'ഏതെങ്കിലും ഒന്ന് പാളിപ്പോവുമെന്നായിരുന്നു കരുതിയത്, പക്ഷെ എല്ലാം മികച്ചതായിരുന്നു'; സുഹാനയും ബഷീറും പറയുന്നു!

ബി​ഗ് ബോസ് താരം ബഷീർ ബഷിയേയും ഭാര്യമാരായ സുഹാനയേയും മഷൂറയും മക്കളേയും സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്ന ഒട്ടുമിക്ക പ്രേക്ഷകർക്കും അടുത്തറിയാം. ബി​ഗ് ബോസ് സീസൺ ഒന്നിലായിരുന്നു യുട്യൂബർ, മോഡൽ, എല്ലാത്തിലും ഉപരി മാതൃകാ ഭർത്താവ് തുടങ്ങിയ നിലകളിൽ ശ്രദ്ധനേടിയ ബഷീർ ബഷി പങ്കെടുത്തത്.

എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന ശേഷമാണ് ബഷീർ പുറത്തായത്. ബി​ഗ് ബോസിൽ വെച്ച് തന്നെയാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ ആദ്യമായി പുറം ലോകത്തോട് പറഞ്ഞതും.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനും കുടുംബത്തിനും വലിയ സ്ഥാനമാണ് ആരാധകർ നൽകുന്നത്. ബഷീറിന്റെ കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വളരെ വേ​ഗത്തിലാണ് വൈറലാകാറുള്ളത്.

ഇപ്പോഴിത ബഷീറിന്റെ ഭാര്യ സുഹാന പങ്കുവെച്ചൊരു വീഡിയോയും അതിൽ ബഷീർ ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞ ചില കമന്റുകളുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

Basheer Bashi

ബഷീർ ബഷിക്ക് മാത്രമല്ല കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമായ മഷൂറയുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് വരെ യുട്യൂബ് ചാനലുണ്ട്. അടുത്തിടെയാണ് സുഹാനയ്ക്ക് യുട്യൂബിൽ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സായത്. ബഷീറും രണ്ടാം ഭാര്യ മഷൂറയെ നേരത്തെ തന്നെ വൺ മില്യൺ നേടിയിരുന്നു.

സുഹാന കൃത്യമായ ഇടവേളകളിൽ വീഡിയോകൾ പങ്കുവെക്കാത്തതുകൊണ്ടാണ് വൺ മില്യൺ നേടാൻ വൈകിയതെന്നാണ് ബഷീറും ആരാധകരും പറഞ്ഞത്. പുതിയ വീഡിയോയിൽ അടുത്തിടെ ഓൺലൈനിൽ നിന്നും വാങ്ങിയ ചില വസ്ത്രങ്ങളാണ് സുഹാന ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തിയത്.

ചുരിദാറുകളാണ് സുഹാന ഓൺലൈനിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസം ബഷീറിന്റെ സഹോദരിയുടെ മകളുടെ ഹൽദി ചടങ്ങായിരുന്നു. അത് കഴിഞ്ഞെത്തിയപ്പോൾ ലഭിച്ച സമയത്തിലാണ് ആരാധകർക്ക് വേണ്ടി ബഷീറിനേയും ഒപ്പം നിർത്തി സുഹാന ഷോപ്പിങ് ഹോൾ വീഡിയോ ചെയ്തത്. 'ബഷീറിന്റെ പെങ്ങളുടെ മകളുടെ വിവാഹമാണ് അടുത്ത ദിവസം. ഞങ്ങളെല്ലാം അതിന്റെ തിരക്കിലാണ്.'

'ആ ചടങ്ങിന്റെ വീഡിയോ ഞങ്ങളാരും എടുക്കുന്നില്ല. ഞങ്ങള്‍ മാത്രമുള്ള കുറച്ച് റീല്‍സൊക്കെ എടുക്കും. അതൊക്കെ നിങ്ങളെ കാണിക്കാം. ഹല്‍ദി കഴിഞ്ഞ് വന്ന് കയറിയതേയുള്ളൂ. അപ്പോഴാണ് ഈ വീഡിയോ എടുക്കാനായി തീരുമാനിച്ചതെന്ന്', പറഞ്ഞാണ് സുഹാനയും ബഷീറും വീഡിയോ ആരംഭിക്കുന്നത്.

Basheer Bashi

സുഹാനയോടുള്ള ഇഷ്ടം കാരണം വീഡിയോ കാണുന്നവരാണ് പ്രേക്ഷകരിൽ ഏറെയും. ബിബി കുടുംബത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സുഹാനയ്ക്കാണ്. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന ചുരിദാറുകളാണ് സുഹാന പുതിയതായി പർച്ചേസ് ചെയ്തിരിക്കുന്നത്. ഒന്നും പറയാനില്ല.... എല്ലാം അടിപൊളി എന്നായിരുന്നു വീഡിയോ കണ്ട് ആരാധകരുടെ കമന്റുകള്‍.

സോനുവിനെ കാണാന്‍ വേണ്ടി മാത്രമാണ് വീഡിയോ കണ്ടതെന്നും ചിലർ കുറിച്ചു. സുഹാനയുടെ സെലക്ഷനെല്ലാം സൂപ്പറാണെന്നും കമന്റുകളുണ്ട്. സോനുവിനെ ഇതൊക്കെ ഇട്ട് കണ്ടപ്പോള്‍ എനിക്ക് തന്നെ വൗ പറയാന്‍ തോന്നിയെന്നും ബഷീര്‍ വീഡിയോയിൽ പറയുന്നു.

ഏതെങ്കിലും ഒന്ന് പാളിപ്പോവുമെന്നായിരുന്നു കരുതിയത്. പക്ഷെ എല്ലാം മികച്ചതാണെന്നും ബഷീര്‍ പറയുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ തുടർന്നും സുഹാന പങ്കുവെക്കണമെന്നും ആരാധകർ സുഹാനയോട് ആവശ്യപ്പെടുന്നുണ്ട്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്.

ഒരു മകനും മകളുമാണ് ഇരുവര്‍ക്കുമുള്ളത്. രണ്ട് മക്കളുടേയും ജനന ശേഷമാണ് സുഹാനയുടെ സമ്മതത്തോടെ മഷൂറയെ ബഷീർ വിവാ​ഹം ചെയ്തത്. തുടക്കത്തിൽ തനിക്ക് അൽപ്പം സങ്കടമുണ്ടായിരുന്നുവെന്നും പിന്നീട് മഷൂറയെ പരിചയപ്പെട്ടതോടെ സങ്കടം മാറിയെന്നും ഇപ്പോൾ തങ്ങൾ സഹോ​ദരിമാരെപ്പോലെയാണ് ജീവിക്കുന്നതെന്നുമാണ് സുഹാന അടുത്തിടെ പറഞ്ഞത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X