സുഖില്‍ കോമ്പോ ഏറ്റെടുത്ത് ആരാധകർ; സുചിത്രയ്‌ക്കൊപ്പം ജാക്ക്‌പോട്ട് സ്വന്തമാക്കി കുട്ടി അഖില്‍
ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതരായവരാണ് അഖിലും സുചിത്രയും. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വരുന്നതിന് മുമ്പ് സീരിയലുകളിലൂടെ സുചിത്രയേയും കോമഡി സ്കിറ്റുകളിലൂടെ അഖിലും ജനശ്രദ്ധ നേടിയവരാണ്. ഇരുവരും ബിഗ് ബോസ് വീട്ടിൽ വന്നതോടെ അഖിലെന്ന വ്യക്തിയെയും സുചിത്ര എന്ന വ്യക്തിയെയും പ്രേക്ഷകർക്ക് അടുത്ത് അറിയാൻ സാധിച്ചു. വീടിനുള്ളിൽ സുചിത്ര, അഖിൽ, സൂരജ് എന്നിവരായിരുന്നു കൂട്ട്.
സുചിത്രയുടെയും അഖിലിൻ്റെയും കൂട്ട് കെട്ടിനെ സുഖിലെന്നാണ് ബിഗ് ബോസ് ആരാധകർ വിളിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയമാണെന്നും പ്രേക്ഷകരിൽ പലരും പറഞ്ഞു. പക്ഷെ ഇവർക്കൊന്നും താരങ്ങൾ കൃത്യമായി മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ഏഷ്യാനെറ്റിലെ ഫാസ്റ്റസ് ഫാമിലി ഫസ്റ്റിൽ സുഖിൽ കോമ്പോ ആയി എത്തി ജാക്ക് പോട്ട് നേടിയിരിക്കുന്നതാണ്.

ഫാസ്റ്റസ് ഫാമിലി ഫസ്റ്റിൽ വളരെ ഗംഭീരമായാണ് ഇരുവരും മത്സരിച്ചത്. അവസാന നിമിഷത്തില്‍ ഉത്തരങ്ങള്‍ തെറ്റിപ്പോകുമോ എന്ന പേടി അഖിലിന് ഉണ്ടായിരുന്നു. എന്നാല്‍ അവിടെയും ധൈര്യം നല്‍കി കൂടെ നില്‍ക്കുകയാണ് സുചിത്ര. ഇതിനെയാണ് പ്രേക്ഷകര്‍ കൈയ്യടിക്കുന്നതും. അവസാന റൗണ്ടിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച അഞ്ച് ചിത്രങ്ങൽ ഓപ്ഷനിൽ നിന്ന് തിരഞ്ഞെടുക്കാനായിരുന്നു ചോദ്യം.
ഇതില്‍ ചെറിയ ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അഖില്‍ ലോക്ക് ചെയ്ത അഞ്ച് ഉത്തരങ്ങളും ശരിയായിരുന്നു. ഉത്തരങ്ങള്‍ തിരുത്താനുള്ള അവസരം സുചിത്രയ്ക്കുണ്ടായിരുന്നെങ്കിലും അഖിലിനെ വിശ്വസിക്കുന്നു എന്നാണ് സുചിത്ര പറഞ്ഞത്.

ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി ഇരുവരും ഒരു ലക്ഷം രൂപ സ്വന്തമാക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരവേദിയാണ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനേ ബസര്‍. ചില ദിവസങ്ങളില്‍ പരിപാടിയിൽ അതിഥികളും ഇവിടേയ്ക്ക് പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം എത്തിയത് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥികളായിരുന്നു. അഖില്‍, സുചിത്ര, നിമിഷ, അപര്‍ണ, ജാസ്മിന്‍, ഡെയ്‌സി എന്നിവരാണ് എത്തിയത്. ഇതില്‍ അവസാനഘട്ട പോരാട്ടത്തിലേയ്ക്ക് എത്തിയത് അഖിലും സുചിത്രയുമാണ്.
അഖിലും സുചിത്രയും ഫാസ്റ്റസ് ഫാമിലി ഫസ്റ്റ് എന്ന ഷോയിൽ ഒന്നിച്ചെത്തിയതില്‍ വലിയ സന്തോഷമാണ് കുടുംബ പ്രേക്ഷകര്‍ക്ക്. ബിഗ് ബോസിന് അകത്തും പുറത്തും ശ്രദ്ധേയമായ പല സൗഹൃദങ്ങളും തകര്‍ന്നപ്പോഴും ആത്മാര്‍ത്ഥമായ ചില സൗഹൃദങ്ങളും അവരുടെ സ്‌നേഹവും നിലനില്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു പ്രേക്ഷകര്‍ പറയുന്നത്.

ബിഗ് ബോസിൽ നിന്ന് 63 ദിവസം കഴിഞ്ഞതിന് ശേഷമാണ് സുചിത്ര എവിക്ടായത്. ആദ്യത്തെ നോമിനേഷനിൽ തന്നെ പുറത്താകുകയായിരുന്നു. സുചിത്ര പുറത്തായപ്പോൾ അഖിലാണ് ബിഗ് ബോസ് വീട്ടിൽ പൊട്ടിക്കരഞ്ഞത്. സുചിത്ര വീട്ടില്‍ നിന്ന് പോവുന്നത് വരെ സങ്കടം ഉള്ളിലൊതുക്കിയ അഖില്‍ അവര്‍ പോയതിന് ശേഷമാണ് വിങ്ങി പൊട്ടിയത്.
ശക്തമായ മത്സരം കാഴ്ച വെച്ചിരുന്ന സുചിത്ര സേഫ് ഗെയിം കളിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും പുറത്തേക്ക് പോവുന്നത് ഒരു രക്ഷപ്പെടലാണെന്നാണ് സുചിത്ര പറഞ്ഞത്.
അച്ഛനെ കാണാനുള്ള സന്തോഷത്തോടെയാണ് സുചിത്ര ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഒപ്പം അതുവരെ സൂക്ഷിച്ച് നോക്കിയ ചെടി അഖിലിന് സമ്മാനമായി കൊടുക്കുകയും ചെയ്തു.
Recommended Video

പതിനൊന്നാം ആഴ്ചയിലാണ് ബിഗ് ബോസ് ഹൗസിൽ നിന്നും നടനും ടെലിവിഷൻ താരവുമായ കുട്ടി അഖിൽ പുറത്തായത്. ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥി കൂടിയാണ് അഖിൽ. 'ഫൈനൽ ഫൈവിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ പുറത്തായെന്ന് അറിഞ്ഞപ്പോൾ നിരവധി പേർ എന്നെ വിളിച്ച് സങ്കടം പറഞ്ഞു. ക്യാപ്റ്റൻസി ജയിച്ചിരുന്നതിനാൽ 91 ദിവസം നിൽക്കാൻ സാധിക്കുമായിരുന്നു, പക്ഷെ പുറത്തായി. ബിഗ് ബോസിൽ നല്ലൊരു അനുഭവമായിരുന്നു.' അഖിൽ പറഞ്ഞു.


Click it and Unblock the Notifications