'ബഷീറിന് ഭാഗ്യം ചൊരിഞ്ഞ മകൾ... സോനുവിനേയും മഷൂറയേയുംകാൾ ബഷീറിന് സ്നേഹം എന്നും മകളോട്'; പിറന്നാൾ ആഘോഷം!
കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബഷി ഒരുകാലത്ത് അറിയപ്പെട്ടിരുന്നതെങ്കിൽ മകൾ സുനൈന ഒരു സമയത്ത് കേരളത്തിലെ ആദ്യ ഫ്രീക്കി ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. സുനൈനയെന്ന സുനുവിന്റെ ഫോട്ടോഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ പണ്ടുകാലം മുതലെ വൈറലായിരുന്നു. ബിഗ് ബോസിൽ എത്തും മുമ്പെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബഷീർ ബഷിയും കുടുംബവും.
തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെയാണ് താരം ആദ്യമായി പുറം ലോകത്തോട് തുറന്ന് പറയുന്നത്. രണ്ടാമത്തെ വിവാഹം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ മാത്രമെ അന്ന് ആയിരുന്നുള്ളു. ആദ്യം വിമർശനപെരുമഴയായിരുന്നു എങ്കിലും ഇന്ന് ഇരു കൈയും നീട്ടിയാണ് ബഷീറിനെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ മകളുടെ പിറന്നാൾ ആഘോഷമാക്കുകയാണ് താരവും കുടുംബവും. മകളുടെ പിറന്നാൾ എന്നും ബഷീറിന് വളരെ സ്പെഷ്യലാണ്. ബഷീറിന് ആകെയുള്ള പെൺതരിയാണ് സുനൈന. അതുകൊണ്ട് തന്നെ രാജകുമാരിയെപ്പോലെയാണ് ബഷീർ സുനുവിനെ സ്നേഹിക്കുന്നതും കൊണ്ട് നടക്കുന്നതും. അച്ഛൻ-മകൾ എന്നതിലുപരി രണ്ടുപേരും അടുത്ത സുഹൃത്തക്കളാണ്. ബഷീർ ഗെയിമിൽ പരാജയപ്പെട്ടാൽ പോലും സുനുവിന് സങ്കടം വരും.
ബഷീർ എവിടെയും തോറ്റ് കാണാൻ സുനുവിന് ഇഷ്ടമല്ല. സുനുവിന് തന്നോടുള്ള സ്നേഹത്തെയും അടുപ്പത്തെയും കുറിച്ച് ബഷീറും ബോധവാനാണ്. ഇപ്പോഴിതാ പതിമൂന്നാം പിറന്നാൾ നിറവിലാണ് സുനൈന. മകൾ കൗമാരത്തിലേക്ക് കടന്നുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സുഹാനയും മഷൂറയും ബഷീറുമെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത്.
പതിവുപോലെ ഇത്തവണയും സുനുവിന്റെ പിറന്നാൾ ആഘോഷമായിരുന്നു. ബഷീറിന്റെ പുതിയ വീട്ടിലായിരുന്നു പിറന്നാൾ പാർട്ടി ഒരുക്കിയത്. ബ്ലാക്ക് ആന്റ് വൈറ്റ് തീമിലായിരുന്നു കേക്കും ഡെക്കറേഷനും. ബഷീറിന്റെ കുടുംബാംഗങ്ങളെല്ലാം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൈ നിറയെ സമ്മാനങ്ങളാണ് സുനുവിന് ലഭിച്ചത്. സുനുവിന്റെ ഇഷ്ടങ്ങൾ മനസിലാക്കി ഒരു വലിയ കവർ നിറയെ സമ്മാനങ്ങളാണ് സുഹാന നൽകിയത്.
ബ്രാന്റഡ് ബ്യൂട്ടി പ്രോഡക്ട്സാണ് മഷൂറ സുനുവിന് നൽകിയ പിറന്നാൾ സമ്മാനം. എന്നാൽ ബഷീർ സമ്മാനങ്ങൾ ഒന്നും കൊടുത്തിരുന്നില്ല. അടുത്തിടെ മലേഷ്യയിൽ പോയി വന്നപ്പോൾ ഒരുപാട് സാധനങ്ങൾ കൊണ്ടുവന്ന് തന്നില്ലേ അത് പോരെ എന്നാണ് ബഷീർ സുനുവിനോട് ചോദിച്ചത്. സുനുവും കൂടുതൽ ഒന്നും പ്രതീക്ഷിച്ചില്ല. ഉപ്പയുടെ സ്നേഹത്തിൽ തൃപ്തിപ്പെട്ട് നിന്നു.

അപ്പോഴാണ് ബാൽക്കണിയിൽ ഒരുക്കിയിരുന്ന തന്റെ സ്പെഷ്യൽ സമ്മാനം കാണിക്കാൻ സുനുവിനേയും കൂട്ടി ബഷീർ പോയത്. നാളുകളായി സുനു ആവശ്യപ്പെടുന്ന സൈക്കിളാണ് ഇത്തവണ പിറന്നാൾ സമ്മാനമായി ബഷീർ നൽകിയത്. ഡാഡയുടെ കയ്യിൽ നിന്നും സമ്മാനമായി സ്നേഹത്തോടെ ഒരു മിഠായി കിട്ടിയാലും സന്തോഷം കൊണ്ട് സുനുവിന്റെ കണ്ണ് നിറയും. അപ്പോൾ പിന്നെ സൈക്കിൾ കിട്ടിയാലുള്ള അവസ്ഥ പറയണോ... ബഷീറിന്റെ പിറന്നാൾ സമ്മാനം കണ്ടതോടെ സന്തോഷം കൊണ്ട് സുനു കരച്ചിലായി.
കണ്ട് നിന്ന ബഷീറും സുഹാനയും മഷൂറയും ഒപ്പം കരഞ്ഞു. വീഡിയോ വൈറലായതോടെ ബഷീറിന് ഭാഗ്യം ചൊരിഞ്ഞ മകളാണ് സുനൈന എന്നാണ് കമന്റുകൾ. പലപ്പോഴും തോന്നിയ ഒരു കാര്യം ബഷീർ ബഷിക്ക് സോനുവിനെയും മഷുവിനെയും മറ്റാരേക്കാളും സ്നേഹം സുനു മോളോട് ആണെന്നാണ്.
എന്തോ മോൾക്ക് ഡാഡയോടും ഭയങ്കര ഇഷ്ടം തന്നെയാണ് എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേരാണ് സുനൈനയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയത്. ആദ്യ സ്പർശനത്തിൽ തന്നെ നീ എന്റെ ഹൃദയം കവർന്നു എന്നാണ് മകൾ പിറന്നാൾ ആശംസിച്ച് ബഷീർ സോഷ്യൽമീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications