For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളുടെ പ്രവൃത്തി ഞങ്ങളുടെ കണ്ണും മനസും നിറച്ചു'; മകളുടെ ആദ്യ ക്രിസ്മസ് അർഥവത്താക്കി പേർളിഷ്

  |

  എല്ലാ കാര്യങ്ങളിലും വ്യത്യസ്ത പുലർത്തുന്ന കുടുംബമാണ് പേർളി മാണിയുടേത്. സെലിബ്രിറ്റികളെല്ലാം പതിവായി ചെയ്യുന്ന വീഡിയോകൾ അല്ല പേർളിയും ശ്രീനിഷും തങ്ങളുടെ ആരാധകർക്ക് വേണ്ടി ചെയ്യാറുള്ളത്. പതിവ് തെറ്റിക്കാതെ ഈ ക്രിസ്മസിനും വളരെ വ്യത്യസ്തവും മനോഹരവുമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേർളിയും ശ്രീനിഷും. ഇത്തവണത്തെ ക്രിസ്മസ് മകൾ നില ജനിച്ച ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആയതിനാൽ കുറച്ച് കൂടി സ്പെഷ്യലാണ് പേർളിക്കും ശ്രീനിഷിനും. മകളുടെ ആദ്യത്തെ ക്രിസ്മസ് ആയതിനാൽ എല്ലാംകൊണ്ടും മനോഹരമാക്കണമെന്നത് തീരുമാനിച്ചിരുന്നതാണ് എന്നാണ് പേർളിയും ശ്രീനിഷും പറയുന്നത്.

  പൃഥ്വിയെ തള്ളിമാറ്റി മാധ്യമങ്ങൾക്ക് മുമ്പിൽ കുറുമ്പുമായി നസ്രിയ, 83യെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ!

  മകൾക്കൊപ്പമുള്ള ആദ്യ ക്രിസ്മസ് ആഘോഷമാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പേർളിയും ശ്രീനിഷും. വീട് ക്രിസ്മസ് തീമിൽ സുഹൃത്തിന്റെ സഹായത്തോടെ മനോഹരമായി അണിയിച്ചൊരുക്കിയിരുന്നു പേർളിയും ശ്രീനിഷും. ഇനി ക്രിസ്മസ് കഴിയും വരെ വീഠ് ഇതുപോലെ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പേർളിയും ശ്രീനിഷും വീഡിയോയിൽ പറയുന്നുണ്ട്. മകൾ നിലയെ സാന്റാക്ലോസിനെ പോലെ അണിയിച്ചൊരുക്കി ചിത്രങ്ങൽ പകർ‌ത്തി കഴിഞ്ഞ ദിവസം പേർളിഷ് ജോഡി സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചിരുന്നു.

  ഒറ്റക്കെട്ടായി സുമിത്രയും മക്കളും, ഇന്ദ്രജയെ പൊക്കാൻ മൊട്ട പൊലീസ്, വേദിക കൂടെ നന്നായാൽ എല്ലാം ശുഭം!

  സാധാരണ ഒരു ക്രിസ്മസ് ആ​ഘോഷമായിരുന്നില്ല പേർളിയും ശ്രീനിഷും മകൾക്ക് വേണ്ടി ഒരുക്കിയത്. ക്രിസ്മസ് പങ്കുവെക്കലിന്റേത് കൂടിയാണ് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പേർളി മകൾക്ക് വേണ്ടി ക്രിസ്മസ് ഒരുക്കിയത്. സ്വി​​​ഗിയിൽ ഭക്ഷണം ഓർഡർ ചെയ്ത ശേഷം അതുമായി ഡെലിവറിക്കെത്തിയ ബോയ്ക്ക് ക്രിസ്മസ് അടിച്ചുപൊളിക്കാൻ പേർളിയും ശ്രീനിഷും അവരുടെ സന്തോഷത്തിൽ നിന്നും ഒരംശം എന്നോണം പതിനായിരം രൂപ നൽകുകയും ചെയ്തു. വളരെ സന്തോഷവും സമാധാനവും തോന്നിയ നിമിഷമായിരുന്നു ഈ പ്രവൃത്തി ചെയ്തപ്പോൾ ലഭിച്ചത് എന്നാണ് പേർ‌ളിയും ശ്രീനിഷും പറഞ്ഞത്. ദമ്പതികളുടെ നല്ല മനസിനെ പ്രശംസിക്കുകയാണ് പേർളിഷ് ആരാധകർ.

  'ആ ചേട്ടന് സമ്മാനം കൊടുത്തപ്പോൾ ആ സന്തോഷം ഞങ്ങൾക്കും ഒരുപോലെ അനുഭവിച്ചറിയാൻ പറ്റി, മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാനുള്ള നിങ്ങളുടെ മനസിന് അഭിനന്ദനങ്ങൾ, എന്തോ ഈ എപ്പിസോഡ് കണ്ണ് നിറച്ചു.... നിങ്ങളുടെ നന്മക്ക് നൂറ് നന്ദി, മരണംവരെ ഇതിലും സന്തോഷത്തോടെ ഇനിയുള്ള എല്ലാ ആഘോഷങ്ങളും നിങ്ങൾ ഒരു പോലെ നിന്ന് ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളുടെ വീട്ടിൽ വന്ന് ആ നിമിഷത്തിന് സാക്ഷിയായപോലെ തോന്നുന്നു, ഹൃദയം തൊടുന്നു വീഡിയോയായിരുന്നു' എന്നിങ്ങനെ എല്ലാമുള്ള കമന്റുകളാണ് പേർളി-ശ്രീനിഷ് ജോഡി പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. മകൾ പിറന്നശേഷം നിലയുടെ വളർച്ചയുടെ ഓരോ നിമിഷവും ആസ്വദിക്കുന്നതിന് വേണ്ടി ഇരുവരും പ്രൊഫഷണൽ ജീവിതത്തിന് അവധി കൊടുത്തിരിക്കുകയാണ്. ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ജോഡികളാണ് ശ്രീനിഷും പേർളിയും.

  Recommended Video

  Pearle maaney shares daughter nila's first theatre experience

  നാടകമാണ് ഇരുവരുടേയും പ്രണയമെന്ന് പറഞ്ഞവരേകൊണ്ട് തന്നെ ശ്രീനിഷും പേർളിയും ഇരുവരുടേയും ദാമ്പത്യ ജീവിതത്തിലൂടെ അത് മാറ്റി പറയിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് പേർളിക്കും ശ്രീനിഷിനും നില ജനിച്ചത്. മകളുടെ ജനനം മുതൽ ഇതുവരെയുള്ള വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് കു‍ഞ്ഞ് നില ഒമ്പതാം മാസത്തിലേക്ക് ചുവടുവെച്ചത്. അടുത്തിടെ കുടുംബത്തോടൊപ്പം പേർളിയും ശ്രീനിഷും നിലയും ദുബായ് എക്സ്പോ കാണാൻ പോയിരുന്നു. ആദ്യമായിട്ടാണ് ശ്രീനി ദുബായിലേക്ക് വരുന്നതെന്നും ശ്രീനിക്ക് ഒരുപാട് സന്തോഷം നൽകിയ ട്രിപ്പായിരുന്നു ദുബായിലേക്ക് നടത്തിയതെന്നും പേർളി പറഞ്ഞിരുന്നു. കൂടാതെ ​ദുബായിലെ പേർളിഷ് ആരാധകർക്കായി മീറ്റ് അപ്പും പേർളിഷ് സംഘടിപ്പിച്ചിരുന്നു.

  Read more about: pearle maaney srinish aravind
  English summary
  Bigg Boss Couple Pearle Maaney and Srinish Aravind celebrated Their daughter nila first christmas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X