'ഹേറ്റേഴ്സിനോട് സംസാരിച്ച് ഊർജം കളയാൻ താൽപര്യമില്ല'; തന്നെ വെറുക്കുന്നവരോട് അഭിരാമിക്ക് പറയാനുള്ളത്!
സെലിബ്രിറ്റികളായവർക്ക് ആരാധകരും ഹേറ്റേഴ്സുമുണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും ഹേറ്റേഴ്സായവർ തങ്ങൾക്ക് ഇഷ്ടമല്ലാത്ത താരങ്ങളെ പരിതി കടന്ന് അപമാനിക്കുന്നതും കമന്റുകൾ ചെയ്ത് വെറുപ്പിക്കുന്നതും പതിവാണ്.
സെലിബ്രിറ്റിയാണെങ്കിൽ ഇതെല്ലാം മറികടന്ന് പോയാൽ മാത്രമെ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. അത്തരത്തിൽ തന്നെ വെറുക്കുന്നവരെ അവരുടെ വഴിക്ക് വിട്ട് സ്വന്തം ജീവിതം ആരുടേയും താൽപര്യത്തിന് വിടാതെ ആസ്വദിച്ച് ജീവിക്കുന്ന നടിയും ഗായകയുമെല്ലാമാണ് അഭിരാമി സുരേഷ്.

അമൃതയുടെ സഹോദരി എന്ന നിലയിലായിരുന്നു തുടക്കത്തിൽ അഭിരാമിയെ പ്രേക്ഷകർക്ക് പരിചയം. പിന്നീട് ചേച്ചിക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയും സ്റ്റേജ് ഷോകളിൽ പാടുകയും യുട്യൂബ് വ്ലോഗിങ്ങും ചെയ്യുകയുമൊക്കെ ചെയ്തതോടെ അഭിരാമിയും ജനപ്രീതി നേടി.
ബിഗ് ബോസ് സീസൺ 2വിലും അഭിരാമി അമൃയ്ക്കൊപ്പം മത്സരിക്കാൻ എത്തിയിരുന്നു. ഇപ്പോൾ തന്നെ വെറുക്കുന്ന ഹേറ്റേഴ്സിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ അഭിരാമി നൽകിയ മറുപടിയാണ് വൈറലാകുന്നത്.
ഹേറ്റേഴ്സിനോട് സംസാരിച്ച് ഊർജം കളയാൻ താൽപര്യമില്ലെന്നും വെറുക്കുന്നവർ വെറുത്തോട്ടെയെന്നുമാണ് അഭിരാമി പറയുന്നത്. ഒരാളെ വെറുക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുമെന്നും അതേസമയം സ്നേഹിക്കാൻ പെട്ടന്നൊന്നും എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലെന്നും അഭിരാമി പറയുന്നു.
കഴിഞ്ഞ ദിവസം ചേച്ചി അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയപ്പോൾ വന്ന നെഗറ്റീവ് കമന്റുകളോടും ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്തെത്തിയിരുന്നു.
'നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങൾ എന്നിവ അന്വേഷിക്കരുത്' എന്നാണ് അഭിരാമി ചേച്ചി അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ നെഗറ്റീവ് പറയുന്നവർ അറിയാനായി കുറിച്ചത്.

'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദറും അമൃത സുരേഷും കുറച്ച് ദിവസം മുമ്പ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
പിന്നാലെയാണ് ഗോപി സുന്ദറിനും അമൃതയ്ക്കുമെതിരെ സൈബർ ആക്രണമം ഉണ്ടായത്. അമൃതയുടെ രണ്ടാം വിവാഹമാണിതെന്നതും ഗോപി സുന്ദർ വിവാഹിതനും മുമ്പ് ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നുവെന്നതും കാണിച്ചാണ് സോഷ്യൽമീഡിയ ബുള്ളിയിങ് നടക്കുന്നത്.


Click it and Unblock the Notifications