'അഖിലിന് പൊളിറ്റിക്സിൽ ഭാവിയുണ്ട്, റെനീഷയും സെറീനയും മേക്കപ്പ് ചെയ്താണ് ഉറങ്ങാൻ കിടക്കാറ്'; റിനോഷും വിഷ്ണുവും
റിനോഷ് ജോര്‍ജെന്ന് പേര് മലയാളികൾക്ക് കൂടുതൽ സുപരിചിതമായത് താരം ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. യൂത്തിനിടയിൽ റിനോഷ് ക്ലിക്കായത് ഐ ആം എ മല്ലു എന്ന വൈറല്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതലാണ്. റിനോഷ് ബിഗ് ബോസിലേക്ക് കയറും മുമ്പ് യുട്യൂബില്‍ ഇതിനകം 95 ലക്ഷത്തിലേറെ കാഴ്ചകള്‍ ലഭിച്ച ആ മ്യൂസിക് വീഡിയോ റിനോഷ് ഹൗസിൽ മത്സരിച്ച് തുടങ്ങിയതോടെ ഒരു കോടി കടന്നു.
മ്യൂസിക് പ്രൊഡ്യൂസര്‍ എന്നതിനൊപ്പം ഡിജെ, ആര്‍ജെ, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു ഇതിനകം റിനോഷ്. അസുഖം മൂലം ഷോ ക്വിറ്റ് ചെയ്യേണ്ടി വന്നില്ലായിരുന്നുവെങ്കിൽ അഖിൽ മാരാരും റിനോഷും തമ്മിലൊരു കടുത്ത മത്സരം ഫിനാലെയിൽ കാണാൻ സാധിക്കുമായിരുന്നു.

ബിഗ് ബോസ് ഷോയ്ക്കുശേഷം അഭിനയവും മ്യൂസിക്ക് വീഡിയോയുമെല്ലാമായി തിരക്കിലാണ് റിനോഷ്. ഇപ്പോഴിതാ വളരെ നാളുകൾക്കുശേഷം ഒരു അഭിമുഖത്തിൽ അതിഥിയായി എത്തി വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് റിനോഷ്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയാണ് റിനോഷ് വിശേഷങ്ങൾ പങ്കിട്ടത്.
അതേസമയം റിനോഷിനെ കാണാൻ നിരവധി സ്പെഷ്യൽ ഗസ്റ്റുകളും എത്തുന്നുണ്ട്. അക്കൂട്ടത്തിൽ വിഷ്ണു ജോഷിയാണ് ആദ്യം എത്തിയത്. ഹൗസിനുള്ളിൽ വെച്ച് ഇരുവരും അത്ര സൗഹൃദത്തിലായിരുന്നില്ല. രണ്ട് ചേരികളിൽ നിന്നായിരുന്നു മത്സരവും വാക്ക് തർക്കവും പോലും. അടുത്തിടെ വരെയും അതിന്റെ പുകച്ചിലുകൾ ഇരുവർക്കും ഇടയിലുണ്ടായിരുന്നു.
പിന്നീട് പതിയെ അത് മാറിയതുകൊണ്ടാണ് റിനോഷിന്റെ പരിപാടിയിൽ സ്പെഷ്യൽ ഗസ്റ്റായി വിഷ്ണു ജോഷി എത്തിയത്. ഇരുവരും ഹൗസിലുണ്ടായിരുന്നപ്പോൾ പ്രോട്ടീൻ പൗഡറിന് വേണ്ടി ബിഗ് ബോസ് ക്രൂവിനോട് അപേക്ഷിചതിനെ കുറിച്ചും ഭക്ഷണം ഇല്ലാതെ വർക്കൗട്ട് മുടങ്ങിയതിനെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ വെളിപ്പെടുത്തി. ഹൗസിൽ നിന്ന് ഇറങ്ങിയശേഷം താൻ അധികം ആരോടും കോൺടാക്ട് വെച്ചില്ലെന്നും റിനോഷ് പറഞ്ഞു.
അതേസമയം വിഷ്ണു ജോഷി സൗഹൃദം നിലനിർത്തികൊണ്ടുപോകുന്ന കാര്യത്തിൽ റിനോഷിനെക്കാൾ മുന്നിലാണ്. പിന്നീട് അഖിൽ മാരാരുമായുള്ള സൗഹൃദത്തെ കുറിച്ചാണ് റിനോഷ് സംസാരിച്ചത്. ഹൗസിനുള്ളിൽ വെച്ച് ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ മാരാരുമായി ചെറിയ പ്രശ്നമുണ്ടായിയെന്നും അത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്നും റിനോഷ് പറഞ്ഞു.

ഹൗസിൽ നിന്ന് പുറത്തിറങ്ങിയശേഷം ഒരു പ്രാവശ്യം അഖിൽ ബ്രോയുമായി സംസാരിച്ചിരുന്നു. എന്റർടെയ്നിങായിട്ടുള്ള വ്യക്തിയാണ്. അഖിലിന് പൊളിറ്റിക്സിൽ ഭാവിയുണ്ട്. കണക്കിൽ നല്ല അറിവുള്ള വ്യക്തിയാണ്. പൊളിറ്റിക്സ് ഒരു കണക്ക് കൂട്ടലാണല്ലോ എന്നാണ് റിനോഷ് പറഞ്ഞത്. അഖിലുമായി തനിക്ക് എപ്പോഴും ടച്ചുണ്ടെന്നും എന്ത് കാര്യത്തിലും അഭിപ്രായവും സംശയവും ചോദിക്കുന്നത് ഷിജുവിനോടും അഖിലിനോടുമാണെന്നുമാണ് വിഷ്ണു പറഞ്ഞത്.
ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ട വിനോദമാണ് മത്സരാർത്ഥികളുടെ മോണിങ് ഡാൻസ് കാണുക എന്നത്. അതിനായി റെനീഷയും സെറീനയുമെല്ലാം രാത്രി പന്ത്രണ്ട് മണിക്ക് ഇരുന്ന് മേക്കപ്പും ഹെയറും വരെ ചെയ്യുമെന്നും ശേഷമാണ് ഉറങ്ങാറെന്നും വിഷ്ണു വെളിപ്പെടുത്തി.


Click it and Unblock the Notifications











