'ഞാൻ എനിക്ക് തന്നെ സർപ്രൈസുകൾ കൊടുക്കും'; അറുപതിലും ചെറുപ്പമായിരിക്കാനുള്ള കാരണം പറഞ്ഞ് ഭാ​ഗ്യലക്ഷ്മി!

മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങൾക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബ് ചെയ്യുമ്പോൾ തങ്ങൾ സ്ഥിരമായി ഡബ്ബ് ചെയ്യുന്ന നടിമാരുടെ കഴിവും ദൗർബ്ബല്യവും തിരിച്ചറിയാൻ ഡബ്ബിങ് ആർട്ടിസറ്റുകൾക്ക് സാധിക്കും. ബിഗ് ബോസ് സീസൺ 3യിലെ മത്സരത്തി കൂടിയായിരുന്നു ഭാഗ്യലക്ഷ്മി. നടി സുമലതയ്ക്ക് ശബ്ദം നൽകികൊണ്ടാണ് ഡബ്ബിങ് കരിയർ ഭാ​ഗ്യലക്ഷ്മി ആരംഭിച്ചത്.

ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാറിനെയാണ് ഭാ​ഗ്യലക്ഷ്മി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളും താരത്തിനുണ്ട്. പക്ഷെ ഇരുവരും വിവാഹമോചിതരാണ്. ഭാ​​ഗ്യലക്ഷ്മി ബി​ഗ് ബോസിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്ന സമയത്താണ് താരത്തിന്റെ മുൻ ഭർത്താവ് രമേശ് മരിച്ചത്. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. 2011ൽ ഇരുവരും വേർപിരിഞ്ഞു. 2014ൽ വിവാഹം നിയമപരമായി വേർപെടുത്തി. സച്ചിൻ, നിഥിൻ എന്നിങ്ങനെയാണ് ഇരുവരുടേയും മക്കളുടെ പേര്.

അറുപതിന്റെ നിറവിൽ

സോഷ്യൽമീഡിയയിൽ സജീവമായ ഭാ​ഗ്യലക്ഷ്മി സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും തന്റെ ശ്രദ്ധയിപ്പെടുന്ന വിഷയങ്ങളിൽ പ്രതികരിക്കുകയും ചെയ്യാറുണ്ട്. അറുപതിന്റെ നിറവിൽ നിൽക്കുന്ന ഭാ​ഗ്യലക്ഷ്മിക്ക് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ട്. തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഭാ​ഗ്യലക്ഷ്മി കൈരളി ടിവിയിലെ കിച്ചൺ മാജിക്ക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. എലീന പടിക്കൽ അവതാരകയായ പരിപാടിയിൽ മിനി സ്ക്രീനിലെ മിന്നും താരങ്ങളാണ് പങ്കെടുക്കുന്നത്.

ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന്റെ രഹസ്യം

അറുപതിലും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന്റെ രഹസ്യം പറയാമോ എന്ന് അവതാരിക എലീന അടക്കമുള്ളവർ ചോദിച്ചപ്പോഴാണ് ഭാ​ഗ്യലക്ഷ്മി മറുപടി നൽകിയത്. ‍'ഡയറ്റ് ശ്രദ്ധിക്കുന്ന ആളാണ് ഞാൻ. ഭക്ഷണം മിതമായി മാത്രമെ കഴിക്കാറുള്ളൂ. ഉലുവ കഞ്ഞി, കർക്കിടക കഞ്ഞി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. കൂടാതെ എല്ലാ വർഷവും പതിനഞ്ച് ദിവസം നിർബന്ധമായും ആയുർവേദ ചികിത്സയ്ക്ക് വിധേയയാകും. സെൽഫ് കെയറർ ഭയങ്കരമായി എടുക്കുന്ന സെൽഫിഷ് ആയിട്ടുള്ള വ്യക്തിയാണ് ഞാൻ. ഞാൻ അറുപതിലും ചെറുപ്പമായിരിക്കുന്നത് എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നകൊണ്ടാണ്.'

എനിക്ക് തന്നെ സർപ്രൈസ് ​ഗിഫ്റ്റ് കൊടുക്കും

'എന്റെ സന്തോഷം നിലനിർത്താൻ ഞാൻ ഇടയ്ക്ക് എനിക്ക് തന്നെ സർപ്രൈസ് ​ഗിഫ്റ്റ് കൊടുക്കും. എന്റെ അറുപതാം പിറന്നാളിന് ആരും സർപ്രൈസ് ​ഗിഫ്റ്റ് തന്നില്ല. ആരും തരുന്നതിനോടും താൽപര്യമില്ല. പിറന്നാൾ എല്ലാവരും വന്ന് ആഘോഷിക്കുന്നതും താൽപര്യമില്ലാത്ത വ്യക്തിയാണ് ഞാൻ‌. ഞാൻ ആരും ​ഗിഫ്റ്റ് തരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുന്ന വ്യക്തിയുമല്ല. പിറന്നാളിന് ഞാൻ സ്വയം ഇരുന്ന് ആലോചിച്ചു എനിക്ക് ഞാൻ എന്ത് ​ഗിഫ്റ്റ് കൊടുക്കുമെന്ന്. എനിക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ഞാൻ ഇരുന്ന് ആലോചിക്കും. എന്നിട്ട് കടയിൽ പോയി അത് വാങ്ങും എന്നിട്ട് സാധനം കൈയ്യിൽ കിട്ടി കഴിയുമ്പോൾ ‍ഞാൻ എന്നോട് തന്നെ പറയും. ഭാ​ഗ്യലക്ഷ്മി ഇത് നിനക്കുള്ളതാണെന്ന്.'

കണ്ണാടിയിൽ നോക്കി സ്ഥിരമായി സംസാരിക്കുന്ന വ്യക്തി

'പണ്ട് കണ്ണാടിയിൽ നോക്കി സ്ഥിരമായി സംസാരിക്കുന്ന വ്യക്തിയായിരുന്നു ഞാൻ‌. എന്നെ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു അന്ന് അത് ചെയ്തിരുന്നത്. പിന്നെ വീട്ടിൽ നിറയെ കൃഷ്ണ വി​ഗ്രഹങ്ങളുണ്ട്. അതിനോടും ഇടയ്ക്ക് സംസാരിക്കും. സിനിമ കണ്ട് കഴിയുമ്പോൾ കൃഷ്ണ വി​ഗ്രഹത്തോട് സീനിനെ കുറിച്ചെല്ലാം ചർച്ച ചെയ്യും. ഒറ്റക്കായതിനാൽ ആരോടെങ്കിലും സംസാരിക്കാൻ വേണ്ടിയാണ് അങ്ങനെയെല്ലാം ചെയ്യുന്നത്. എന്നെ ഹാപ്പിയാക്കി വെക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്' ഭാ​ഗ്യലക്ഷ്മി പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X