'പെണ്ണിന് വേണ്ട എല്ലാ സാധനങ്ങളും അവൻ സ്വന്തം അധ്വാനത്തിലൂടെ വാങ്ങി, അവൻ അഭിമാനം'; ബിബി കുടുംബത്തിലെ വിശേഷം!
കുറച്ചു നാളുകളായി ബിഗ് ബോസ് മത്സരാർഥിയായി ശ്രദ്ധനേടിയ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ മുമ്പത്തേക്കാളും നിറഞ്ഞ് നിൽക്കുന്നുണ്ട്. ഏറ്റവും ഇളയമകൻ എബ്രാൻ എന്ന എബ്രു പിറന്നതിൽ പിന്നെ കുടുംബത്തിലെ ആഘോഷങ്ങൾ കൂടിയെങ്കിലേയുള്ളൂ. ഇളയ കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ ബഷീർ ബഷിയുടെ യൂട്യൂബ് ചാനലിന് വൺ മില്യൺ ഫോളോവേഴ്‌സും ആയിട്ടുണ്ട്.
രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുള്ള ബഷീർ ബഷിയുടെ കുടുംബത്തിന്റെ പോസ്റ്റുകൾ വളരെ എളുപ്പം വൈറലായി മാറാറുണ്ട്. ഏറ്റവും ഇളയ മകൻ പിറന്നപ്പോൾ തന്നെ അവന് വേണ്ടി ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കുടുംബം ആരംഭിച്ചിരുന്നു.
ഇപ്പോഴിത ബിബി കുടുംബത്തിലെ പുതിയ വിശേഷമാണ് വൈറലാകുന്നത്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ ഏക സഹോദരൻ മഷൂഖ് വിവാഹിതനാകാൻ പോവുകയാണ്. തന്റെ കുഞ്ഞ് അനിയൻ വിവാഹിതനാകാൻ പോകുന്ന സന്തോഷത്തിലാണ് മഷൂറയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബ സമേതം ബഷീർ മാംഗ്ലൂരാണുള്ളത്.

എബ്രാൻ പിറന്ന ശേഷം ആദ്യമായാണ് എല്ലാവരും കുടുംബസമേതം മാംഗ്ലൂരിൽ എത്തുന്നത്. സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് പതിവ് പോലെ ബഷീർ കുടുംബവുമായി മാംഗ്ലൂരിൽ എത്തിയത്. സഹോദരൻ വിവാഹിതനാകാുൻ പോകുന്നുവെന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും മഷൂറ ഒരിക്കലും പുറത്ത് വിട്ടിരുന്നില്ല. അതിനാൽ തന്നെ ബിബി കുടുംബത്തിന്റെ ആരാധകർക്കും മഷൂഖിന്റെ വിവാഹനിശ്ചയം നടന്നുവെന്നത് വലിയ സർപ്രൈസായിരുന്നു.
സഹോദരനെ കുറിച്ച് എപ്പോഴും വാചാലയായി സംസാരിക്കുന്ന ഒരാളാണ് മഷൂറ. ഇപ്പോഴിത താൻ എന്തുകൊണ്ടാണ് തന്റെ സഹോദരനെ ഓർത്ത് ഇത്രയേറെ അഭിമാനിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഷൂറ.

പുതിയ വീഡിയോയിലാണ് സഹോദരന്റെ വിവാഹ വിശേഷം മഷൂറ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം കാലിൽ നിന്ന ശേഷമാണ് തന്റെ അളിയൻ വിവാഹത്തെ കുറിച്ചോർത്തതെന്നും ബഷീർ വീഡിയോയിൽ പറയുന്നുണ്ട്. മഷൂഖ് പറഞ്ഞിരുന്നു അവന്റെ പെണ്ണിനെ കാണിക്കണമെന്ന്. അതുകൊണ്ട് കാണിക്കുമെന്ന് പുതിയ വീഡിയോയിൽ ബഷീർ പറയുമ്പോൾ അവൻ എന്റെ സഹോദരനാണ് അവന് അറിയാം എന്ന മറുപടിയാണ് മഷൂറ നൽകുന്നത്.
അവനെ കുറിച്ചോർത്ത് എനിക്ക് അഭിമാനമാണ്. സ്വന്തം കാലിൽ നിന്ന ശേഷമാണ് എന്റെ അളിയൻ വിവാഹത്തെ കുറിച്ചോർത്തത് ബഷീർ പറഞ്ഞു. സ്വന്തമായി ജോബും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തും. അതായത് സ്വന്തം അധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ മഷൂഖ് എത്തിയത്. ഒരു രൂപ പോലും ബാപ്പയുടെ കൈയ്യിൽ നിന്നുപോലും വാങ്ങിക്കാതെയാണ് പെണ്ണിന് വേണ്ട സാധനങ്ങൾ വരെ അവൻ വാങ്ങിയത്.
പെണ്ണിന് വേണ്ടിയുള്ള എല്ലാ സാധനങ്ങളും അവൻ സ്വന്തം അധ്വാനത്തിലൂടെയാണ് വാങ്ങിയത്. എന്നും എനിക്ക് അളിയൻ എന്നോർക്കുമ്പോൾ അഭിമാനം മാത്രമാണ്. മഷുവിന്റെ അപ്പത്തമംഗലം നടക്കുന്ന സമയവും ഞാൻ ഇത് പറഞ്ഞിരുന്നു. കാരണം അവന് അവന്റേതായ ഉത്തരവാദിത്വങ്ങളും കാര്യങ്ങളും ഒക്കെയുണ്ട്. ഒരിക്കലും അവനെ ഇരുത്തി പറയുന്നതല്ല ഇത്.
ഇരുത്തി പറഞ്ഞാലും അല്ലെങ്കിലും അവൻ അങ്ങനെയാണ്. മഷുവിന് ഇപ്പോളും അവൻ കുഞ്ഞുവാവയാണ്. വിവാഹം കഴിക്കാൻ ഒക്കെ ആയോ എന്നാണ് മനസ്സിൽ മഷൂഖിനെ കുറിച്ച് ബഷീറും കുടുംബവും പറഞ്ഞു. മാഷാ അല്ലാഹ്.... എന്റെ കുഞ്ഞനിയൻ മഷൂഖ് ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു.
നിന്റെ വിവാഹ നിശ്ചയത്തിന് അഭിനന്ദനങ്ങൾ പ്രിയ കുഞ്ഞേ നീ എന്ത് പെട്ടെന്നാണ് വളർന്നത്. എത്ര വളർന്നാലും നീ എന്നും എനിക്ക് കുഞ്ഞനുജനാണ്. ഇവൻ എന്ത് വേഗമാണ് വളർന്നത്. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു എന്നാണ് മഷൂഖിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് മഷൂറ സോഷ്യൽമീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications