാണുന്നതും കാണാത്തതുമായ ക്യാമറകളുമുണ്ട്. ഫുള്‍ സ്ട്രസ്ഫുളായ അവസ്ഥയാണ്. പകലും ഉച്ചയ്ക്കുമൊന്നും ഉറങ്ങാനാവില്ല. അന്ന് സ്ട്രസ്ര് തോന്നിയെങ്കിലും ഇനി ഇതിലും വലിയത് വരാനില്ലെന്നായിരുന്നു തോന്നിയത്.

അമൃത ഭയങ്കരിയാണോ?
എപ്പോഴും ഞാന്‍ ഇങ്ങനെ തന്നെയാണെന്നായിരുന്നു അമൃത പറഞ്ഞത്. പെട്ടെന്ന് വിഷമം വന്നാല്‍ പ്രതികരിക്കും. ചേച്ചി എല്ലാം മുഖത്ത് നോക്കി പറയും. ചേച്ചിയുടെ ഏജ് ഗ്രൂപ്പും ഇളയവരുമായിരുന്നു അവിടെയുണ്ടായിരുന്നത്, നമ്മലെ ഒഫന്‍ഡ് ചെയ്താല്‍ ചേച്ചി സംസാരിക്കും, അതിനുള്ള കഴിവ് ചേച്ചിക്കുണ്ട്. അതാണ് കണ്ടത്. നിങ്ങള്‍ക്ക് അറിയാവുന്നതാണ് ഞങ്ങളുടെ കാര്യങ്ങളെല്ലാം, അതും ബിഗ് ബോസും കണ്ടാല്‍ നിങ്ങക്ക് തന്നെ ഫേക്കാണോ എന്ന് മനസ്സിലാവും.

ഫേക്കായി നില്‍ക്കാനാവില്ല
അവിടെ പ്ലാനിംഗോടെയോ ഫേക്കായോ നില്‍ക്കാനാവില്ല. നമ്മള്‍ എല്ലാവരോടും മിംഗിള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആദ്യം മുതലേ സംസാരിച്ചവരുമായാണ് ഞങ്ങള്‍ കൂട്ടായത്. പരിപാടി സ്‌ക്രിപ്രറ്റ്ഡാണോ എന്ന് പലരും ചോദിച്ചിരുന്നു. സ്‌ക്രിപ്‌റ്റ് എന്ന വാക്കിന് അവിടെ പ്രസക്തിയില്ല. അവിടേക്ക് കൊണ്ടുപോയപ്പോള്‍ ബിഗ് ബോസ് വീട് എങ്ങനെയാണെന്ന് ചോദിച്ചിരുന്നു. അത് നിങ്ങളുടെ വീട് പോലെയാണ്. അവിടെ നിങ്ങക്ക് റൂള്‍സില്ല. നിങ്ങളുടെ വീടാണ്, ജനറലായിട്ടുള്ള റൂള്‍സുണ്ട്. നിങ്ങളാണ് അവിടത്തെ ആളുകള്‍ എന്ന് പറഞ്ഞാണ് വിട്ടത്.
Recommended Video

ഫോണും മേക്കപ്പും
ഫോണ്‍ യൂസ് ചെയ്യുന്നത് കുറഞ്ഞില്ല, ലോക് ഡൗണായതോടെ ജീവിതം ഫോണിലാവുകയായിരുന്നു. മൈക്ക് ശരിയാക്കിയിടുന്നതായിരുന്നു മറ്റൊരു പരിപാടി. ഫേവറിറ്റ് മേക്കപ്പ് ആര്‍ടിസ്റ്റ് ഇപ്പോള്‍ അവന്തികയാണ്. അഭിയമ്മയെ തിരക്കി നടക്കുന്നുണ്ട് ഇപ്പോള്‍. അമൃതയെ മേക്കപ്പ് ചെയ്യുന്ന പാപ്പുവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











